This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍വള്‍ക്കര്‍, എം.എസ്. (1906 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോള്‍വള്‍ക്കര്‍, എം.എസ്. (1906 - 73)== രാഷ്ട്രീയ സ്വയം സേവക് സംഘത്തി...)
(ഗോള്‍വള്‍ക്കര്‍, എം.എസ്. (1906 - 73))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ഗോള്‍വള്‍ക്കര്‍, എം.എസ്. (1906 - 73)==

 +
 +
[[ചിത്രം:Golwalker.png|100px|right|thumb|എം.എസ്. ഗോള്‍വള്‍ക്കര്‍]]
 +
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷന്‍. ഇദ്ദേഹം 'ഗുരുജി' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ 1906 ഫെ. 19-നു നാഗ്പൂരില്‍ സദാശിവറാവുവിന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. ഛാന്ദാ ഹൈസ്കൂളിലും നാഗ്പൂരിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം 1930-ല്‍ കാശി സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം സമ്പാദിച്ച് അവിടെത്തന്നെ അധ്യാപകനായി. അധ്യാപകനായിരിക്കുമ്പോഴാണ് ഗുരുജി എന്ന് അറിയപ്പെട്ടത്. കാശിയില്‍ വച്ചാണ് ഇദ്ദേഹം ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇദ്ദേഹം സ്വയം സേവക സംഘത്തില്‍ ചേര്‍ന്നു. രാഷ്ട്രീയ സ്വയം സേവക്സംഘത്തിന്റെ സ്രഷ്ടാവും ആദ്യത്തെ സര്‍സംഘചാലകനുമായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ മരണശേഷം (1940 ജൂണ്‍ 21) ഇദ്ദേഹം 1940 ജൂല. 3-നു സര്‍ സംഘചാലക് ആയി. അന്നു മുതല്‍ 1973 ജൂണ്‍ 5-നു മരണമടയുന്നതു വരെ ഇദ്ദേഹം രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. 1948-ല്‍ ഗാന്ധിജിയുടെ വധത്തെത്തുടര്‍ന്ന് ഗോള്‍വള്‍ക്കര്‍ തടവിലായി. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടു. 1948-ല്‍ തന്നെ ജയില്‍ മോചിതനായെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരധാര ഇദ്ദേഹത്തിന്റെ കൃതിയാണ്.

(എ.ജി. മേനോന്‍)
(എ.ജി. മേനോന്‍)

Current revision as of 16:05, 25 ഡിസംബര്‍ 2015

ഗോള്‍വള്‍ക്കര്‍, എം.എസ്. (1906 - 73)

എം.എസ്. ഗോള്‍വള്‍ക്കര്‍

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷന്‍. ഇദ്ദേഹം 'ഗുരുജി' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാധവ സദാശിവ ഗോള്‍വള്‍ക്കര്‍ 1906 ഫെ. 19-നു നാഗ്പൂരില്‍ സദാശിവറാവുവിന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. ഛാന്ദാ ഹൈസ്കൂളിലും നാഗ്പൂരിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം 1930-ല്‍ കാശി സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം സമ്പാദിച്ച് അവിടെത്തന്നെ അധ്യാപകനായി. അധ്യാപകനായിരിക്കുമ്പോഴാണ് ഗുരുജി എന്ന് അറിയപ്പെട്ടത്. കാശിയില്‍ വച്ചാണ് ഇദ്ദേഹം ഹെഡ്ഗേവാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇദ്ദേഹം സ്വയം സേവക സംഘത്തില്‍ ചേര്‍ന്നു. രാഷ്ട്രീയ സ്വയം സേവക്സംഘത്തിന്റെ സ്രഷ്ടാവും ആദ്യത്തെ സര്‍സംഘചാലകനുമായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ മരണശേഷം (1940 ജൂണ്‍ 21) ഇദ്ദേഹം 1940 ജൂല. 3-നു സര്‍ സംഘചാലക് ആയി. അന്നു മുതല്‍ 1973 ജൂണ്‍ 5-നു മരണമടയുന്നതു വരെ ഇദ്ദേഹം രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. 1948-ല്‍ ഗാന്ധിജിയുടെ വധത്തെത്തുടര്‍ന്ന് ഗോള്‍വള്‍ക്കര്‍ തടവിലായി. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടു. 1948-ല്‍ തന്നെ ജയില്‍ മോചിതനായെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വിചാരധാര ഇദ്ദേഹത്തിന്റെ കൃതിയാണ്.

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍