This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊറിത്തവള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചൊറിത്തവള== അനൂറ (Anura) ഉപവര്‍ഗത്തിലെ ബുഫോനിഡേ (Bufonidae) കുടുംബത്തില...)
(ചൊറിത്തവള)
 
വരി 2: വരി 2:
അനൂറ (Anura) ഉപവര്‍ഗത്തിലെ ബുഫോനിഡേ (Bufonidae) കുടുംബത്തില്‍പ്പെട്ട ഒരിനം തവള. ശാസ്ത്രനാമം: ബുഫോ മെലനോസ്റ്റിക്സ്  (Bufo melanostictus). ശരീരത്തു പുരണ്ടാല്‍ ചൊറിച്ചിലുളവാക്കുന്ന ഒരു ദ്രവം പുറപ്പെടുവിക്കുന്നതിനാലാണ് ചൊറിത്തവള എന്ന പേരുണ്ടായത്.

 +
 +
[[ചിത്രം:Chorithavela.png|200px|right|thumb|ചൊറിത്തവള]]
    
ഇതിന്റെ പുറന്തൊലി നനവില്ലാത്തതും ചെറുകുരുക്കള്‍ പോലുള്ള ത്വഗ്ഗ്രന്ഥികള്‍ കൊണ്ടു നിറഞ്ഞതുമാണ്. ഇവയുടെ തലയുടെ പാര്‍ശ്വഭാഗത്തുള്ള പരോറ്റിഡ് ഗ്രന്ഥികള്‍ക്ക് മറ്റു ഗ്രന്ഥികളെക്കാള്‍ വലുപ്പമുണ്ട്. ഈ ഗ്രന്ഥികളാണ് ചൊറിച്ചിലുണ്ടാക്കുന്ന ദ്രാവകം സ്രവിപ്പിക്കുന്നത്. ഭയപ്പെടുമ്പോഴും മൃദുവല്ലാത്ത സ്പര്‍ശമേല്ക്കുമ്പോഴും പരോറ്റിഡ് ഗ്രന്ഥികള്‍ ദ്രാവകം ചീറ്റിത്തെറിപ്പിക്കുന്നു. ദ്രാവകം സ്വന്തം ശരീരത്തില്‍ പുരട്ടിയും ഇവ ശത്രുക്കളില്‍ നിന്നു രക്ഷനേടാറുണ്ട്. ദ്രാവകത്തില്‍ ബുഫോടാലിന്‍ (Bufotalin), ബുഫോജിന്‍ (Bufogin) എന്നീ വിഷപദാര്‍ഥങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബുഫോ വര്‍ഗത്തിലെ മറ്റു ചില തവളകളിലും ഇത്തരം ദ്രാവകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചൊറിത്തവളകളെ ഭക്ഷിക്കാനൊരുമ്പെടുമ്പോള്‍ത്തന്നെ ജന്തുക്കള്‍ക്ക് ഛര്‍ദി, ശ്വാസതടസ്സം, പേശീതളര്‍ച്ച തുടങ്ങിയവ ഉണ്ടാകാറുണ്ട്.

(ഡോ. എ.സി. ഫെര്‍ണാന്റസ്)
(ഡോ. എ.സി. ഫെര്‍ണാന്റസ്)

Current revision as of 15:50, 19 ഫെബ്രുവരി 2016

ചൊറിത്തവള

അനൂറ (Anura) ഉപവര്‍ഗത്തിലെ ബുഫോനിഡേ (Bufonidae) കുടുംബത്തില്‍പ്പെട്ട ഒരിനം തവള. ശാസ്ത്രനാമം: ബുഫോ മെലനോസ്റ്റിക്സ് (Bufo melanostictus). ശരീരത്തു പുരണ്ടാല്‍ ചൊറിച്ചിലുളവാക്കുന്ന ഒരു ദ്രവം പുറപ്പെടുവിക്കുന്നതിനാലാണ് ചൊറിത്തവള എന്ന പേരുണ്ടായത്.

ചൊറിത്തവള

ഇതിന്റെ പുറന്തൊലി നനവില്ലാത്തതും ചെറുകുരുക്കള്‍ പോലുള്ള ത്വഗ്ഗ്രന്ഥികള്‍ കൊണ്ടു നിറഞ്ഞതുമാണ്. ഇവയുടെ തലയുടെ പാര്‍ശ്വഭാഗത്തുള്ള പരോറ്റിഡ് ഗ്രന്ഥികള്‍ക്ക് മറ്റു ഗ്രന്ഥികളെക്കാള്‍ വലുപ്പമുണ്ട്. ഈ ഗ്രന്ഥികളാണ് ചൊറിച്ചിലുണ്ടാക്കുന്ന ദ്രാവകം സ്രവിപ്പിക്കുന്നത്. ഭയപ്പെടുമ്പോഴും മൃദുവല്ലാത്ത സ്പര്‍ശമേല്ക്കുമ്പോഴും പരോറ്റിഡ് ഗ്രന്ഥികള്‍ ദ്രാവകം ചീറ്റിത്തെറിപ്പിക്കുന്നു. ദ്രാവകം സ്വന്തം ശരീരത്തില്‍ പുരട്ടിയും ഇവ ശത്രുക്കളില്‍ നിന്നു രക്ഷനേടാറുണ്ട്. ദ്രാവകത്തില്‍ ബുഫോടാലിന്‍ (Bufotalin), ബുഫോജിന്‍ (Bufogin) എന്നീ വിഷപദാര്‍ഥങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബുഫോ വര്‍ഗത്തിലെ മറ്റു ചില തവളകളിലും ഇത്തരം ദ്രാവകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചൊറിത്തവളകളെ ഭക്ഷിക്കാനൊരുമ്പെടുമ്പോള്‍ത്തന്നെ ജന്തുക്കള്‍ക്ക് ഛര്‍ദി, ശ്വാസതടസ്സം, പേശീതളര്‍ച്ച തുടങ്ങിയവ ഉണ്ടാകാറുണ്ട്.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍