This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോമുല്‍ക്ക, വ്ളാഡിസ്ലാ (1905 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോമുല്‍ക്ക, വ്ളാഡിസ്ലാ (1905 - 82)== ==Gomulka, Wladyslaw== പോളീഷ് കമ്യൂണിസ്റ്റ് ...)
(Gomulka, Wladyslaw)
വരി 4: വരി 4:
പോളീഷ് കമ്യൂണിസ്റ്റ് നേതാവ്. ദക്ഷിണ പോളണ്ടിലെ ക്രാസ്നൊയില്‍ 1905 ഫെ. 6-ന് ഗോമുല്‍ക്ക ജനിച്ചു. പതിനാലാമത്തെ വയസ്സില്‍ ഒരു പ്ലംബറുടെ ജോലി സ്വീകരിച്ച ഗോമുല്‍ക്ക 1921-ല്‍ സോഷ്യലിസ്റ്റ് യൂത്ത് അസോസിയേഷന്റെ സംഘാടകനായിത്തീര്‍ന്നു. 1926-ല്‍ പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു, പൊലീസുമായുള്ള സംഘട്ടനത്തില്‍ കാലിനു വെടിയേറ്റ ഇദ്ദേഹത്തെ, ഗൂഢാലോചനാക്കുറ്റം ചുമത്തി ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നാലു വര്‍ഷത്തെ ജയില്‍ വാസത്തിനു വിധിക്കപ്പെട്ടെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം ഇദ്ദേഹത്തെ മോചിപ്പിച്ചു. പിന്നീട് മോസ്കോയില്‍ എത്തിയ ഗോമുല്‍ക്ക, അവിടെയുള്ള ലെനിന്‍ കമ്യൂണിസ്റ്റ് ഹയര്‍ സ്കൂളില്‍ ചേര്‍ന്നു. മടങ്ങി പോളണ്ടിലെത്തിയതോടെ വീണ്ടും തടവിലായി.

 +
 +
[[ചിത്രം:Gomulka-.png|200px|right|thumb|വ്ളാഡിസ് ലാ ഗോമുല്‍ക്ക]]
    
1939-ല്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ചപ്പോള്‍ ഗോമുല്‍ക്ക ജയിലില്‍നിന്നു രക്ഷപ്പെട്ട് വാഴ്സയിലെത്തി. പോളണ്ടിന്റെ പതനത്തിനുശേഷം ഇദ്ദേഹം കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1942 മുതല്‍ ഇദ്ദേഹം വാഴ്സ തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കി. അക്കാലത്ത് 'സഖാവ് വൈസ്ളോ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുതുതായി രൂപവത്കൃതമായ പോളിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗോമുല്‍ക്ക പിന്നീട് ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1944-ല്‍ ഇദ്ദേഹം പോളണ്ടിലെ സോവിയറ്റ് അധിനിവേശ പ്രദേശത്തേക്കു നീങ്ങി.

15:23, 22 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗോമുല്‍ക്ക, വ്ളാഡിസ്ലാ (1905 - 82)

Gomulka, Wladyslaw

പോളീഷ് കമ്യൂണിസ്റ്റ് നേതാവ്. ദക്ഷിണ പോളണ്ടിലെ ക്രാസ്നൊയില്‍ 1905 ഫെ. 6-ന് ഗോമുല്‍ക്ക ജനിച്ചു. പതിനാലാമത്തെ വയസ്സില്‍ ഒരു പ്ലംബറുടെ ജോലി സ്വീകരിച്ച ഗോമുല്‍ക്ക 1921-ല്‍ സോഷ്യലിസ്റ്റ് യൂത്ത് അസോസിയേഷന്റെ സംഘാടകനായിത്തീര്‍ന്നു. 1926-ല്‍ പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു, പൊലീസുമായുള്ള സംഘട്ടനത്തില്‍ കാലിനു വെടിയേറ്റ ഇദ്ദേഹത്തെ, ഗൂഢാലോചനാക്കുറ്റം ചുമത്തി ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നാലു വര്‍ഷത്തെ ജയില്‍ വാസത്തിനു വിധിക്കപ്പെട്ടെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം ഇദ്ദേഹത്തെ മോചിപ്പിച്ചു. പിന്നീട് മോസ്കോയില്‍ എത്തിയ ഗോമുല്‍ക്ക, അവിടെയുള്ള ലെനിന്‍ കമ്യൂണിസ്റ്റ് ഹയര്‍ സ്കൂളില്‍ ചേര്‍ന്നു. മടങ്ങി പോളണ്ടിലെത്തിയതോടെ വീണ്ടും തടവിലായി.

വ്ളാഡിസ് ലാ ഗോമുല്‍ക്ക

1939-ല്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ചപ്പോള്‍ ഗോമുല്‍ക്ക ജയിലില്‍നിന്നു രക്ഷപ്പെട്ട് വാഴ്സയിലെത്തി. പോളണ്ടിന്റെ പതനത്തിനുശേഷം ഇദ്ദേഹം കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1942 മുതല്‍ ഇദ്ദേഹം വാഴ്സ തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കി. അക്കാലത്ത് 'സഖാവ് വൈസ്ളോ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുതുതായി രൂപവത്കൃതമായ പോളിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗോമുല്‍ക്ക പിന്നീട് ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1944-ല്‍ ഇദ്ദേഹം പോളണ്ടിലെ സോവിയറ്റ് അധിനിവേശ പ്രദേശത്തേക്കു നീങ്ങി.

1944-ല്‍ ഗോമുല്‍ക്ക സോവിയറ്റ് സംരക്ഷണയില്‍ ലുബ്ലിന്‍ കേന്ദ്രമാക്കി രൂപവത്കൃതമായ താത്കാലിക ഗവണ്‍മെന്റില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി. 1949 വരെ ഈ സ്ഥാനത്തു തുടര്‍ന്നു; 1948 സെപ്. വരെ പോളീഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ പദവിയിലും തുടര്‍ന്നിരുന്നു.

സ്റ്റാലിന്റെ അതൃപ്തിക്കു വിധേയനായ ഗോമുല്‍ക്ക 1949 ജൂല.-ല്‍ ഗവണ്‍മെന്റില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹം തടവിലായെങ്കിലും 1955 ഏ.-ല്‍ ജയില്‍ വിമോചിതനായി. പാര്‍ട്ടിയില്‍ വീണ്ടും പ്രവേശിപ്പിക്കപ്പെട്ട ഗോമുല്‍ക്ക പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗത്വം നേടി. പിന്നീട് ഇദ്ദേഹം പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു (1956 ഒ. 21). പിന്നീട് ഈ സ്ഥാനം ഇദ്ദേഹം രാജിവച്ചു. എന്നാല്‍ രാജിക്കു തൊട്ടുമുമ്പായി ഇദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്നും പുറത്താക്കുകയുണ്ടായി. എങ്കിലും പാര്‍ലമെന്റില്‍ ഒരു ഡെപ്യൂട്ടിയായി ഇദ്ദേഹം തുടര്‍ന്നിരുന്നു. 1982 സെപ്. 1-ന് ഗോമുല്‍ക്ക മരണമടഞ്ഞു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍