This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരിവുതലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:54, 13 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചരിവുതലം

Inclined plane

കുറഞ്ഞ ബലത്തില്‍ വലിയ ഭാരം ഉയര്‍ത്താനായി സാധാരണ ഉപയോഗിക്കുന്ന ഒരു ലഘുതന്ത്രം. തിരശ്ചീനവുമായി ന്യൂനകോണില്‍ (acute angle) ചരിഞ്ഞിരിക്കുന്ന സമനിരപ്പുള്ള പ്രതലമാണ് ഇതിനുള്ളത്.

ചരിവുതലത്തിന്റെ നീളവും ഉയരവും തമ്മിലുള്ള അനുപാതത്തിനു സമമായ യാന്ത്രികലാഭം (machanical advantage) നമുക്ക് ലഭ്യമാകുന്നു. ഇപ്രകാരം ഭാരം കുത്തനെ ഉയര്‍ത്താനാവശ്യമായ ബലത്തെക്കാള്‍ കുറഞ്ഞ അളവു ബലത്തില്‍ നമുക്ക് അതേ ഭാരം നിര്‍ദിഷ്ട ഉയര്‍ന്ന തലത്തില്‍ എത്തിക്കാന്‍ കഴിയുന്നു.

screenshot

ചരിവുതലത്തിന്റെ നീളം കൂടുന്തോറും ഉയര്‍ത്തേണ്ട ഭാരം കൂടുതല്‍ ദൂരത്തില്‍ നീക്കേണ്ടിവരുന്നെങ്കിലും ബലം കുറച്ചുമതിയാകും. ഇത് നമ്മുടെ ജോലിഭാരം ലഘൂകരിക്കുന്നു.

നിത്യജീവിതത്തില്‍ ചരിവുതലങ്ങളെ നാം വിവിധതരത്തില്‍ പ്രയോജനപ്പെടുത്തുന്നു. നട കയറുമ്പോഴും കയറ്റത്തിലേക്കുള്ള ചരിവുപാതകള്‍ (ramps) ഉപയോഗിക്കുമ്പോഴും ശരീരഭാരത്തെ ഉയര്‍ത്താന്‍ നാം അവയെ ചരിവുതലങ്ങളായി ഉപയോഗിക്കുകയാണ്. പല പണിയായുധങ്ങളിലും ഉപകരണങ്ങളിലും ഈ ലഘു യന്ത്രത്തിന്റെ തത്ത്വം പ്രയോഗിക്കാറുണ്ട്. മറ്റു ലഘുയന്ത്രങ്ങളില്‍ സ്ക്രൂ, ആപ്പ് (wedge) എന്നിവയെ യഥാക്രമം വൃത്താകാര ചരിവുതലമായും ഇരട്ടചരിവുതലമായും ചിലര്‍ പരിഗണിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍