This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛാഡ് തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഛാഡ് തടാകം== ==Chad Lake== പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഒരു ശുദ്ധജലതട...)
(Chad Lake)
 
വരി 1: വരി 1:
==ഛാഡ് തടാകം==
==ഛാഡ് തടാകം==
==Chad Lake==
==Chad Lake==
-
പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഒരു ശുദ്ധജലതടാകം. തെക്ക് കാമറൂണ്‍, നൈജീരിയ, വടക്ക് നൈജര്‍, ഛാഡ് എന്നീ രാജ്യങ്ങള്‍ സന്ധിക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ ഛാഡിന് വലുപ്പത്തിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നാലാം സ്ഥാനമാണുള്ളത്. ജലാശയ ഭാഗത്തിന് 1350 ച.കി.മീ. (2005) വിസ്തൃതിയേയുള്ളൂ. എന്നാല്‍ തടാകത്തിന് 17,800 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ശരാശരി ആഴം: 1.5 മീ.; പരമാവധി ആഴം: 11 മീ. തടാകത്തിന്റെ തെക്കുഭാഗത്തെത്തിച്ചേരുന്ന ചാരി നദിയും ലോഗോണ്‍ നദിയും ആണ് ഇതിനെ പ്രധാനമായി പരിപോഷിപ്പിക്കുന്നത്. പുറത്തേക്കു പോകുന്ന കൈവഴികളൊന്നുമില്ലാത്തതിനാല്‍ തടാകത്തിലെ ജലം ഉപരിതലത്തിലൂടെ പുറത്തേക്കൊഴുകുന്നില്ല. എന്നാല്‍ ഭൌമോപരിതലത്തിനു താഴെയുള്ള ജലനിര്‍ഗമനമാര്‍ഗങ്ങളിലൂടെ വെള്ളം വെളിയിലേക്കൊഴുകി പോകുന്നതിനാല്‍ കെട്ടിനില്ക്കാതെ നവീകരിക്കപ്പെടുന്നു.
+
പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള ഒരു ശുദ്ധജലതടാകം. തെക്ക് കാമറൂണ്‍, നൈജീരിയ, വടക്ക് നൈജര്‍, ഛാഡ് എന്നീ രാജ്യങ്ങള്‍ സന്ധിക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ ഛാഡിന് വലുപ്പത്തിന്റെ കാര്യത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നാലാം സ്ഥാനമാണുള്ളത്. ജലാശയ ഭാഗത്തിന് 1350 ച.കി.മീ. (2005) വിസ്തൃതിയേയുള്ളൂ. എന്നാല്‍ തടാകത്തിന് 17,800 ച.കി.മീ. വിസ്തീര്‍ണമുണ്ട്. ശരാശരി ആഴം: 1.5 മീ.; പരമാവധി ആഴം: 11 മീ. തടാകത്തിന്റെ തെക്കുഭാഗത്തെത്തിച്ചേരുന്ന ചാരി നദിയും ലോഗോണ്‍ നദിയും ആണ് ഇതിനെ പ്രധാനമായി പരിപോഷിപ്പിക്കുന്നത്. പുറത്തേക്കു പോകുന്ന കൈവഴികളൊന്നുമില്ലാത്തതിനാല്‍ തടാകത്തിലെ ജലം ഉപരിതലത്തിലൂടെ പുറത്തേക്കൊഴുകുന്നില്ല. എന്നാല്‍ ഭൗമോപരിതലത്തിനു താഴെയുള്ള ജലനിര്‍ഗമനമാര്‍ഗങ്ങളിലൂടെ വെള്ളം വെളിയിലേക്കൊഴുകി പോകുന്നതിനാല്‍ കെട്ടിനില്ക്കാതെ നവീകരിക്കപ്പെടുന്നു.
 +
 
 +
[[ചിത്രം:Chhad lake.png|200px|right|thumb|ഛാഡ് തടാകം]]
ഛാഡ് തടാകത്തിന്റെ തീരപ്രദേശങ്ങള്‍ ചതുപ്പു നിലങ്ങളാണ്. ഈ തടാകത്തിനുള്ളില്‍ ധാരാളം ദ്വീപുകള്‍ കാണാം. തടാകത്തിലെ മത്സ്യബന്ധനവും തീരത്തെ കന്നുകാലിവളര്‍ത്തലും ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങളാണ്. തടാകത്തിന്റെ തെക്കുഭാഗത്തുനിന്നു വടക്കോട്ടു പോകുന്തോറും ഉപ്പുരസം കൂടിക്കൂടി വരുന്നു. കിട്ടുന്ന മഴയുടെ തോതിനെയും കാലാവസ്ഥയെയും ആശ്രയിച്ച് ഈ തടാകത്തിലെ ജലനിരപ്പ് വ്യത്യാസപ്പെട്ടിരിക്കുന്നു.

Current revision as of 18:46, 19 ഫെബ്രുവരി 2016

ഛാഡ് തടാകം

Chad Lake

കടല്‍നിരപ്പിന് 280 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഛാഡ് തടാകത്തിന്റെ വടക്കുഭാഗത്തായാണ് സഹാറാമരുഭൂമിയുടെ സ്ഥാനം. ഇതിന്റെ മറുഭാഗത്ത് പ്രസിദ്ധമായ 'സാവനാ' പുല്‍മേടുകളാണ്. മുതല, ഹിപ്പപ്പൊട്ടോമസ് എന്നിവയാണ് തടാകത്തില്‍ വസിക്കുന്ന പ്രധാന ജീവികള്‍. തടാകത്തിനു ചുറ്റും വസിക്കുന്ന ജനങ്ങളിലധികവും ബുദുമ, കാനൂറി, കാനമ്പു എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

ഛാഡ് തടാകത്തെപ്പറ്റി ടോളമി തന്റെ ലിഖിതങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലിബിയയിലെ ട്രിപ്പളിയെയും സഹാറയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പുരാതനവാണിജ്യമാര്‍ഗം (caravan route) ഈ തടാകത്തിന്റെ വടക്കു പടിഞ്ഞാറേ മൂല വഴി കടന്നുപോയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍