This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിദംബരനാഥ നാടാര്‍, എ. (1914 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചിദംബരനാഥ നാടാര്‍, എ. (1914 - 63)

മുന്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തെ മന്ത്രി. 1914 ഡി. 3-ന് കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്ത് ജനിച്ചു. തിരുവനന്തപുരത്തുനിന്ന് നിയമബിരുദം നേടിയശേഷം അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച നാടാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങള്‍ തമിഴ്നാട്ടില്‍ ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രൂപവത്കൃതമായ തിരുവിതാംകൂര്‍-തമിഴ്നാട് കോണ്‍ഗ്രസ് കക്ഷിയുടെ പ്രമുഖ നേതാവായിരുന്നു ഇദ്ദേഹം. ഈ കക്ഷിയുടെ സ്ഥാനാര്‍ഥിയായി 1948-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലും 1952-ലും 54-ലും തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലും അംഗമായി. നിയമസഭാകക്ഷി നേതാവുമായിരുന്നു ഇദ്ദേഹം. എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായിരുന്ന തിരു-കൊച്ചി മന്ത്രിസഭയില്‍ (1952 മാ. 12-1953 സെപ്. 24) ചിദംബരനാഥ നാടാര്‍ 1952 മേയ് 24 മുതല്‍ 1953 സെപ്. 15 വരെ റവന്യൂ-വനംവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1956-നുശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കെ 1963 സെപ്. 27-ന് മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍