This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിംകെ, സാറാമൂര്‍ (1792 - 1873)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:29, 31 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രിംകെ, സാറാമൂര്‍ (1792 - 1873)

Grimkey, Saramoor

യു.എസ്സിലെ ഉന്മൂലനവാദ രാഷ്ട്രീയത്തിന്റെ വക്താക്കളില്‍ പ്രമുഖ(Abolitionist)യും വനിതാ വിമോചന പ്രസ്ഥാനക്കാരിയും. ജോണ്‍ ഗ്രിംകെയുടെ പുത്രിയായി സാറാമൂര്‍ 1792 ന. 26-ന് സൗത്ത് കരോളിനയിലെ ചാള്‍സ്റ്റണില്‍ ജനിച്ചു. 27-ാമത്തെ വയസ്സില്‍ ഇവര്‍ ക്വാക്കേഴ്സ് ക്ലബുമായി ബന്ധപ്പെട്ടു. 1821-ല്‍ ഇവര്‍ ഫിലാഡെല്‍ഫിയയിലെത്തി സൊസൈറ്റി ഒഫ് ഫ്രണ്ട്സില്‍ അംഗമായി. 1836-ല്‍ ന്യൂയോര്‍ക്കിലേക്കുപോയ ഇവര്‍ അമേരിക്കന്‍ ആന്റിസ്ളേവറി സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. പിന്നീട് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ലെറ്റേഴ്സ് ഒണ്‍ ദ ഇക്വാളിറ്റി ഒഫ് ദ സെക്സെസ് ആന്‍ഡ് ദ കണ്‍ഡിഷന്‍ ഒഫ് വിമന്‍ എന്ന ഗ്രന്ഥം 1838-ല്‍ പ്രസിദ്ധീകരിച്ചു. 1836-ല്‍ എപ്പിസല്‍ റ്റു ദ ക്ലെര്‍ജി ഒഫ് ദ സതേണ്‍ സ്റ്റേറ്റ്സ് എന്ന കൃതിയും രചിച്ചു. 1873 ഡി. 23-ന് മാസച്ചുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഹൈഡ് പാര്‍ക്കില്‍ (Hyde Park) സാറാമൂര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍