This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറി താഴ്വര കൂട്ടക്കൊല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:33, 1 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറി താഴ്വര കൂട്ടക്കൊല

അമേരിക്കന്‍ സ്വാതന്ത്ര്യസമരകാലത്ത് ചെറി താഴ്വരയില്‍ അമേരിക്കന്‍ ഇന്ത്യാക്കാരായ ഇറോക്കോയികള്‍ നടത്തിയ കൂട്ടക്കൊല. കിഴക്കന്‍ ന്യൂയോര്‍ക്കിലെ ഒട്സെഗോ കൗണ്ടിയിലുള്ള ഒരു പട്ടണമായ ഇവിടെ വധിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ന്യൂ ഇംഗ്ലണ്ടില്‍ നിന്നു കുടിയേറിവന്ന സ്കോട്ടിഷ്-ഐറിഷ് വംശജരായിരുന്നു.

ഉത്തര അറ്റ്ലാന്തിക് തീരത്തുള്ള 13 അമേരിക്കന്‍ കോളനികള്‍ മാതൃരാജ്യമായ ബ്രിട്ടനെതിരെ വിപ്ലവാത്മകമായ നിലപാടെടുത്തപ്പോള്‍ ഇറോക്കോയ് ഇന്ത്യാക്കാരില്‍ ഒരു വിഭാഗം പ്രകടമായിത്തന്നെ ബ്രിട്ടനെ പിന്തുണച്ചു. ഇതില്‍ അമര്‍ഷം കൊണ്ട അമേരിക്കന്‍ സേന അവരുടെ രണ്ടു ഗ്രാമങ്ങളെ നാമാവശേഷമാക്കി. ഇതില്‍ പ്രകോപിതനായ ഇറോക്കോയ് തലവന്‍ ജോസഫ് ബ്രാന്റ്, ബ്രിട്ടീഷ് അനുഭാവിയായ ക്യാപ്റ്റന്‍ ബട്ട്ലറുമായി ചേര്‍ന്ന് യാതൊരു മുന്നറിയിപ്പും കൂടാതെ ചെറി താഴ്വര ആക്രമിച്ച് പകരംവീട്ടുകയായിരുന്നു. ചെറി താഴ്വരയുടെ പ്രതിരോധങ്ങളെ തകര്‍ത്തു മുന്നേറിയ സംയുക്തസേന സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേരെ വധിക്കുകയും 71 പേരെ തടവുകാരായി പിടിക്കുകയും ചെയ്തു. 1778 ന. 11-ന് ആണ് ഈ കൂട്ടക്കൊല നടന്നത്. ന. 12-ന് ചെറി താഴ്വരയുടെ പ്രതിരോധാര്‍ഥം കൂടുതല്‍ സൈന്യം എത്തിയതോടെ അക്രമികള്‍ പിന്‍വാങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍