This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെഷന്‍ഡ് കോമ്പൗണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:44, 27 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെഷന്‍ഡ് കോമ്പൗണ്ട്

ഒരു കുമിള്‍നാശിനി. 60 ഗ്രാം തുരിശും (കോപ്പര്‍ സള്‍ഫേറ്റ്) 330 ഗ്രാം അമോണിയം കാര്‍ബണേറ്റും നന്നായി പൊടിയാക്കി വായു കടക്കാത്ത ഗ്ലാസ് കുപ്പികളില്‍ 24 മണിക്കൂര്‍ സൂക്ഷിക്കുന്നു. ഇതില്‍നിന്ന് 250 ഗ്രാം പൊടി കുറച്ചു ചൂടുവെള്ളത്തില്‍ ലയിപ്പിച്ച ശേഷം 8 ലി. വെള്ളം ചേര്‍ത്തു നേര്‍പ്പിക്കും. ഈ ലായനിയാണു മണ്ണില്‍ ഒഴിക്കുന്നത്. സസ്യങ്ങള്‍ക്കു മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങളെ തടയാനാണ് ഈ കുമിള്‍ നാശിനി ഉപയോഗിക്കുന്നത്. ഇഞ്ചിയുടെ മൂടുചീയല്‍ രോഗം തടയാന്‍ ചെഷന്‍ഡ് കോമ്പൗണ്ടു കൊണ്ട് മണ്ണു കുതിര്‍ക്കുന്നത് വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇലകള്‍ പഴുത്തുപോകുന്ന ഇഞ്ചിച്ചെടികള്‍ പിഴുതുമാറ്റിയശേഷം മണ്ണിലും അടുത്തുള്ള ചെടികള്‍ക്കു ചുറ്റിലും ഈ കുമിള്‍നാശിനി ഒഴിക്കുന്നു. പച്ചക്കറിത്തൈകളുടെ മൂട്അഴുകല്‍ രോഗങ്ങള്‍ക്കും ഈ കുമിള്‍നാശിനി വളരെ ഫലപ്രദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍