This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരാക്കൊക്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചേരാക്കൊക്കന്‍== ==Openbill stork== നീണ്ട കാലുകളുള്ളതും കഴുകനെക്കാള്‍ ...)
(Openbill stork)
 
വരി 4: വരി 4:
നീണ്ട കാലുകളുള്ളതും കഴുകനെക്കാള്‍ അല്പം ചെറിയതുമായ ഒരു കൊറ്റിയിനം. ശാസ്ത്രനാമം: അനാസ്റ്റോമസ് ഓസിറ്റന്‍സ്  (Openbill stork). ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഈ പക്ഷിയിനം കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമേയുള്ളു. ജലാശയങ്ങള്‍ക്കും വയലുകള്‍ക്കും ചതുപ്പു നിലങ്ങള്‍ക്കും സമീപത്തായാണ് ഇവ കഴിഞ്ഞുകൂടുന്നത്.

 +
 +
[[ചിത്രം:OPEN BILL STORK.png|200px|right|thumb|ചേരാക്കൊക്കന്‍]]
    
90 സെ.മീറ്ററോളം ഉയരം വയ്ക്കുന്ന ചേരക്കൊക്കന് ചാരം കലര്‍ന്ന വെള്ളനിറമാണുള്ളത്. ചിറകുകളിലെ തൂവല്‍ നീണ്ടവയാണ്. ഈ തൂവലുകളുടെ പിന്‍പകുതിക്കു കറുത്ത നിറമാണ്. പ്രത്യേകാകൃതിയിലുള്ള കൊക്കുകളാണ് ഈ പക്ഷികള്‍ക്കുള്ളത്. ഇവയുടെ കൊക്കിന്മേല്‍ പകുതി വളഞ്ഞുയര്‍ന്ന കമാനംപോലെയുള്ള ഒരു ഭാഗമുണ്ട്. ഇതിന്റെ കീഴ്പകുതി താഴേക്കു വളഞ്ഞ് ഒരു ചന്ദ്രക്കലയുടെ രൂപത്തിലായിരിക്കുന്നു. കൊക്കിന്റെ രണ്ടു പകുതികളും അഗ്രഭാഗത്തു മാത്രമേ തൊടുന്നുള്ളു. കൊക്കിന്റെ മേല്‍ പകുതിയില്‍ പല്ലുകള്‍ക്കു സദൃശമായ ശല്ക്കങ്ങളുമുണ്ട്. ചേരാക്കൊക്കന്റെ പ്രധാന ആഹാരം കക്ക, ഒച്ചിനങ്ങള്‍, തവള, ഞണ്ട്, മത്സ്യങ്ങള്‍ എന്നിവയാണ്. കക്കയാണ് ഇവയുടെ പഥ്യാഹാരം. കക്കയുടെ പുറന്തോട് ഉടയ്ക്കാനും തുറന്ന് ഉള്ളിലെ മാംസം ഭക്ഷിക്കാനും ഇവയുടെ പ്രത്യേക തരത്തിലുള്ള കൊക്കു സഹായമേകുന്നു.

Current revision as of 11:23, 6 ഫെബ്രുവരി 2016

ചേരാക്കൊക്കന്‍

Openbill stork

നീണ്ട കാലുകളുള്ളതും കഴുകനെക്കാള്‍ അല്പം ചെറിയതുമായ ഒരു കൊറ്റിയിനം. ശാസ്ത്രനാമം: അനാസ്റ്റോമസ് ഓസിറ്റന്‍സ് (Openbill stork). ഇന്ത്യയില്‍ പലയിടത്തും കാണപ്പെടുന്ന ഈ പക്ഷിയിനം കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമേയുള്ളു. ജലാശയങ്ങള്‍ക്കും വയലുകള്‍ക്കും ചതുപ്പു നിലങ്ങള്‍ക്കും സമീപത്തായാണ് ഇവ കഴിഞ്ഞുകൂടുന്നത്.

ചേരാക്കൊക്കന്‍

90 സെ.മീറ്ററോളം ഉയരം വയ്ക്കുന്ന ചേരക്കൊക്കന് ചാരം കലര്‍ന്ന വെള്ളനിറമാണുള്ളത്. ചിറകുകളിലെ തൂവല്‍ നീണ്ടവയാണ്. ഈ തൂവലുകളുടെ പിന്‍പകുതിക്കു കറുത്ത നിറമാണ്. പ്രത്യേകാകൃതിയിലുള്ള കൊക്കുകളാണ് ഈ പക്ഷികള്‍ക്കുള്ളത്. ഇവയുടെ കൊക്കിന്മേല്‍ പകുതി വളഞ്ഞുയര്‍ന്ന കമാനംപോലെയുള്ള ഒരു ഭാഗമുണ്ട്. ഇതിന്റെ കീഴ്പകുതി താഴേക്കു വളഞ്ഞ് ഒരു ചന്ദ്രക്കലയുടെ രൂപത്തിലായിരിക്കുന്നു. കൊക്കിന്റെ രണ്ടു പകുതികളും അഗ്രഭാഗത്തു മാത്രമേ തൊടുന്നുള്ളു. കൊക്കിന്റെ മേല്‍ പകുതിയില്‍ പല്ലുകള്‍ക്കു സദൃശമായ ശല്ക്കങ്ങളുമുണ്ട്. ചേരാക്കൊക്കന്റെ പ്രധാന ആഹാരം കക്ക, ഒച്ചിനങ്ങള്‍, തവള, ഞണ്ട്, മത്സ്യങ്ങള്‍ എന്നിവയാണ്. കക്കയാണ് ഇവയുടെ പഥ്യാഹാരം. കക്കയുടെ പുറന്തോട് ഉടയ്ക്കാനും തുറന്ന് ഉള്ളിലെ മാംസം ഭക്ഷിക്കാനും ഇവയുടെ പ്രത്യേക തരത്തിലുള്ള കൊക്കു സഹായമേകുന്നു.

സംഘം ചേര്‍ന്നാണു ചേരാക്കൊക്കന്‍ ഇര തേടാറുള്ളത്. ഒരു സംഘത്തില്‍ 20-25 പക്ഷികളുണ്ടായിരിക്കും. ആകാശത്തില്‍ പറയുന്നുയരുന്നതും സംഘം ചേര്‍ന്നു തന്നെ.

കൂടുകെട്ടുന്ന കാലത്ത് ആയിരക്കണക്കിനു ചേരാക്കൊക്കന്മാര്‍ സംഘം ചേര്‍ന്ന് ഒരു സ്ഥലത്തു കൂടുകെട്ടുന്നു. ഒരു മരത്തില്‍ തന്നെ നിരവധി കൂടുകള്‍ കാണാറുണ്ട്. മരച്ചില്ലകളും ചുള്ളിക്കമ്പുകളും ഉപയോഗിച്ചാണിവ കൂടുണ്ടാക്കുന്നത്. ചേരാക്കൊക്കന്‍ കേരളത്തില്‍ കൂടുകെട്ടാറില്ല. സമീപ സംസ്ഥാനങ്ങളില്‍ നിന്നും ഇവ മഴക്കാലത്ത് കേരളത്തിലെത്തിച്ചേരുന്നതായും വയലുകളും മറ്റും ഉണങ്ങിത്തുടങ്ങുമ്പോള്‍ മടങ്ങിപ്പോകുന്നതായും കരുതപ്പെടുന്നു.

മറ്റു കൊറ്റിയിനങ്ങളെപ്പോലെ ചേരാക്കൊക്കനും അധികം ശബ്ദമുണ്ടാക്കാത്ത പക്ഷിയാണ്. ഇവ ചിലപ്പോള്‍ ഉണ്ടാക്കുന്ന 'കട-കട' ശബ്ദം പ്രത്യേക ഘടനയുള്ള ഇവയുടെ കൊക്കുകള്‍ തമ്മിലടിച്ചുണ്ടാകുന്നതാണന്നാണു കരുതപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍