This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബ് (? - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബ് (? - 1929)

അറബി-മലയാള സാഹിത്യകാരന്‍. ഏറനാട്ടിലെ ചേരൂരില്‍ ജനിച്ചു. അറബി, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടി. അറബി-മലയാളസാഹിത്യത്തെ കൂടുതല്‍ മലയാളം കലര്‍ത്തി പരിഷ്കരിക്കുവാന്‍ ശ്രമിച്ചതാണ് ഇദ്ദേഹത്തിന്റെ മുഖ്യസാഹിത്യ സംഭാവന.

മാപ്പിളക്കവികളുടെ പരമ്പരാഗതരീതിയില്‍ നിരവധി പരിവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തി. ചാക്കീരി സദര്‍ എന്ന കൃതി ഇദ്ദേഹത്തിന്റെ തനതായ കാവ്യശൈലിക്കുദാഹരണമാണ്. പുതിയ രീതിയിലുള്ള നിരവധി മാപ്പിളപ്പാട്ടുവൃത്തങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇശലുകള്‍ക്ക് ആചാരമംഗലം, പുതിയ തുള്ളല്‍, ഇന്ദ്രവജ്ര, പുതിയ കല്യാണി, ചെറിയ മാലിനി, മോഹനം തുടങ്ങിയ പേരുകള്‍ നല്കി.

അറബി മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവായ ഭാഷാഭൂഷണം എന്ന പര്യായനിഘണ്ടുവാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. ഗസ്വത്ത് ബദ്റീല്‍കുബ്റാ, തുഹ്ഫത്തുല്‍ ഇഖ്വാന്‍ എന്നിവയാണ് മറ്റുഗ്രന്ഥങ്ങള്‍. കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദുകുട്ടി സാഹിബ് ഇദ്ദേഹത്തിന്റെ മകനാണ്. 1929-ല്‍ മൊയ്തീന്‍കുട്ടി സാഹിബ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍