This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചീനച്ചട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചീനച്ചട്ടി

ചീനച്ചട്ടി

കാരിരുമ്പുകൊണ്ടുണ്ടാക്കിയ വറവുപാത്രം. കടുകുവറക്കുന്നതിനും എണ്ണപ്പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനുമാണ് ഇത് ഉപയോഗിക്കാറുള്ളത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതുകൊണ്ടാണ് ഇതിന് ചീനച്ചട്ടി എന്ന പേരു വന്നത്. അര്‍ധഗോളാകൃതിയിലുള്ള ഈ പാത്രത്തിന്റെ മുകള്‍വശത്ത് തൂക്കിയെടുക്കുന്നതിന് 'കാതുകള്‍' പിടിപ്പിച്ചിരിക്കും. പല വലുപ്പത്തിലുള്ള ചീനച്ചട്ടികള്‍ ലഭ്യമാണ്. ഇന്ന് വ്യത്യസ്ത അസംസ്കൃതവസ്തുക്കള്‍കൊണ്ട് ചീനച്ചട്ടിയുടെ രൂപത്തിലുള്ള വറവുപാത്രങ്ങള്‍ ഉണ്ടാക്കിവരുന്നു. ഉദാ. അലുമിനിയം പാത്രങ്ങള്‍, ചെമ്പ് അടിയില്‍ പിടിപ്പിച്ചിട്ടുള്ള പാത്രങ്ങള്‍ (copper bottommed vessels), ഒട്ടിപ്പിടിക്കാത്ത പാത്രങ്ങള്‍ (non-stick cookware). തിരുവിതാംകൂറും കൊച്ചിയുമായും മറ്റും ചൈനയ്ക്കുണ്ടായിരുന്ന കച്ചവടബന്ധത്തിന്റെ നിദര്‍ശനമെന്ന നിലയില്‍ ഇതിന് ചരിത്രപ്രാധാന്യമുണ്ട്. പടയണിപ്പാട്ടിലും മറ്റു ചില അനുഷ്ഠാനഗാനങ്ങളിലും ഇതിനെക്കുറിച്ച് സൂചനകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍