This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂര്‍ണാഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 25 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചൂര്‍ണാഭ

Streak

ഒരു ധാതു പൊടിഞ്ഞുണ്ടാകുന്ന ധൂളിയുടെ നിറം. മിനുസമല്ലാത്ത വെള്ള കളിമണ്‍ പ്ളേറ്റിന്റെ (സ്റ്റ്രീക് പ്ളേറ്റ്) ഉപരിതലത്തില്‍ ധാതു കൊണ്ട് അമര്‍ത്തി വരയ്ക്കുമ്പോള്‍ ലഭിക്കുന്ന പൊടിയുടെ നിറമാണിത്. ഈ നിറത്തില്‍ നിന്നാണ് ആ ധാതുവിന്റെ ചൂര്‍ണാഭ നിര്‍ണയിക്കുന്നത്. കളിമണ്‍ പ്ളേറ്റിനെക്കാള്‍ കാഠിന്യം കുറഞ്ഞ ധാതുക്കള്‍ മാത്രമേ ഇപ്രകാരം പ്ളേറ്റില്‍ 'വരകള്‍' വീഴ്ത്തുകയോ പൊടിയുകയോ ചെയ്യുകയുള്ളൂ. ധാതുവിന് പ്ളേറ്റിനെക്കാള്‍ കാഠിന്യമുണ്ടെങ്കില്‍, പ്ളേറ്റിന്റെ ഉപരിതലം പൊടിയുകയും ചെയ്യും. ധാതുവിന്റെ നിറവും ചൂര്‍ണാഭയും മിക്കപ്പോഴും ഒന്നായിരിക്കും. എന്നാല്‍ ചില ധാതുക്കളില്‍ ഈ സ്വഭാവം വിപരീതമാണ്. ഉദാഹരണത്തിന് സ്റ്റീല്‍-ഗ്രേ നിറമുള്ള ഇരുമ്പയിരായ ഹീമറ്റൈറ്റ് ചെറി-റെഡ് ചൂര്‍ണാഭ പ്രദര്‍ശിപ്പിക്കുന്നു. സുവര്‍ണ-മഞ്ഞനിറമുള്ള ചെമ്പയിരായ ചാല്‍കൊപൈറൈറ്റിന് പച്ച കലര്‍ന്ന കറുപ്പു ചൂര്‍ണാഭയാണുള്ളത്. കാഠിന്യം 9 ആയ കൊറണ്ടത്തിന് ചൂര്‍ണാഭയില്ല. കാരണം അതിന്റെ കാഠിന്യം സ്റ്റ്രീക്പ്ളേറ്റിന്റെതിനെക്കാള്‍ കൂടുതലാണ്. ചൂര്‍ണാഭ ധാതുക്കളെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഭൗതിക ഗുണമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍