This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെത്ശെമന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:53, 1 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Gethsemene

ബൈബിളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു പൂന്തോട്ടം. കിദ്രോണ്‍ താഴ്വരയുടെ പുറകിലായി ഒലീവുമലയ്ക്കു സമീപം ജറുസലേമിനു കിഴക്കാണ് ഇതിന്റെ സ്ഥാനമെന്ന് മത്തായിയുടെ സുവിശേഷത്തി(XXVI : 30)ല്‍ കാണുന്നു.

യേശുവിനും ശിഷ്യന്മാര്‍ക്കും പ്രിയങ്കരമായിരുന്നു ഈ തോട്ടം. 'അവസാനത്തെ അത്താഴം' കഴിച്ചതിനുശേഷം ഇവിടെവച്ച് യേശു മൂന്നുപ്രാവശ്യം മുട്ടുകുത്തി പ്രാര്‍ഥിച്ചു. ഇതിന്റെ ഓര്‍മ നിലനിര്‍ത്താനാണ് ക്രൈസ്തവര്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നത്. ആദിമനുഷ്യനായ ആദം ഏദന്‍തോട്ടത്തില്‍വച്ച് പ്രലോഭനത്തിനു വഴങ്ങി പാപത്തിന്റെ കനി ഭക്ഷിച്ചപ്പോള്‍, രണ്ടാമത്ത ആദം എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്തു പ്രലോഭനങ്ങളെ അതിജീവിച്ചത് ഈ തോട്ടത്തില്‍ വച്ചാണ്. യൂദാസ് യേശുവിനെ ഒറ്റുകൊടുത്തതും ഇവിടെ വച്ചുതന്നെ. റോമന്‍ സൈനികര്‍ യേശുവിനെ പിടിച്ചുകൊണ്ടു പോയത് ഈ തോട്ടത്തില്‍ നിന്നാണ്.

ക്രിസ്തുവിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള ഗെത്ശെമന ഒരു പുണ്യസ്ഥലമായി ക്രൈസ്തവര്‍ കരുതുന്നു. ജറുസലേം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഗെത്ശെമന ജോര്‍ദാനിലായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍