This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചഗ്ല, എം.സി. (1900 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചഗ്ല, എം.സി. (1900 - 81)== ഇന്ത്യന്‍ നിയമജ്ഞനും രാഷ്ട്രീയ നേതാവും. 1900 ...)
അടുത്ത വ്യത്യാസം →

Current revision as of 09:10, 11 ജനുവരി 2016

ചഗ്ല, എം.സി. (1900 - 81)

ഇന്ത്യന്‍ നിയമജ്ഞനും രാഷ്ട്രീയ നേതാവും. 1900 സെപ്. 30-ന് ജനിച്ചു. 1922-ല്‍ ബ്രിട്ടനില്‍ നിന്നു നിയമബിരുദം നേടി. 1927 മുതല്‍ 30 വരെ ബോംബെ ഗവണ്‍മെന്റ് ലാകോളജില്‍ അധ്യാപകനായിരുന്നു. 1941-ല്‍ ഇദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1946-ല്‍ യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയും 1947-ല്‍ ബോംബെ സര്‍വകലാശാലാ വൈസ്ചാന്‍സലറുമായി. 1957-ല്‍ ഇദ്ദേഹം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ (ഹേഗ്) ജഡ്ജിയായി നിയമിതനായി. 1958-61 കാലഘട്ടത്തില്‍ യു.എസ്സിലെ ഇന്ത്യന്‍ സ്ഥാനപതിയും 1961-63 വര്‍ഷങ്ങളില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായിരുന്നു. 1963-66 വരെ ഇദ്ദേഹം വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, സാംസ്കാരിക കാര്യങ്ങള്‍ എന്നീ വകുപ്പുകള്‍ക്കുവേണ്ടിയുള്ള കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി. 1966-67 കാലത്ത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും ആയിരുന്നു. 1967 മുതല്‍ 69 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്നു. ലാ ലിബര്‍ട്ടി ആന്‍ഡ് ലൈഫ് (1950), ഇന്‍ഡിവിജുവല്‍ ആന്‍ഡ് സ്റ്റേറ്റ് (1958), അംബാസഡര്‍ സ്പീക്സ് (1962), റോസസ് ഇന്‍ ഡിസംബര്‍ (ആത്മകഥ) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

1981 ഫെ. 9-ന് മുംബൈയില്‍ വച്ച് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍