This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, മന്മഥനാഥ് (1884 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, മന്മഥനാഥ് (1884 - )

ബംഗാളി സാഹിത്യകാരന്‍. പ്രസിദ്ധ എഴുത്തുകാരനും നടനുമായിരുന്ന ഗിരീഷ്ചന്ദ്രഘോഷിന്റെ പൌത്രനായി കൊല്‍ക്കത്തയില്‍ 1884-ല്‍ ജനിച്ചു. ആദ്യവസാനം വിദ്യാര്‍ഥി ജീവിതത്തില്‍ അതിസമര്‍ഥനായിരുന്ന മന്മഥനാഥ്, ഗണിതശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. ഇദ്ദേഹം തന്റെ പിതാമഹനായ ഗിരീഷ്ചന്ദ്രഘോഷിന്റെ ജീവചരിത്രവും പ്രസംഗങ്ങളും ഉപന്യാസങ്ങളും ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തി. 1914-ല്‍ മന്മഥനാഥ് ലണ്ടനിലെ 'റോയല്‍ സ്റ്റാറ്റിസ്റ്റിക്സ് സൊസൈറ്റി'യുടെയും 'റോയല്‍ ഇക്കണോമിക് സൊസൈറ്റി ഒഫ് ലണ്ടന്റെ'യും ഫെലോ ആയി അവരോധിതനായി. മഹാത്മകാളി പ്രസന്നസിന്‍ഹ എന്ന പേരില്‍ ഒരു ഗ്രന്ഥം 1915-ല്‍ മന്മഥനാഥ് പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യയമുന, മാനസി, മര്‍മവാണി തുടങ്ങി പ്രധാനപ്പെട്ട വാരികകളിലും മാസികകളിലും പതിവായി ഇദ്ദേഹം ധാരാളം എഴുതിയിരുന്നു.

(പ്രൊഫ. നിലീനാ എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍