This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജബ്ളച്ച്കോവ്, പോള്‍ (1847 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജബ്ലച്ച്കോവ്, പോള്‍ (1847 - 94)== ==Jablochkov, Paul (Yablochkov Pavel Nikolayevich)== റഷ്യന്‍ ഇലക്ട...)
(Jablochkov, Paul (Yablochkov Pavel Nikolayevich))
 
വരി 4: വരി 4:
റഷ്യന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ഇദ്ദേഹം റഷ്യയിലെ സഡൊവ്കയില്‍ 1847 സെപ്. 14-നു ജനിച്ചു.

 +
 +
[[ചിത്രം:Jblach.png|120px|right|thumb| പോള്‍ ജബ്ലച്ച്കോവ്]]
    
സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ ഇലക്ട്രോ ടെക്നിക്കല്‍ മിലിറ്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് മോസ്കോ-കുര്‍സ്ക് റെയില്‍വേ ടെലിഗ്രാഫ് സ്ഥാപനത്തിന്റെ മുഖ്യ എന്‍ജിനീയറായും 1871-ല്‍ ആ സ്ഥാപനത്തിന്റെ ഡയറക്ടറായും നിയമിതനായി. ആര്‍ക്ക് ലാംപുകളെക്കുറിച്ചുള്ള ഗവേഷണം തുടരാനായി ഉദ്യോഗം രാജിവച്ചു (1875). പാരിസില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 'ജബ്ലച്ച്കോവ് കാന്‍ഡില്‍' എന്ന ആര്‍ക്ക്ലാംപ് വികസിപ്പിച്ചെടുത്തു (1876). കാര്യക്ഷമവും 'താരതമ്യേന വില കുറഞ്ഞതും' കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതുമായിരുന്നു ഇത്.

Current revision as of 11:10, 24 ഫെബ്രുവരി 2016

ജബ്ലച്ച്കോവ്, പോള്‍ (1847 - 94)

Jablochkov, Paul (Yablochkov Pavel Nikolayevich)

റഷ്യന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. ഇദ്ദേഹം റഷ്യയിലെ സഡൊവ്കയില്‍ 1847 സെപ്. 14-നു ജനിച്ചു.

പോള്‍ ജബ്ലച്ച്കോവ്

സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ ഇലക്ട്രോ ടെക്നിക്കല്‍ മിലിറ്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് മോസ്കോ-കുര്‍സ്ക് റെയില്‍വേ ടെലിഗ്രാഫ് സ്ഥാപനത്തിന്റെ മുഖ്യ എന്‍ജിനീയറായും 1871-ല്‍ ആ സ്ഥാപനത്തിന്റെ ഡയറക്ടറായും നിയമിതനായി. ആര്‍ക്ക് ലാംപുകളെക്കുറിച്ചുള്ള ഗവേഷണം തുടരാനായി ഉദ്യോഗം രാജിവച്ചു (1875). പാരിസില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം 'ജബ്ലച്ച്കോവ് കാന്‍ഡില്‍' എന്ന ആര്‍ക്ക്ലാംപ് വികസിപ്പിച്ചെടുത്തു (1876). കാര്യക്ഷമവും 'താരതമ്യേന വില കുറഞ്ഞതും' കുറഞ്ഞ നിരക്കില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതുമായിരുന്നു ഇത്.

പ്രകാശ സ്രോതസ്സായി വൈദ്യുതി ഉപയോഗപ്പെടുത്താനുള്ള ആദ്യകാലശ്രമങ്ങളില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഈ കാന്‍ഡില്‍. തെരുവുവിളക്കായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ ആര്‍ക്ക്ലാംപും ഇതാണ്. 1881 ആയപ്പോഴേക്കും നാലായിരത്തോളം ജബ്ളച്ച്കോവ് കാന്‍ഡിലുകള്‍ തെരുവുവിളക്കായി ഉപയോഗിച്ചിരുന്നു.

അക്കാലത്തു വ്യാപകമായി ലഭിക്കാതിരുന്ന പ്രത്യാവര്‍ത്തിധാരാ വൈദ്യുതി വേണമെന്നതായിരുന്നു ഈ ആര്‍ക്ക്ലാംപിന്റെ ന്യൂനത. മറ്റ് ആര്‍ക്ക്ലാംപുകളുടെ നിര്‍മാണവും ധവളോജ്ജ്വല വിളക്കുകളുടെ ആവിര്‍ഭാവവും ജബ്ലച്ച്കോവ് കാന്‍ഡിലിന്റെ തിരോധാനത്തിനു കാരണമായി.

വൈദ്യുത സംബന്ധിയായ മറ്റു പല മേഖലകളിലും ഇദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1894 മാ. 31-നു റഷ്യയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍