This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘോഷ്, ബരീന്ദ്രകുമാര്‍ (1880 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഘോഷ്, ബരീന്ദ്രകുമാര്‍ (1880 - 1959)

ബംഗാളി സ്വാതന്ത്ര്യസമര സേനാനിയും സാഹിത്യകാരനും. 1880 ജനു. 5-ന് ലണ്ടനുസമീപമുള്ള നോര്‍വുഡില്‍ (ചീൃീീംറ) ജനിച്ചു. പശ്ചിമ ബംഗാളിലെ കൊന്നാഗറിലെ കൃഷ്ണധന്‍ ഘോഷിന്റെയും സ്വര്‍ണലതയുടെയും ഇളയ മകനായിരുന്നു ഇദ്ദേഹം. 1898-ല്‍ നാട്ടിലെ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പാറ്റ്നാ കോളജില്‍ ചേര്‍ന്നു. ഇദ്ദേഹം 1903-ല്‍ കൊല്‍ക്കത്തയില്‍ അരബിന്ദോയുടെ നേതൃത്വത്തിലുള്ള വിപ്ലവ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിപ്ലവാശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍വേണ്ടി 1906-ല്‍ ജൂഗാന്ദര്‍ എന്ന ബംഗാളി വാരിക ആരംഭിച്ചു. 1907-ല്‍ മണിക്തല എന്ന പാര്‍ട്ടിക്ക് രൂപം നല്കി. ആയുധങ്ങള്‍ ശേഖരിക്കുക, അവയുപയോഗിക്കാന്‍ ആളുകളെ പരിശീലിപ്പിക്കുക, സ്ഫോടകവസ്തുക്കള്‍ ഉത്പാദിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 1908-ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തെങ്കിലും ജീവപര്യന്തമായി ശിക്ഷ ഇളവുചെയ്തുകൊടുത്തു. 1909 ഡി.-ല്‍ ആന്‍ഡമാനിലേക്കയച്ചു. മൊണ്ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങളുടെ സമയത്ത് ഇദ്ദേഹം തിരിച്ചെത്തി പത്രപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും കൊല്‍ക്കത്തയില്‍ പ്രശസ്തമായ നിലയില്‍ ഒരു അച്ചടിശാല സ്ഥാപിക്കുകയും ചെയ്തു.

1923-ല്‍ പോണ്ടിച്ചേരിയിലേക്കു പോയി. 1929-ല്‍ കൊല്‍ക്കത്തയിലേക്കു മടങ്ങിയ ഘോഷ് സ്റ്റേറ്റ്സ്മാന്‍ പത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. പിന്നീട് ബസുമതി എന്ന ബംഗാളിവാരികയുടെ എഡിറ്ററായി. ഡോണ്‍ ഒഫ് ഇന്ത്യ, ബിജിലി, സന്ധ്യ എന്നിവയുടെ സ്ഥാപകപത്രാധിപരായ ഇദ്ദേഹം ബംഗാളിയിലും ഇംഗ്ലീഷിലുമായി 8 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ വൂണ്ടഡ് ഹ്യൂമാനിറ്റി പ്രസിദ്ധമാണ്. 1959 ഏ. 18-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍