This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരു മജൂംദാര്‍ (1915 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചാരു മജൂംദാര്‍ (1915 - 72)== പശ്ചിമബംഗാളില്‍ നക്സലൈറ്റ് പ്രസ്ഥാനത...)
(ചാരു മജൂംദാര്‍ (1915 - 72))
 
വരി 1: വരി 1:
==ചാരു മജൂംദാര്‍ (1915 - 72)==
==ചാരു മജൂംദാര്‍ (1915 - 72)==
-
പശ്ചിമബംഗാളില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത വിപ്ളവകാരി. ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)യുടെ നേതാവുമായിരുന്നു ഇദ്ദേഹം. പശ്ചിമബംഗാളിലെ സിലിഗുഡയില്‍ ഒരു സെമീന്ദാരികുടുംബത്തില്‍ 1915-ല്‍ ചാരു മജൂംദാര്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ കര്‍ഷകപ്രസ്ഥാനത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ (1964) ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പക്ഷത്ത് ആയി. രണ്ടു വര്‍ഷത്തിനുശേഷം ഈ പാര്‍ട്ടിയില്‍നിന്നും പിരിഞ്ഞു. പശ്ചിമബംഗാളില്‍ ഡാര്‍ജിലിങ് ജില്ലയിലെ നക്സല്‍ബാരിയില്‍ 1967-ല്‍ ഇദ്ദേഹം കര്‍ഷകവിപ്ളവം സംഘടിപ്പിച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം ഇതായിരുന്നു. കനുസന്യാല്‍, ആന്ധ്രയിലെ നാഗിറെഡ്ഡി എന്നിവരുമായി സഹകരിച്ച് 1969 ഏ.-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) രൂപവത്കരിച്ചു. ഇദ്ദേഹം ഈ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി. ഗവണ്‍മെന്റിനെതിരെ സായുധകലാപം സംഘടിപ്പിച്ച കുറ്റത്തിന് 1970-ല്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഇദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഒളിവില്‍പോയി. 1972 ജൂല. 16-ന് ചാരു മജൂംദാറിനെ അറസ്റ്റുചെയ്തു. ജയിലില്‍വച്ച് 1972 ജൂല. 28-ന് ഇദ്ദേഹം മരണമടഞ്ഞു.
+
[[ചിത്രം:Charumajundar.png|150px|right|thumb|ചാരു മജൂംദാര്‍]]
 +
പശ്ചിമബംഗാളില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്ത വിപ്ലവകാരി. ഈ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)യുടെ നേതാവുമായിരുന്നു ഇദ്ദേഹം. പശ്ചിമബംഗാളിലെ സിലിഗുഡയില്‍ ഒരു സെമീന്ദാരികുടുംബത്തില്‍ 1915-ല്‍ ചാരു മജൂംദാര്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ കര്‍ഷകപ്രസ്ഥാനത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ (1964) ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പക്ഷത്ത് ആയി. രണ്ടു വര്‍ഷത്തിനുശേഷം ഈ പാര്‍ട്ടിയില്‍നിന്നും പിരിഞ്ഞു. പശ്ചിമബംഗാളില്‍ ഡാര്‍ജിലിങ് ജില്ലയിലെ നക്സല്‍ബാരിയില്‍ 1967-ല്‍ ഇദ്ദേഹം കര്‍ഷകവിപ്ളവം സംഘടിപ്പിച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം ഇതായിരുന്നു. കനുസന്യാല്‍, ആന്ധ്രയിലെ നാഗിറെഡ്ഡി എന്നിവരുമായി സഹകരിച്ച് 1969 ഏ.-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) രൂപവത്കരിച്ചു. ഇദ്ദേഹം ഈ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി. ഗവണ്‍മെന്റിനെതിരെ സായുധകലാപം സംഘടിപ്പിച്ച കുറ്റത്തിന് 1970-ല്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഇദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഒളിവില്‍പോയി. 1972 ജൂല. 16-ന് ചാരു മജൂംദാറിനെ അറസ്റ്റുചെയ്തു. ജയിലില്‍വച്ച് 1972 ജൂല. 28-ന് ഇദ്ദേഹം മരണമടഞ്ഞു.

Current revision as of 06:25, 21 ജനുവരി 2016

ചാരു മജൂംദാര്‍ (1915 - 72)

ചാരു മജൂംദാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍