This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചതുപ്പന്‍ കാടക്കൊക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചതുപ്പന്‍ കാടക്കൊക്ക്== ==Marsh Sandpiper== ഒരു ദേശാടനപ്പക്ഷി. ശാ.നാ. ട്ര...)
(Marsh Sandpiper)
 
വരി 4: വരി 4:
ഒരു ദേശാടനപ്പക്ഷി. ശാ.നാ. ട്രിങ്ഗാ സ്റ്റാഗ്നാറ്റിലിസ് (Tringa stagnatilis). കേരളത്തിലെ ചതുപ്പുനിലങ്ങളിലാണിവ താവളമടിക്കാറുള്ളത്. നീര്‍ക്കാടയുടെ അടുത്ത ബന്ധുവായ ഈ പക്ഷിയെ കാരാഡ്രിഫോമിസ് (Charadriiformes) ഗോത്രത്തിലെ സ്കോലോപ്പാസിഡെ  (Scolopacidae) കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 +
 +
[[ചിത്രം:Chathuppan kaadakock.png|200px|right|thumb|ചതുപ്പന്‍ കാടക്കൊക്ക്]]
    
ചതുപ്പന്‍ കാടക്കൊക്ക് ഒരു ചെറിയ പക്ഷിയാണ്. ഏകദേശം 23 സെ.മീ. നീളമുള്ള ഈ പക്ഷിയുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തിന് ചാരനിറവും അടിഭാഗത്തിനും ലലാടപൃഷ്ഠഭാഗങ്ങള്‍ക്കും വെളുപ്പുനിറവും വാലിന് തവിട്ടുനിറവുമാണ്. മുകള്‍ഭാഗത്തും മാറിടത്തിന്റെ വശങ്ങളിലും തവിട്ടുനിറത്തിലുള്ള രേഖകളും ഉണ്ട്. വേനല്‍ക്കാലമാകുമ്പോള്‍ തൂവലുകളില്‍ കറുത്ത പുള്ളികളും, രേഖകളും പ്രത്യക്ഷപ്പെടാറുണ്ട്. മെലിഞ്ഞ ശരീരം, നീണ്ടുമെലിഞ്ഞ ഋജുവായ കൊക്ക്, പച്ചനിറത്തിലുള്ള നീണ്ടു മെലിഞ്ഞ കാലുകള്‍ എന്നീ പ്രത്യേകതകള്‍ ഈ പക്ഷിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ബാഹ്യലക്ഷണങ്ങള്‍ വഴി ആണ്‍ പെണ്‍ പക്ഷികളെ തിരിച്ചറിയുക പ്രയാസമാണ്. ചതുപ്പുപ്രദേശങ്ങളിലും നദീതീരങ്ങളിലുമാണ് ഈ പക്ഷി സാധാരണയായി കാണപ്പെടുന്നത്. പറക്കുമ്പോള്‍ 'ചീ-വീപ്പ് ചീ-വീപ്പ്' എന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നു. വെള്ളത്തില്‍ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്ന കീടങ്ങള്‍, ലാര്‍വകള്‍, മൊളസ്കുകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

Current revision as of 15:02, 13 ജനുവരി 2016

ചതുപ്പന്‍ കാടക്കൊക്ക്

Marsh Sandpiper

ഒരു ദേശാടനപ്പക്ഷി. ശാ.നാ. ട്രിങ്ഗാ സ്റ്റാഗ്നാറ്റിലിസ് (Tringa stagnatilis). കേരളത്തിലെ ചതുപ്പുനിലങ്ങളിലാണിവ താവളമടിക്കാറുള്ളത്. നീര്‍ക്കാടയുടെ അടുത്ത ബന്ധുവായ ഈ പക്ഷിയെ കാരാഡ്രിഫോമിസ് (Charadriiformes) ഗോത്രത്തിലെ സ്കോലോപ്പാസിഡെ (Scolopacidae) കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചതുപ്പന്‍ കാടക്കൊക്ക്

ചതുപ്പന്‍ കാടക്കൊക്ക് ഒരു ചെറിയ പക്ഷിയാണ്. ഏകദേശം 23 സെ.മീ. നീളമുള്ള ഈ പക്ഷിയുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തിന് ചാരനിറവും അടിഭാഗത്തിനും ലലാടപൃഷ്ഠഭാഗങ്ങള്‍ക്കും വെളുപ്പുനിറവും വാലിന് തവിട്ടുനിറവുമാണ്. മുകള്‍ഭാഗത്തും മാറിടത്തിന്റെ വശങ്ങളിലും തവിട്ടുനിറത്തിലുള്ള രേഖകളും ഉണ്ട്. വേനല്‍ക്കാലമാകുമ്പോള്‍ തൂവലുകളില്‍ കറുത്ത പുള്ളികളും, രേഖകളും പ്രത്യക്ഷപ്പെടാറുണ്ട്. മെലിഞ്ഞ ശരീരം, നീണ്ടുമെലിഞ്ഞ ഋജുവായ കൊക്ക്, പച്ചനിറത്തിലുള്ള നീണ്ടു മെലിഞ്ഞ കാലുകള്‍ എന്നീ പ്രത്യേകതകള്‍ ഈ പക്ഷിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ബാഹ്യലക്ഷണങ്ങള്‍ വഴി ആണ്‍ പെണ്‍ പക്ഷികളെ തിരിച്ചറിയുക പ്രയാസമാണ്. ചതുപ്പുപ്രദേശങ്ങളിലും നദീതീരങ്ങളിലുമാണ് ഈ പക്ഷി സാധാരണയായി കാണപ്പെടുന്നത്. പറക്കുമ്പോള്‍ 'ചീ-വീപ്പ് ചീ-വീപ്പ്' എന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നു. വെള്ളത്തില്‍ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കാണപ്പെടുന്ന കീടങ്ങള്‍, ലാര്‍വകള്‍, മൊളസ്കുകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

വേനല്‍ക്കാലത്താണ് പ്രജനനം നടക്കുന്നത്. ഇക്കാലത്ത് യൂറോപ്പ് മുതല്‍ മംഗോളിയ വരെയും ശീതകാലത്ത് ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലേക്കും ഈ പക്ഷി ദേശാടനം നടത്തുന്നു. ആണ്‍പക്ഷി അനുരഞ്ജന സമയമാകുമ്പോള്‍ ഉയര്‍ന്നും താഴ്ന്നും പറന്നു കൊണ്ടേയിരിക്കും. സാധാരണയായി മേയ്-ജൂണ്‍ മാസങ്ങളിലാണ് മുട്ടയിടുന്നത്. ഒരു പ്രാവശ്യം നാലു മുട്ടകള്‍ ഇടുന്നു. മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള മുട്ടയില്‍ നേരിയ ചുവപ്പുകലര്‍ന്ന നിറത്തിലുള്ള പുള്ളികള്‍ ഉണ്ട്.

ട്രിങ്ഗാ ജനുസില്‍ ഉള്‍പ്പെട്ട ചോരക്കാലി (red shank), പച്ചക്കാലി (green shank), കരിമ്പന്‍ കാടക്കൊക്ക് (green sandpiper), കാടക്കൊക്ക് (wood sandpiper), നീര്‍കാട (common sandpiper) എന്നിവയും കേരളത്തിലെത്തുന്ന ദേശാടനപ്പക്ഷികളില്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍