This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദ, എ.കെ. (1902 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദ, എ.കെ. (1902 - 72)

ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1902 ഒ. 25-ന് അസമിലെ സില്‍ച്ചാറില്‍ ജനിച്ചു. കല്‍ക്കത്താ സര്‍വകലശാലയിലും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും വിദ്യാഭ്യാസം നടത്തി. 1926-ല്‍ ഇന്ത്യന്‍ ആഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസില്‍ ചേര്‍ന്നു. പഞ്ചാബ് വിഭജന സമിതിയംഗം (1947), പ്രതിരോധ വകുപ്പു സെക്രട്ടറി (1947-48), ഇംഗ്ലണ്ടില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ (1948-49), റെയില്‍വേ ഫൈനാന്‍ഷ്യല്‍ കമ്മീഷണര്‍ (1949-52), ഉത്പാദന മന്ത്രാലയത്തില്‍ സെക്രട്ടറി (1952-54), കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ (1954-60), മൂന്നാം ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ (1961), കേന്ദ്ര എക്സൈസ് പുനഃസംഘടനാ കമ്മിറ്റി അധ്യക്ഷന്‍ (1963) എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിന്ധ്രി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ചന്ദ.

1972 ഒ. 25-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍