This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975)== [[ചിത്രം:Devi prasad chaudhari.png|150px|right|thumb|ദേവിപ...)
(ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975))
 
വരി 1: വരി 1:
==ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975)==  
==ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975)==  
-
[[ചിത്രം:Devi prasad chaudhari.png|150px|right|thumb|ദേവിപ്രസാദ് റോയ്  ചൗധരി
+
[[ചിത്രം:Devi prasad chaudhari.png|150px|right|thumb|ദേവിപ്രസാദ് റോയ്  ചൗധരി]]
ചിത്രകാരനും ബംഗാളി സാഹിത്യകാരനും. 1899 ജൂണ്‍ 15-ന് ഇന്നത്തെ ബാംഗ്ലാദേശിലെ രംഗ്പൂരില്‍ ജനിച്ചു. അബനീന്ദ്രനാഥ്, ബൊയ്ഷെ എന്നിവരുടെ കീഴില്‍ ചിത്രകലാഭ്യസനം നടത്തി. തുടര്‍ന്ന് കല്‍ക്കത്തയിലെ ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്സില്‍ കുറേക്കാലം അധ്യാപകനായിരുന്നു. 1928-ല്‍ ചെന്നൈയിലെ സ്കൂള്‍ ഒഫ് ആര്‍ട്സിന്റെ അധ്യക്ഷനായി. 1957 വരെ അവിടെ സേവനമനുഷ്ഠിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  

Current revision as of 11:45, 28 ജനുവരി 2016

ചൗധരി, ദേവിപ്രസാദ് റോയ് (1899 - 1975)

ദേവിപ്രസാദ് റോയ് ചൗധരി

ചിത്രകാരനും ബംഗാളി സാഹിത്യകാരനും. 1899 ജൂണ്‍ 15-ന് ഇന്നത്തെ ബാംഗ്ലാദേശിലെ രംഗ്പൂരില്‍ ജനിച്ചു. അബനീന്ദ്രനാഥ്, ബൊയ്ഷെ എന്നിവരുടെ കീഴില്‍ ചിത്രകലാഭ്യസനം നടത്തി. തുടര്‍ന്ന് കല്‍ക്കത്തയിലെ ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓറിയന്റല്‍ ആര്‍ട്സില്‍ കുറേക്കാലം അധ്യാപകനായിരുന്നു. 1928-ല്‍ ചെന്നൈയിലെ സ്കൂള്‍ ഒഫ് ആര്‍ട്സിന്റെ അധ്യക്ഷനായി. 1957 വരെ അവിടെ സേവനമനുഷ്ഠിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജലച്ചായ ചിത്രങ്ങളിലൂടെയാണ് ചൗധരി ശ്രദ്ധേയനായത്. റംബ്രാന്റിന്റെ സ്വാധീനം ഇദ്ദേഹത്തിന്റെ മിക്ക രചനകളിലും ഉണ്ട്. ഛായാചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളുമാണ് അവയിലധികവും. മികച്ച ശില്പി എന്ന നിലയിലും ദേവിപ്രസാദ് ശ്രദ്ധേയനായിരുന്നു. പാറ്റ്നയിലെ മാര്‍ട്ടിയേഴ്സ് മെമ്മോറിയല്‍, ചെന്നൈയിലെയും ഡല്‍ഹിയിലെയും അധ്വാനത്തിന്റെ വിജയം, നാഷണല്‍ മ്യൂസിയത്തിലെ റിഥം, തിരുവനന്തപുരത്തെ ക്ഷേത്രപ്രവേശന വിളംബരം എന്നിവ ഇദ്ദേഹത്തിന്റെ മികച്ച ശില്പങ്ങളാണ്. ബംഗാളി ഭാഷയില്‍ ചെറുകഥകളും നോവലുകളും രചിച്ചിട്ടുള്ള റോയ് എഴുത്തുകാരനെന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്.

1958-ല്‍ ഇദ്ദേഹത്തിന് പദ്മഭൂഷണ്‍ ലഭിച്ചു. 1968-ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി ഡി.ലിറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. മികച്ച ചിത്ര-ശില്പകലാവിദഗ്ധന്‍ എന്ന നിലയില്‍ അഖിലേന്ത്യാ തലത്തില്‍ ആദരം നേടിയിട്ടുള്ള ദേവിപ്രസാദ് 1975 ഒ. 5-ന് അന്തരിച്ചു

(പ്രൊഫ. എം. ഭാസ്കര പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍