This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചക്കയ്ക്കുപ്പുണ്ടോ കുയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചക്കയ്ക്കുപ്പുണ്ടോ കുയില്‍== ==Indian Cuckoo== കുക്കുലിഫോര്‍മിസ് ഗോത്...)
(Indian Cuckoo)
 
വരി 4: വരി 4:
കുക്കുലിഫോര്‍മിസ് ഗോത്രത്തിലെ കുക്കുലിഡെ കുടുംബത്തില്‍പ്പെട്ട ഒരു പക്ഷി. അമ്പലപ്രാവോളം വലുപ്പം വരും. ശാ.നാ.: കുക്കുലസ് മൈക്രോപ്റ്റീറസ് (Cuculus micropterus).കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ ഈ പക്ഷി കതിരുകാണാക്കിളി, അച്ചന്‍കൊമ്പത്ത്, വിഷുപ്പക്ഷി, ഉത്തരായണക്കിളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ആകൃതിയില്‍ ഇവയ്ക്ക് ഷിത്രാക്കുയിലിനോട് (പ്രാപ്പിടിയന്‍) വളരെയേറെ സാദൃശ്യമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഈ പക്ഷിയെ ധാരാളമായി കണ്ടുവരുന്നു.

 +
 +
[[ചിത്രം:Chakkaikuppundo kuyil.png|150px|right|thumb|ചക്കയ്ക്കുപ്പുണ്ടോ കുയില്‍]]
    
ഇതിന്റെ തലയുടെ മുകള്‍ഭാഗം ഉള്‍പ്പെടെ ശരീരത്തിന്റെ പുറംഭാഗത്തിനും ചിറകുകള്‍ക്കും വാലിനും ഇരുണ്ട ചാരനിറവും കഴുത്തിനും മാറിടത്തിനും ഇളം ചാരനിറവും ആണ്; ഉദരഭാഗത്തിന് തൂവെള്ളയും. ഉദരഭാഗത്തിന് കറുത്ത പാടുകളും ഉണ്ട്. എന്നാല്‍ പക്ഷിക്കുഞ്ഞുങ്ങളില്‍ നേരിയ വര്‍ണവ്യത്യാസം കാണാറുണ്ട്. വാലിന്റെ ഉപാന്തഭാഗത്തു കാണപ്പെടുന്ന കറുത്തപട്ട (bead) ഈ പക്ഷിയെ മറ്റു കുയിലുകളില്‍ നിന്ന് വേര്‍തിരിച്ചു  നിര്‍ത്തുന്നു. നീണ്ടു കൂര്‍ത്ത ചിറകുകളും തവിട്ടുനിറത്തിലുള്ള മിഴിമണ്ഡലവും ഇവയുടെ മറ്റു പ്രത്യേകതകളാണ്.

Current revision as of 16:36, 12 ജനുവരി 2016

ചക്കയ്ക്കുപ്പുണ്ടോ കുയില്‍

Indian Cuckoo

കുക്കുലിഫോര്‍മിസ് ഗോത്രത്തിലെ കുക്കുലിഡെ കുടുംബത്തില്‍പ്പെട്ട ഒരു പക്ഷി. അമ്പലപ്രാവോളം വലുപ്പം വരും. ശാ.നാ.: കുക്കുലസ് മൈക്രോപ്റ്റീറസ് (Cuculus micropterus).കേരളത്തില്‍ ധാരാളമായി കാണപ്പെടുന്ന വൃക്ഷവാസിയായ ഈ പക്ഷി കതിരുകാണാക്കിളി, അച്ചന്‍കൊമ്പത്ത്, വിഷുപ്പക്ഷി, ഉത്തരായണക്കിളി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ആകൃതിയില്‍ ഇവയ്ക്ക് ഷിത്രാക്കുയിലിനോട് (പ്രാപ്പിടിയന്‍) വളരെയേറെ സാദൃശ്യമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഈ പക്ഷിയെ ധാരാളമായി കണ്ടുവരുന്നു.

ചക്കയ്ക്കുപ്പുണ്ടോ കുയില്‍

ഇതിന്റെ തലയുടെ മുകള്‍ഭാഗം ഉള്‍പ്പെടെ ശരീരത്തിന്റെ പുറംഭാഗത്തിനും ചിറകുകള്‍ക്കും വാലിനും ഇരുണ്ട ചാരനിറവും കഴുത്തിനും മാറിടത്തിനും ഇളം ചാരനിറവും ആണ്; ഉദരഭാഗത്തിന് തൂവെള്ളയും. ഉദരഭാഗത്തിന് കറുത്ത പാടുകളും ഉണ്ട്. എന്നാല്‍ പക്ഷിക്കുഞ്ഞുങ്ങളില്‍ നേരിയ വര്‍ണവ്യത്യാസം കാണാറുണ്ട്. വാലിന്റെ ഉപാന്തഭാഗത്തു കാണപ്പെടുന്ന കറുത്തപട്ട (bead) ഈ പക്ഷിയെ മറ്റു കുയിലുകളില്‍ നിന്ന് വേര്‍തിരിച്ചു  നിര്‍ത്തുന്നു. നീണ്ടു കൂര്‍ത്ത ചിറകുകളും തവിട്ടുനിറത്തിലുള്ള മിഴിമണ്ഡലവും ഇവയുടെ മറ്റു പ്രത്യേകതകളാണ്.

നല്ല ഉയരമുള്ള വൃക്ഷങ്ങളാണ് ഇവയുടെ വാസസ്ഥാനം. ഇതിന്റെ ഉച്ചത്തിലുള്ള ശബ്ദം വളരെ ദൂരം കേള്‍ക്കാം. 'വിത്തും കൈക്കോട്ടും, ചക്കയ്ക്കുപ്പുണ്ടോ, അച്ചന്‍കൊമ്പത്ത്, കണ്ടാമിണ്ടെണ്ട' എന്നിങ്ങനെ ഈ കുയിലിന്റെ ശബ്ദത്തെ അനുകരിച്ച് പറയാറുണ്ട്. ഇതിന്റെ പേരിനാധാരവും ഇതുതന്നെ. പ്രജനനകാലത്താണ് ഉയര്‍ന്ന ശബ്ദത്തില്‍ ഇവ പാട്ടുപാടുന്നത്.

ചക്കയ്ക്കുപ്പുണ്ടോ കുയിലിന്റെ പ്രധാന ആഹാരം വൃക്ഷങ്ങളില്‍ കാണുന്ന കീടങ്ങളുടെ പുഴുക്കളാണ്. സാധാരണയായി മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവ കൂടുകെട്ടുന്ന കാലം. മറ്റു കുയിലുകളെപ്പോലെ തന്നെ ഇതും അന്യപക്ഷിക്കൂടുകളിലാണ് മുട്ട നിക്ഷേപിക്കുന്നത്. നോ: കുയില്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍