This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ശാന്തി (1916 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, ശാന്തി (1916 - 89)

ബംഗാളിലെ വനിതാ വിപ്ലവകാരി. 1916-ന. 22-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. പിതാവ് ദേവേന്ദ്രനാഥ് ഘോഷിന്റെ രാജ്യസ്നേഹം വളരെ ചെറുപ്പത്തിലേതന്നെ ശാന്തിയെ സ്വാധീനിച്ചിരുന്നു. പെയ്സുനെസ്സാഗേള്‍സ് സ്കൂളില്‍ പഠിക്കുമ്പോള്‍ ജഗന്തര്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഒരു വിപ്ലവകാരിക്കുവേണ്ട പരിശീലനങ്ങള്‍ നേടുകയും ചെയ്തു. ഇവര്‍ 1931 ഡി. 14-ന് കോമിലായിലെ ജില്ലാ മജിസ്റ്റ്രേട്ടായ സ്റ്റീവന്‍സിനെ വെടിവച്ചുകൊന്നു. ശാന്തിക്ക് തന്റെ സുഹൃത്തിനോടൊപ്പം ജീവപര്യന്തം തടവുശിക്ഷവിധിച്ചു. ജയിലില്‍ അവരെ ഏകാന്തത്തടവിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1937-ല്‍ മറ്റു രാഷ്ട്രീയത്തടവുകാരോടൊപ്പം ജയില്‍ വിമുക്തയായി. തുടര്‍ന്ന് പഠനം ആരംഭിച്ച ശാന്തി 1942-ല്‍ മുന്‍ വിപ്ലവകാരിയായിരുന്ന ചിത്തരഞ്ജന്‍ദാസിനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി പ്രവര്‍ത്തിച്ചു. പശ്ചിമ ബംഗാളിലെ നിയമസഭയിലും നിയമസഭാസമിതിയിലും അംഗമായിരുന്നു ഇവര്‍. സാമൂഹികവും വിദ്യാഭ്യാസപരവുമായ പല പ്രസ്ഥാനങ്ങളുമായി ഇവര്‍ക്ക് ബന്ധം ഉണ്ടായിരുന്നു. അരുണ്‍ ബന്‍ഹി എന്ന പേരില്‍ ഒരു ആത്മകഥയും ശാന്തി ഘോഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍