This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്രപാണി, വാരിയര്‍, എരുവയില്‍ (1865 - 1951)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചക്രപാണി, വാരിയര്‍, എരുവയില്‍ (1865 - 1951)
ആട്ടക്കഥാകൃത്തും സംഗീതനാടക രചയിതാവും. കായംകുളത്തിനടുത്ത് എരുവയില്‍ ജനിച്ചു. വക്കീല്‍ പരീക്ഷ പാസായിട്ടുണ്ട്. മാധവീശേഖരം, ഹരിശ്ചന്ദ്രചരിതം (1893), രുക്മാംഗദചരിതം (1903-05) വള്ളിയമ്മാള്‍ ചരിതം (1905), കൃഷ്ണാര്‍ജുന വിജയം, പാണ്ഡവാശ്വമേധം എന്നിവയാണ് ചക്രപാണിവാര്യരുടെ മുഖ്യകൃതികള്‍. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളത്തിലെ ശ്ളോകങ്ങള്‍ക്കു പകരം ഗാനങ്ങള്‍ എഴുതിച്ചേര്‍ത്ത് ഇദ്ദേഹം സംഗീതശാകുന്തളം തയ്യാറാക്കിയിട്ടുണ്ട്.
ഹരിശ്ചന്ദ്രചരിതവും രുക്മാംഗദചരിതവും വള്ളിയമ്മാള്‍ ചരിതവും സംഗീതനാടകങ്ങളാണ്. ഇവ അരങ്ങേറുന്നതിനും സംഗീതനാടകങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി ബoലന്‍ എന്ന നടന്റെ നേതൃത്വത്തില്‍ ഒരു യോഗം കായംകുളത്ത് ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. കൃഷ്ണാര്‍ജുന വിജയവും പാണ്ഡവാശ്വമേധവും ആട്ടക്കഥകളാണ്. കൃഷ്ണാര്‍ജുനന്മാര്‍ പരസ്പരം യുദ്ധം ചെയ്യാനൊരുങ്ങുന്നതാണ് കൃഷ്ണാര്‍ജുനവിജയത്തിലെ പ്രതിപാദ്യം. പാണ്ഡവാശ്വമേധം മഹാഭാരതത്തെ അവലംബമാക്കിയുള്ള രചനയാണ്.