This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജക്കറാന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ജക്കറാന്ത== ==Jacrantha== ബിഗ്നോണിയേസി (Bignoniaceae) സസ്യകുടുംബത്തില്‍പ്പെ...)
(Jacrantha)
 
വരി 1: വരി 1:
==ജക്കറാന്ത==
==ജക്കറാന്ത==
-
==Jacrantha==
+
===Jacrantha===
ബിഗ്നോണിയേസി (Bignoniaceae) സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാരവൃക്ഷം. ശാസ്ത്രനാമം. ജക്കറാന്ത മൈമോസിഫോളിയ (Jacrantha mimosifolia). ബ്രസീല്‍ ജന്മദേശമായ ഈ വൃക്ഷത്തിന്റെ പ്രാദേശിക നാമമാണ് ജക്കറാന്ത. തൊട്ടാവാടിയുടെ ഇലപോലുള്ള ഈ വൃക്ഷത്തിന്റെ ഇലകളെയാണ് മൈമോസിഫോളിയ എന്ന നാമം കൊണ്ടു വിവക്ഷിക്കുന്നത്.

[[ചിത്രം:Jakartha.png|150px|thumb|ജക്കറാന്ത]]
    
ജക്കറാന്ത 12-15 മീ. ഉയരത്തില്‍ വളരുന്നു. ഇലകള്‍ ഏകാന്തരവും ദ്വി-പിച്ഛകവുമായിരിക്കും. ഓരോ ഇലയിലും ഏകാന്തരമോ സമ്മുഖമോ ആയി വിന്യസിച്ചിരിക്കുന്ന 9-16 പിച്ഛകങ്ങള്‍ കാണപ്പെടുന്നു. ഓരോ പിച്ഛകത്തിലും 14-24 ജോടി പര്‍ണകങ്ങള്‍ സമ്മുഖമായോ ഉപസമ്മുഖമായോ ക്രമീകരിച്ചിരിക്കും. 0.60.8 സെ.മീ. നീളമുള്ള പര്‍ണകങ്ങള്‍ കൂര്‍ത്തിരിക്കും. അഗ്രപര്‍ണകം മറ്റു പര്‍ണകങ്ങളെക്കാള്‍ വലുപ്പം കൂടിയതാണ്. ശാഖാഗ്രങ്ങളില്‍ പാനിക്കിളുകളായിട്ടാണു പുഷ്പമഞ്ജരിയുണ്ടാകുന്നത്.  ഓരോ പാനിക്കിളിലും പാടലനിറത്തിലുള്ള ഏകവ്യാസ സമമിതദ്വിലിംഗ പുഷ്പങ്ങള്‍ ധാരാളമുണ്ടായിരിക്കും. സംയുക്ത ദളപുടം രണ്ടു കര്‍ണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. നാലു കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കള്‍ നീളം കുറഞ്ഞവയാണ്. പരാഗകോശങ്ങള്‍ ലോലമായിരിക്കും. ദളപുടത്തിനൊപ്പം തന്നെ നീളമുള്ള വര്‍ത്തികയുടെ അഗ്രം ബ്രഷ് പോലെയിരിക്കും. ഫലം അണ്ഡാകാരമോ പരന്ന വൃത്താകൃതിയിലോ ഉള്ള കാപ്സ്യൂളാണ്. വിത്തിന് ചിറകുകളുണ്ട്. വിത്തുകളും അധികം മൂപ്പെത്താത്ത കാണ്ഡവും ഉപയോഗിച്ചാണു പ്രവര്‍ധനം നടത്തുന്നത്.

തണല്‍വൃക്ഷമായതിനാല്‍ പൂന്തോട്ടങ്ങളിലും വഴിയോരങ്ങളിലും നട്ടുവളര്‍ത്തുന്നു. തീപ്പെട്ടി, പാക്കിങ് പെട്ടികള്‍, ശവപ്പെട്ടി മുതലായവയുണ്ടാക്കാന്‍ ഇതിന്റെ തടി ഉപയോഗിക്കുന്നുണ്ട്.  മരത്തിന്റെ തൊലിയില്‍ നിന്നും ഇലകളില്‍നിന്നും എടുക്കുന്ന ചാറ് ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഉണക്കിപ്പൊടിച്ച ഇല വ്രണങ്ങള്‍ സുഖപ്പെടുത്തും.

Current revision as of 05:18, 30 മാര്‍ച്ച് 2016

ജക്കറാന്ത

Jacrantha

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍