This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെമ്പട(താളം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചെമ്പട
എട്ട് അക്ഷരകാലങ്ങളുള്ള ഒരു താളം. ഇതിന്റെ ചൊല്ല് ഇങ്ങനെയാണ്.
കഥകളിയിലെ ആദ്യത്തെ താളവും പ്രധാനകഥാപാത്രങ്ങള്ക്കു പ്രയോഗിക്കപ്പെടുന്ന താളവും ഇതാണ്. കത്തി, പച്ച എന്നീ വേഷങ്ങളുടെ പതിഞ്ഞ പദങ്ങള്‍ ഈ താളത്തിലാണ് ചൊല്ലിയാടുക. പാത്രസ്വഭാവമനുസരിച്ച് കാലക്രമത്തിനു മാറ്റം വരുത്തിയാണ് ഇതുപയോഗിക്കുക. ചെമ്പടതാളം ഒന്നാം കാലത്തിലുള്ള പ്രസിദ്ധമായ പദങ്ങളാണ്, ധര്‍മപുത്രരുടെ 'ബാലേകേള്‍ നീ...' (കിര്‍മീരവധം), ഭീമസേനന്റെ 'പാഞ്ചാലതനയേ...' (കല്യാണസൗഗന്ധികം), ഉര്‍വശിയുടെ 'പാണ്ഡവന്റെ രൂപം...' (കാലകേയവധം) എന്നിവ.
കര്‍ണാടകസംഗീതത്തിലെ ചതുരശ്രജാതി ത്രിപുട(ആദിതാളം)യോടു സാദൃശ്യമുള്ള താളമാണിത്. നോ. ആദിതാളം