This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുരന്ത്യം കിളിപ്പാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചതുരന്ത്യം കിളിപ്പാട്ട്

അര്‍ണോസ് പാതിരി (ജോണ്‍ ഏര്‍ണസ്തൂസ് ഹാന്‍ക്സല്‍ഡെന്‍) മലയാളത്തില്‍ രചിച്ച ഒരു കാവ്യം. ഹിന്ദുക്കള്‍ക്ക് രാമായണാദി കാവ്യങ്ങള്‍ എന്നപോലെ ക്രിസ്ത്യാനികള്‍ക്കും ഭക്തിസംവര്‍ധകങ്ങളായ ഗ്രന്ഥങ്ങള്‍ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെ പാതിരി രചിച്ച കൃതികളില്‍ ആദ്യത്തേതാണ് ചതുരന്ത്യം കിളിപ്പാട്ട്. പുത്തന്‍പാന, ഉമ്മാപര്‍വം, വ്യാകുലപ്രബന്ധം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഇതരകൃതികളില്‍പ്പെടുന്നു.

ചതുരന്ത്യം മഹാഭാരതത്തെ മാതൃകയാക്കി മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം എന്നിങ്ങനെ നാലു ഖണ്ഡങ്ങളായി തിരിച്ചിട്ടുണ്ട്. മരണപര്‍വം മഞ്ജരിയിലും വിധിപര്‍വം കളകാഞ്ചിയിലും മറ്റു രണ്ടു പര്‍വങ്ങള്‍ കേകയിലും നിബന്ധിച്ചിരിക്കുന്നു. ആകെ 1851 ഈരടികളാണ് ഈ കൃതിയിലുള്ളത്. ആസന്നമരണനായ മനുഷ്യന്റെ മനോവ്യാപാരങ്ങളുടെ ആവിഷ്കാരത്തോടെ ആരംഭിക്കുന്ന കാവ്യത്തില്‍ വളരെയധികം ആധ്യാത്മികതത്ത്വങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍