This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയചാമരാജ വാഡിയാര്‍ (1919 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ജയചാമരാജ വാഡിയാര്‍ (1919 - 74)== മൈസൂര്‍ ഭരിച്ച അവസാനത്തെ രാജാവ്. 1919...)
അടുത്ത വ്യത്യാസം →

Current revision as of 10:22, 8 ഫെബ്രുവരി 2016

ജയചാമരാജ വാഡിയാര്‍ (1919 - 74)

മൈസൂര്‍ ഭരിച്ച അവസാനത്തെ രാജാവ്. 1919 ജൂല. 18-ന് ജനിച്ചു. മൈസൂര്‍ മഹാരാജാസ് കോളജില്‍ നിന്ന് ബിരുദമെടുത്ത (1939) ഇദ്ദേഹം 1940 സെപ്. 8-നു രാജാവായി സ്ഥാനാരോഹണം ചെയ്തു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് മൈസൂര്‍ (ഇന്നത്തെ കര്‍ണാടക സംസ്ഥാനം) രാജപ്രമുഖനായി. 1956-ല്‍ മൈസൂറിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. സംഗീതാദികലകള്‍ക്ക് അളവറ്റ പ്രോത്സാഹനം നല്കിയ ഇദ്ദേഹം സംസ്ഥാന സംഗീത നാടക അക്കാദമിയുടെ അധ്യക്ഷപദവി അലങ്കരിക്കുകയുണ്ടായി. ലണ്ടന്‍ ട്രിനിറ്റി കോളജ് ഒഫ് മ്യൂസിക് ഓണററി ഫെലോ ആയി തിരഞ്ഞെടുത്തത് ഇദ്ദേഹത്തിലെ സംഗീതജ്ഞനു ലഭിച്ച അംഗീകാരമായിരുന്നു. ഇദ്ദേഹത്തിന്റെ ഏതാനും സംഗീതരചനകള്‍ പ്രശസ്തമാണ്. സംസ്കൃത സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തെ ബനാറസ് യൂണിവേഴ്സിറ്റി എല്‍.എല്‍.ഡി. ഓണററി ബിരുദം നല്കി ആദരിച്ചു.

ന്യൂമോണിയ രോഗബാധിതനായ ഇദ്ദേഹം 1974 സെപ്. 23-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍