This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറിയാന്‍, പി.വി. (1893 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചെറിയാന്‍, പി.വി. (1893 - 1969)== പ്രസിദ്ധ ഭിഷഗ്വരനും വിദ്യാഭ്യാസ പ്ര...)
(ചെറിയാന്‍, പി.വി. (1893 - 1969))
 
വരി 1: വരി 1:
==ചെറിയാന്‍, പി.വി. (1893 - 1969)==
==ചെറിയാന്‍, പി.വി. (1893 - 1969)==
 +
[[ചിത്രം:Dr.P.V.Cherian.png |150px|thumb|പി.വി.  ചെറിയാന്‍]]
പ്രസിദ്ധ ഭിഷഗ്വരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും. മഹാരാഷ്ട്ര ഗവര്‍ണര്‍ (1964-69) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1893 ജൂല. 9-ന് കോട്ടയം പാലത്തുങ്കല്‍ കുടുംബത്തില്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. ഒന്നാം ലോകയുദ്ധകാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് ഒരു താത്കാലിക കമ്മിഷന്റെ ചുമതല നല്കി ചെറിയാനെ ഇറാക്കിലേക്കയച്ചു. 1922 വരെ ഇറാക്കില്‍ സേവനമനുഷ്ഠിച്ച് മടങ്ങിയെത്തിയ ചെറിയാന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ സര്‍ജറിയുടെ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. 1925-ല്‍ ഗ്ലാസ്ഗോ, വിയന്നാ, എഡിന്‍ബറോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഉപരിപഠനംനടത്തി 1927-ല്‍ തിരിച്ചെത്തിയ ഇദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. 1945-ല്‍ മദ്രാസ് മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായിത്തീര്‍ന്ന ചെറിയാന്‍ 1948-ലാണ് വിരമിച്ചത്.

Current revision as of 07:14, 6 ഫെബ്രുവരി 2016

ചെറിയാന്‍, പി.വി. (1893 - 1969)

പി.വി. ചെറിയാന്‍

പ്രസിദ്ധ ഭിഷഗ്വരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും. മഹാരാഷ്ട്ര ഗവര്‍ണര്‍ (1964-69) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1893 ജൂല. 9-ന് കോട്ടയം പാലത്തുങ്കല്‍ കുടുംബത്തില്‍ ജനിച്ചു. കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടി. ഒന്നാം ലോകയുദ്ധകാലത്ത് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് ഒരു താത്കാലിക കമ്മിഷന്റെ ചുമതല നല്കി ചെറിയാനെ ഇറാക്കിലേക്കയച്ചു. 1922 വരെ ഇറാക്കില്‍ സേവനമനുഷ്ഠിച്ച് മടങ്ങിയെത്തിയ ചെറിയാന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ സര്‍ജറിയുടെ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. 1925-ല്‍ ഗ്ലാസ്ഗോ, വിയന്നാ, എഡിന്‍ബറോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഉപരിപഠനംനടത്തി 1927-ല്‍ തിരിച്ചെത്തിയ ഇദ്ദേഹം മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. 1945-ല്‍ മദ്രാസ് മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായിത്തീര്‍ന്ന ചെറിയാന്‍ 1948-ലാണ് വിരമിച്ചത്.

1950-ല്‍ മദ്രാസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ 1952-ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായി. ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ചവച്ചത്. ഈ കാലയളവില്‍ അണ്ണാമല യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്ഥാനവും വഹിച്ചിരുന്നു.

1964 ന.-ല്‍ ചെറിയാന്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായി. ഈ പദവിയിലിരിക്കേ 1969 ന. 8-ന് ഹൃദ്രോഗബാധയെത്തുടര്‍ന്ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍