This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്ദ്രശേഖരന്‍നായര്‍, തൈക്കാട് (1902 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചന്ദ്രശേഖരന്‍നായര്‍, തൈക്കാട് (1902 - )
മലയാള കവി. 1902 ഡി. 24-നു തിരുവനന്തപുരത്തുള്ള വഞ്ചിയൂരില്‍ രാമവിളാകത്തു ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മുപ്പത്തഞ്ചുവര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു.
സംസ്കൃത-ദ്രാവിഡഛന്ദസ്സുകളില് അനായാസം കവിതകളെഴുതാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വേനല്ക്കാറ്റ്, കനകവീണ, പുഷ്പഹാരം, തിരുമുല്ക്കാഴ്ച, രാഗധ്വനി, വിനീതഭാവം, മാറ്റൊലി, പൈങ്കിളി, വെളിച്ചം എന്നിവയാണ് ചന്ദ്രശേഖരന്‍നായരുടെ കാവ്യസമാഹാരങ്ങള്‍. കവിതാരചന ആത്മസമര്‍പ്പണമായി കരുതുകയും, ചിരന്തനങ്ങളായ മാനുഷിക മൂല്യങ്ങളുടെ ബോധനം ലക്ഷ്യമാക്കുകയും ചെയ്ത കവിയാണ് ഇദ്ദേഹം.
സഹദേവന്, സി.എന്‍.ടി. എന്നീ തൂലികാനാമങ്ങളിലും ചന്ദ്രശേഖരന്‍നായര്‍ എഴുതിയിട്ടുണ്ട്. ജീവകാഹളം (ചെറുകഥകള്‍), ഇന്ദു (തിരക്കഥ) എന്നിവയാണ് ഇതരകൃതികള്‍.