This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിരവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചിരവ)
(ചിരവ)
 
വരി 4: വരി 4:
തേങ്ങ ചുരണ്ടിയെടുക്കുന്നതിന് ഉപയോഗിക്കുന്ന അടുക്കള ഉപകരണം. നാവിന്റെ ആകൃതിയിലുള്ളതും വക്കില്‍ മൂര്‍ച്ചയേറിയ പല്ലുകളുള്ളതുമായ ലോഹനിര്‍മിത ഭാഗമാണ് ഇതിലെ മുഖ്യഘടകം. ഇത് ചിരവനാക്ക് എന്നറിയപ്പെടുന്നു. ഇതിന്റെ വക്കിലെ പല്ലുപോലെയുള്ള ഭാഗത്തിന് ചിരവപ്പല്ല് എന്നാണ് പേര്. ചിരവനാക്ക് തടി കൊണ്ടുണ്ടാക്കിയ ചവിട്ടിപ്പിടിച്ചിരിക്കാവുന്ന പീഠത്തില്‍ ഉറപ്പിച്ചിട്ടുണ്ടാകാം. ഈ ഭാഗം ചിരവത്തടി എന്ന് അറിയപ്പെടുന്നു. ചിരവത്തടി കാല്‍കൊണ്ട് അമര്‍ത്തിപ്പിടിച്ചോ, അതിന്മേല്‍ ഇരുന്നോ ആണ് തേങ്ങ ചുരണ്ടുന്നത്. പൊട്ടിച്ചെടുത്ത തേങ്ങയുടെ മുറി ഉള്ളംകൈകള്‍കൊണ്ട് ചിരവനാക്കില്‍ അമര്‍ത്തി കൈകള്‍ ചലിപ്പിക്കുമ്പോള്‍ ചുവടെ വച്ചിട്ടുള്ള പാത്രത്തിലേക്ക് തേങ്ങപ്പീരവീഴും. ഇങ്ങനെ ഇരുന്നുകൊണ്ടല്ലാതെ തേങ്ങ ചുരണ്ടിയെടുക്കുന്നതിനുപയോഗിക്കുന്ന ലളിതമായ ഉപകരണമാണ് കൈച്ചിരവ. താരതമ്യേന ചെറിയ ചിരവനാക്ക് ഒരു കൈപ്പിടിയോടു ഘടിപ്പിച്ചിട്ടുള്ള ചിരവയാണത്. തേങ്ങ ചുരണ്ടുന്നതിനും പച്ചക്കറി നുറുക്കുന്നതിനും മറ്റുമായി ഉണ്ടാക്കിയിട്ടുള്ള മറ്റൊരുതരം ചിരവയാണ് ചിരവക്കത്തി. ഇതില്‍ ചിരവനാക്കിനെ ചിരവക്കത്തിയോട് ചേര്‍ക്കുന്ന ഭാഗം, കത്തിയായിട്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ആധുനിക കാലത്ത് യന്ത്രവത്കൃതചിരവകളും പ്രചാരം നേടിയിട്ടുണ്ട്. ഇവയിലധികവും വൈദ്യുതിയുടെ സഹായത്താല്‍ കറങ്ങുന്ന ചിരവപ്പല്ലുള്ളവയാണ്.

-
ചിരവില്വാദികഷായം
 
-
 
-
ആയുര്‍വേദിവിധിപ്രകാരം തയ്യാറാക്കുന്ന ഒരു കഷായയോഗം. അര്‍ശസ്, ഭഗന്ദരം, ഗുന്മം മുതലായ രോഗങ്ങള്‍ക്ക് ഔഷധമായി നിര്‍ദേശിക്കാറുണ്ട്. ജഠരാഗ്നിക്ക് ബലമുണ്ടാക്കുകയും ചെയ്യും.
 
-
 
-
ചിരവില്വപുനര്‍ന്നവ വഹ്തൃദയാകണ
 
-
 
-
- നാഗരസൈന്ധവപക്വജലം
 
-
 
-
ഗുദകീലഭഗന്ദരഗുന്മഹരം ജഠരാഗ്നി വിവര്‍ധ
 
-
 
-
- നമാശുനൃണാം
 
-
 
-
(സഹസ്രയോഗം)
 
-
 
-
ആവില്‍തൊലി, തവിഴാമവേര്, കൊടുവേലിക്കിഴങ്ങ്, കടുക്കാ, തിപ്പലി, ചുക്ക് എന്നിവകൊണ്ട് കഷായംവച്ച് ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിക്കണം.
 
Current revision as of 17:23, 21 ജനുവരി 2016

ചിരവ

ചിരവ

തേങ്ങ ചുരണ്ടിയെടുക്കുന്നതിന് ഉപയോഗിക്കുന്ന അടുക്കള ഉപകരണം. നാവിന്റെ ആകൃതിയിലുള്ളതും വക്കില്‍ മൂര്‍ച്ചയേറിയ പല്ലുകളുള്ളതുമായ ലോഹനിര്‍മിത ഭാഗമാണ് ഇതിലെ മുഖ്യഘടകം. ഇത് ചിരവനാക്ക് എന്നറിയപ്പെടുന്നു. ഇതിന്റെ വക്കിലെ പല്ലുപോലെയുള്ള ഭാഗത്തിന് ചിരവപ്പല്ല് എന്നാണ് പേര്. ചിരവനാക്ക് തടി കൊണ്ടുണ്ടാക്കിയ ചവിട്ടിപ്പിടിച്ചിരിക്കാവുന്ന പീഠത്തില്‍ ഉറപ്പിച്ചിട്ടുണ്ടാകാം. ഈ ഭാഗം ചിരവത്തടി എന്ന് അറിയപ്പെടുന്നു. ചിരവത്തടി കാല്‍കൊണ്ട് അമര്‍ത്തിപ്പിടിച്ചോ, അതിന്മേല്‍ ഇരുന്നോ ആണ് തേങ്ങ ചുരണ്ടുന്നത്. പൊട്ടിച്ചെടുത്ത തേങ്ങയുടെ മുറി ഉള്ളംകൈകള്‍കൊണ്ട് ചിരവനാക്കില്‍ അമര്‍ത്തി കൈകള്‍ ചലിപ്പിക്കുമ്പോള്‍ ചുവടെ വച്ചിട്ടുള്ള പാത്രത്തിലേക്ക് തേങ്ങപ്പീരവീഴും. ഇങ്ങനെ ഇരുന്നുകൊണ്ടല്ലാതെ തേങ്ങ ചുരണ്ടിയെടുക്കുന്നതിനുപയോഗിക്കുന്ന ലളിതമായ ഉപകരണമാണ് കൈച്ചിരവ. താരതമ്യേന ചെറിയ ചിരവനാക്ക് ഒരു കൈപ്പിടിയോടു ഘടിപ്പിച്ചിട്ടുള്ള ചിരവയാണത്. തേങ്ങ ചുരണ്ടുന്നതിനും പച്ചക്കറി നുറുക്കുന്നതിനും മറ്റുമായി ഉണ്ടാക്കിയിട്ടുള്ള മറ്റൊരുതരം ചിരവയാണ് ചിരവക്കത്തി. ഇതില്‍ ചിരവനാക്കിനെ ചിരവക്കത്തിയോട് ചേര്‍ക്കുന്ന ഭാഗം, കത്തിയായിട്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ആധുനിക കാലത്ത് യന്ത്രവത്കൃതചിരവകളും പ്രചാരം നേടിയിട്ടുണ്ട്. ഇവയിലധികവും വൈദ്യുതിയുടെ സഹായത്താല്‍ കറങ്ങുന്ന ചിരവപ്പല്ലുള്ളവയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍