This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെറിയാന്‍, ഒ.എം. (1874 - 1944)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചെറിയാന്‍, ഒ.എം. (1874 - 1944)
അധ്യാപകനും സാഹിത്യകാരനും. 1874-ല്‍ (1049 മിഥുനം 30-ന്) പുതുപ്പള്ളി ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നു ബിരുദം നേടിയശേഷം തിരുവനന്തപുരം മഹാരാജാസ് കോളജില്‍ അധ്യാപകനായി. പിന്നീട് ചെങ്ങന്നൂര്‍ സ്കൂള്‍ ഇന്‍സ്പെക്ടറായും കോട്ടയം റേഞ്ച് ഇന്‍സ്പെക്ടര്‍ ആയും സേവനമനുഷ്ഠിച്ചു. വെര്‍ണാകുലര്‍ സ്കൂള്‍ ചീഫ് ഇന്‍സ്പെക്ടറായി 1929-ല്‍ റിട്ടയര്‍ ചെയ്തു.
ഹൈന്ദവധര്‍മ സുധാകരം, ക്രൈസ്തവ ധര്‍മനവനീതം എന്നീ കൃതികളാണ് ഇദ്ദേഹത്തിന്റെ മികച്ച സാഹിത്യസംഭാവന. ഗദ്യത്തിലും പദ്യത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കാലന്റെ കൊലയറ, മനസ്സിന്റെ മാനദണ്ഡം, ബാലാലാപം, മിശിഹാ ലഹരി, സാഹിത്യവിഹാരം, ഭൂവിവരണ സിദ്ധാന്തസംഗ്രഹം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. 1944-ല്‍ (1119 മകരം 19-ന്) ഇദ്ദേഹം നിര്യാതനായി.