This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിരവില്വാദികഷായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:24, 21 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിരവില്വാദികഷായം

ആയുര്‍വേദിവിധിപ്രകാരം തയ്യാറാക്കുന്ന ഒരു കഷായയോഗം. അര്‍ശസ്, ഭഗന്ദരം, ഗുന്മം മുതലായ രോഗങ്ങള്‍ക്ക് ഔഷധമായി നിര്‍ദേശിക്കാറുണ്ട്. ജഠരാഗ്നിക്ക് ബലമുണ്ടാക്കുകയും ചെയ്യും.

ചിരവില്വപുനര്‍ന്നവ വഹ്തൃദയാകണ

- നാഗരസൈന്ധവപക്വജലം

ഗുദകീലഭഗന്ദരഗുന്മഹരം ജഠരാഗ്നി വിവര്‍ധ

- നമാശുനൃണാം

(സഹസ്രയോഗം)

ആവില്‍തൊലി, തവിഴാമവേര്, കൊടുവേലിക്കിഴങ്ങ്, കടുക്കാ, തിപ്പലി, ചുക്ക് എന്നിവകൊണ്ട് കഷായംവച്ച് ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിക്കണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍