This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹാചിത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഗുഹാചിത്രങ്ങള്‍)
(ഗുഹാചിത്രങ്ങള്‍)
 
വരി 41: വരി 41:
ഇന്ത്യയിലെ ഗുഹാചിത്രങ്ങള്‍ വേദകാലത്തെ മതവിശ്വാസങ്ങളില്‍ നിന്നും, ശൈവ-വൈഷ്ണവ-ബൗദ്ധമതങ്ങളില്‍ കാണുന്ന പ്രതീകങ്ങളില്‍ നിന്നും തികച്ചും സ്വതന്ത്രമായിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ മുഖംമൂടികളായി ധരിക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ ഗുഹാചിത്രങ്ങളിലുണ്ട്. മലമുകളിലെ ജീവിതരീതി വ്യക്തമാക്കുന്ന ചില ചിത്രങ്ങളില്‍ ബലികഴിക്കപ്പെട്ട ചില മൂരികളെ കാണാം. പില്ക്കാലഹൈന്ദവ ശില്പമാതൃകകളില്‍ അമിതപ്രാധാന്യം നല്കിയിരുന്ന രതിവിലാസങ്ങളൊന്നും ഗുഹാചിത്രങ്ങളില്‍ കാണുന്നില്ല.
ഇന്ത്യയിലെ ഗുഹാചിത്രങ്ങള്‍ വേദകാലത്തെ മതവിശ്വാസങ്ങളില്‍ നിന്നും, ശൈവ-വൈഷ്ണവ-ബൗദ്ധമതങ്ങളില്‍ കാണുന്ന പ്രതീകങ്ങളില്‍ നിന്നും തികച്ചും സ്വതന്ത്രമായിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ മുഖംമൂടികളായി ധരിക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ ഗുഹാചിത്രങ്ങളിലുണ്ട്. മലമുകളിലെ ജീവിതരീതി വ്യക്തമാക്കുന്ന ചില ചിത്രങ്ങളില്‍ ബലികഴിക്കപ്പെട്ട ചില മൂരികളെ കാണാം. പില്ക്കാലഹൈന്ദവ ശില്പമാതൃകകളില്‍ അമിതപ്രാധാന്യം നല്കിയിരുന്ന രതിവിലാസങ്ങളൊന്നും ഗുഹാചിത്രങ്ങളില്‍ കാണുന്നില്ല.
    
    
-
കേരളത്തിലെ ഗുഹാചിത്രങ്ങളുടെ സ്വഭാവം. കേരളത്തില്‍ തെക്കേ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് സു. 6.55 കി.മീ അകലെയുള്ള എടയ്ക്കല്‍ മലയ്ക്ക് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1200 മീറ്ററും ഭൂനിരപ്പില്‍ നിന്നും ഏകദേശം 450 മീറ്ററും ഉയരമുണ്ട്. ഈ മലയുടെ പടിഞ്ഞാറേ ചരുവിലാണ് ശിലായുഗത്തിന്റെ അതുല്യസ്മാരകമായ എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗുഹയല്ല; പ്രത്യുത, പാറയില്‍ ഉണ്ടായിട്ടുള്ള ഒരു വിള്ളലാണ്. പ്രവേശനഭാഗത്തിന് 2.25 മീ. പൊക്കവും 13 സെ.മീ. വീതിയുമുണ്ട്. ഗുഹാന്തര്‍ഭാഗത്തിന് ഉദ്ദേശം 30 മീ. നീളവും 7 മീ. വീതിയും 11 മീ. പൊക്കവുമുണ്ട്.
+
'''കേരളത്തിലെ ഗുഹാചിത്രങ്ങളുടെ സ്വഭാവം.''' കേരളത്തില്‍ തെക്കേ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് സു. 6.55 കി.മീ അകലെയുള്ള എടയ്ക്കല്‍ മലയ്ക്ക് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1200 മീറ്ററും ഭൂനിരപ്പില്‍ നിന്നും ഏകദേശം 450 മീറ്ററും ഉയരമുണ്ട്. ഈ മലയുടെ പടിഞ്ഞാറേ ചരുവിലാണ് ശിലായുഗത്തിന്റെ അതുല്യസ്മാരകമായ എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗുഹയല്ല; പ്രത്യുത, പാറയില്‍ ഉണ്ടായിട്ടുള്ള ഒരു വിള്ളലാണ്. പ്രവേശനഭാഗത്തിന് 2.25 മീ. പൊക്കവും 13 സെ.മീ. വീതിയുമുണ്ട്. ഗുഹാന്തര്‍ഭാഗത്തിന് ഉദ്ദേശം 30 മീ. നീളവും 7 മീ. വീതിയും 11 മീ. പൊക്കവുമുണ്ട്.
    
    
1894-ല്‍ എഫ്. ഫാസെറ്റ് എന്ന ഇംഗ്ലീഷുകാരന്‍ ഈ ഗുഹയില്‍ പര്യവേക്ഷണം നടത്തുമ്പോള്‍ പാറയിടുക്കിലെ മണ്ണിന്റെ കനം എതാണ്ട് 1.25 മീറ്ററോളം ആയിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. വളരെ കാലപ്പഴക്കമുള്ള ഈ രചനകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളുണ്ട്. സ്വസ്തിക്, സൂര്യപ്രതീകങ്ങള്‍, രാശിചക്രങ്ങള്‍ എന്നിവയും കാണാനുണ്ട്.
1894-ല്‍ എഫ്. ഫാസെറ്റ് എന്ന ഇംഗ്ലീഷുകാരന്‍ ഈ ഗുഹയില്‍ പര്യവേക്ഷണം നടത്തുമ്പോള്‍ പാറയിടുക്കിലെ മണ്ണിന്റെ കനം എതാണ്ട് 1.25 മീറ്ററോളം ആയിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. വളരെ കാലപ്പഴക്കമുള്ള ഈ രചനകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളുണ്ട്. സ്വസ്തിക്, സൂര്യപ്രതീകങ്ങള്‍, രാശിചക്രങ്ങള്‍ എന്നിവയും കാണാനുണ്ട്.

Current revision as of 14:21, 30 മാര്‍ച്ച് 2016

ഗുഹാചിത്രങ്ങള്‍

സൂര്യപ്രകാശം കടന്നുചെല്ലാത്ത ഇരുളാര്‍ന്ന ഗുഹകളുടെ ചുമരുകളില്‍ പ്രാചീന മനുഷ്യര്‍ വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍. മൃഗങ്ങളോടും പ്രകൃതിയോടും താദാത്മ്യം പ്രാപിക്കാനുള്ള വെമ്പലില്‍ മൂര്‍ച്ചയുള്ള കല്ലുകള്‍ കൊണ്ടു കൊത്തിയും കോറിയും അവയ്ക്ക് മനോഹരങ്ങളായ വര്‍ണങ്ങള്‍ നല്കിയും അസാമാന്യ വികാരവായ്പോടെ പ്രാകൃത കലാകാരന്മാര്‍ വരച്ചിട്ട ഗുഹാചിത്രങ്ങള്‍ അറിയപ്പെടാത്ത ഒരു കാലഘട്ടത്തിന്റെ ഇതിഹാസ മുദ്രകളായി നിലനില്‍ക്കുന്നു. ഇവയില്‍ ചിലതിന് പതിനായിരം കൊല്ലം വരെ പഴക്കമുള്ളതായി കണക്കാക്കുന്നു. ഒരു വേട്ടയാടലിന്റെ സാഹസികത, ഒരു കൂട്ടുചേരലിന്റെ ആനന്ദം, കണ്‍മുമ്പില്‍ ഓടിമറയുന്ന മൃഗങ്ങളുടെ കുതിപ്പ് ഇവയൊക്കെയായിരുന്നു പ്രാചീന മനുഷ്യരുടെ കലാവൈഭവത്തിന് ആത്മാവ് പകര്‍ന്നത്. ഈ പ്രാകൃതമായ വരകളിലും വര്‍ണനകളിലും നിന്നാണ് ചിത്രകല ഉരുത്തിരിഞ്ഞത്. ആകയാല്‍ ചരിത്രം ഗുഹാചിത്രങ്ങളെ നമ്മുടെ ഗതകാലസംസ്കാരത്തിന്റെ അനര്‍ഘസംഭാവനകളായി പരിഗണിക്കുന്നു. പുരാവസ്തുഗവേഷകരുടെ ശ്രമഫലമായി അനേകം ഗുഹകള്‍ കണ്ടെത്തുകയും ചിത്രങ്ങള്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

പ്രസിദ്ധങ്ങളായ പല ഗുഹകളും അസാധാരണമാം വിധം അഗാധവും ദുര്‍ഘടവുമാണ്. ഫോണ്‍ട് ദെ ഗൗമില്‍ ഒരാള്‍ക്ക് ഞെരുങ്ങിക്കടക്കാന്‍പോലും പ്രയാസമുള്ള ഒരു തുരങ്കവും, അതിനെക്കാള്‍ ദുര്‍ഗമമായ ഒരു വിള്ളലുമുണ്ട്. അവിടെ വളരെ ഉയരത്തില്‍, വളരെ ഞെരുക്കത്തില്‍ ഒരു ഭാഗത്ത് കൊത്തിയും വരച്ചും രൂപമൊപ്പിച്ചിരിക്കുന്ന ഒരു സിംഹത്തിന്റെയും കാണ്ടാമൃഗത്തിന്റെയും ആലേഖ്യങ്ങളുണ്ട്. തട്ടിത്തടഞ്ഞുപോകുന്ന ഒരു ഭൂഗര്‍ഭ നദിയും ഒരു പുകക്കുഴലും കടന്ന് അപകടകരമാം വണ്ണം വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതയിലുടെ നിരങ്ങിയും ഞെരുങ്ങിയും പിടിച്ചു കയറിയും വേണം ലാപസീഗയിലെ ഒരു ഗുഹാചിത്രശാലയിലെത്തിച്ചേരാന്‍. മോണ്ടസ്പാനിലും ടക്ദ ഔ ദൗബര്‍ട്ടിലും വെള്ളത്തിലൂടെ മാത്രമേ ചെന്നെത്താനാകൂ. നിയാവൂസ്കിലും മറ്റുമുള്ള ഗുഹകളിലും ഏറെ ക്ലേശിച്ചുവേണം കടന്നെത്താന്‍.

ലസ്കോസ് ഗുഹാക്ഷേത്രം

ഗുഹാഭിത്തികളിലുള്ള പ്രാചീന ശിലായുഗ ചിത്രശില്പങ്ങള്‍ യൂറോപ്പിന്റെ പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലാണ് മുഖ്യമായി കാണുന്നത്. ആഫ്രിക്കയില്‍ അങ്ങിങ്ങായി കുറെ എണ്ണമുണ്ട്. സഹാറയ്ക്കുചുറ്റുമുള്ള പൂര്‍വാഫ്രിക്ക, ദക്ഷിണ സിംബാബ്വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങള്‍. ഫ്രഞ്ചു-സ്പാനിഷ് പ്രദേശങ്ങളെ മൂന്നു പ്രമുഖ മേഖലകളായിട്ടാണ് തിരിച്ചറിയുന്നത്. അവയില്‍ ഒന്നാമത്, തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ദോര്‍ദോണ്‍, കൊറീസി, വിയന്ന എന്നീ പ്രദേശങ്ങളും ഏറ്റവും കൂടുതലായി വെസേറേയിലെ മലയിടുക്കുകളുമാണ്. രണ്ടാമത്, തെക്കുമാറി പിറനീസസിന്റെ വടക്കന്‍ ചരിവുതലങ്ങളില്‍, ടാറാസ്കോണിന് പടിഞ്ഞാറ് ഏരീങ്-ഹാതേ ഗാരോണ്‍ പ്രവിശ്യകളിലും മൂന്നാമത്തത് ഉത്തരസ്പെയിനില്‍ ബില്‍ബാവോയ്ക്ക് പടിഞ്ഞാറ് കാന്റാബ്രിയന്‍ പര്‍വതനിരകളില്‍ ബിസ്കേ തീരത്തിനും ജലവിതാനത്തിനും നടുവില്‍ വടക്കുമാറിക്കിടക്കുന്ന ഗുഹകളിലുമാണ്. മഹത്തായ ഗുഹാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മൂന്നൂ കേന്ദ്രങ്ങള്‍ക്ക് പുറമേ ഗുവാഡ, ലാജാരാ, മാഡ്രിഡ് എന്നീ പ്രവിശ്യകളിലും വാലന്‍ഷ്യായ്ക്കു തെക്കുകിഴക്കന്‍ തീരത്തുള്ള പാര്‍പല്ലോയിലും മലാഗായ്ക്ക് ഏറ്റവും തെക്കുള്ള മേഖലയിലും ചിത്രശില്പങ്ങളോടുകൂടിയ ഗുഹകളുണ്ട്. അനാവൃതമായ ശിലാപ്രതലങ്ങളിലെ ആലേഖനവും ജ്യാമിതീയ രൂപങ്ങളുടെ സമൃദ്ധിയും ഇവിടത്തെ സവിശേഷതകളാണ്.

ലോകത്തില്‍ ആദ്യം വരയ്ക്കപ്പെട്ട, മനുഷ്യന്റെ ഛായാചിത്രമെന്ന് കരുതപ്പെടുന്ന ആഗ്ലീസ്-സുര്‍-ല-ആംഗ്ലിനിലെ താടിരോമങ്ങളോടുകൂടിയ ഒരു ഊര്‍ധ്വകായ രൂപനിര്‍മാണത്തിന് കൊത്തുപണിയോടൊപ്പം വര്‍ണങ്ങളും ഉപയോഗിച്ചുകാണുന്നു. ലെസ്ട്രോയ്സ്ഫ്രെറസ്, ഫോണ്‍ട് ദെ ഗൗമേ, അള്‍ടാമിറ, ലാസ്കാക്സ് എന്നിവിടങ്ങളിലെല്ലാം കൊത്തുപണിയോടൊപ്പം വര്‍ണ ചിത്രപ്പണികളും ദൃശ്യമാണ്. ചിത്രരചനയില്‍ കാവി, അയണ്‍ ഓക്സൈഡ്, ലിമൊണൈറ്റിന്റെ പ്രകാരഭേദങ്ങളായ ഓറഞ്ച്, മഞ്ഞ എന്നിവയായിരുന്നു സാധാരണ ഉപയോഗിച്ചിരുന്ന ചായങ്ങള്‍. മാങ്ഗനീസിന്റെ ഓക്സൈഡുകള്‍ തവിട്ടുനിറത്തിനും കടും നീലയ്ക്കും ഉപയോഗിച്ചുകാണുന്നു. എല്ലുകള്‍ ചുട്ടു പാകപ്പെടുത്തിയാണ് ഇംഗാല കൃഷ്ണവര്‍ണം തയ്യാറാക്കിയത്. ലാസ്കാക്സിലെ മനോഹരമായ 'ചൈനീസ് കുതിര'കളെപ്പോലുള്ള അതിമനോഹരമായ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്നിഗ്ധവും ശ്രേണീകൃതവുമായ നിറം കലര്‍ത്തിയ നിഴല്‍ച്ഛായകളും വിസ്മയാവഹങ്ങളാണ്.

ഗുഹാചിത്രങ്ങള്‍ പ്രാചീനമനുഷ്യരുടെ ജീവിതത്തിന്റെ സാക്ഷ്യക്കുറിപ്പുകളാണ്. സാധാരണ ജീവിതം ചിത്രീകരിച്ചതോടൊപ്പം പ്രതീകാത്മക ആശയവിനിമയത്തിനും ചിത്രങ്ങളുപയോഗിച്ചിരുന്നു. ഗുഹാചിത്രങ്ങളുടെ പരിമിതികള്‍ മുഖ്യമായും വിഷയ സ്വീകരണത്തിലാണു കാണുന്നത്.

ഫ്രാഷോ-കാന്റാബ്രിയാന്‍ പാരമ്പര്യത്തില്‍ മൃഗചിത്രങ്ങള്‍ മാത്രമേയുള്ളൂ. ലാസ്കാക്സിലെ ഹരിണശീര്‍ഷപങ്തികള്‍ ഒരു പറ്റത്തിലുള്ളവയാണെന്ന ബോധം ഉണ്ടാക്കുന്നില്ല. ഇവ സജീവങ്ങളാണെങ്കിലും ഏതോ ഒരുതരം നിശ്ചലത അവയെ ബാധിച്ചിരിക്കുന്നതായി തോന്നും. എന്നാല്‍ അള്‍ടാമിറയിലുള്ളവയ്ക്കാകട്ടെ ഉത്കടവും ഊര്‍ജസ്വലവുമായ ഒരു ചൈതന്യാത്മകതയുണ്ട്. അപൂര്‍വവും അസാധാരണവുമായ നിലപാടും ചിത്തവൃത്തികളുമാണ് ഒരു സംഭവബോധം ഉളവാക്കാന്‍പാകത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലാസ്കാക്സിലെ കുതിച്ചുചാടുന്ന പശുവും മറിഞ്ഞുവീഴുന്ന കുതിരയും അള്‍ടാമിറയിലെ ചാടാന്‍ തയ്യാറെടുത്ത് പതുങ്ങിക്കിടക്കുന്ന പോത്തും ഇതിന് ഉദാഹരണങ്ങളാണ്. ഫോണ്‍ട് ദെ ഗൗമേയിലെ ചിത്രം ധ്രുവമാന്‍ ഇണകളുടെ സ്നേഹാര്‍ദ്രമായ ബന്ധത്തെ ദ്യോതിപ്പിക്കുന്നു. മാന്‍പേട തലകുനിച്ചിരിക്കുന്നതും അതിന്റെ മുകളിലൂടെ കലമാന്‍ താഴോട്ടു നോക്കുന്നതുമായ രംഗം ലളിതമെങ്കിലും മനോഹരമാണ്.

ലോകത്തിലെ ആദ്യത്തെ ആഖ്യാനചിത്രമെന്നുദ്ഘോഷിക്കുന്ന ഒരു രംഗം കാണുന്നത് ലാസ്കാക്സിലെ ഒരു വിലത്തില്‍ രേഖാമാത്രരചനയാല്‍ അവതരിക്കപ്പെട്ടിരിക്കുന്ന, ഒരുവശത്ത് മരിച്ചുകിടക്കുന്ന മനുഷ്യന്റെയും മറുവശത്ത് കുന്തം തറച്ച് കുടല്‍മാല വെളിയിലേക്കുചാടി നിലംപതിക്കാന്‍ ഭാവിച്ച് വല്ലാതെ നില്‍ക്കുന്ന ഒരു കാട്ടുപോത്തിന്റെയും ആലേഖനത്തിലാണ്. കുറച്ചകലെയായി ഒരു കാണ്ടാമൃഗത്തെയും ചിത്രീകരിച്ചിരിക്കുന്നു. സിസിലിയിലെ മോണ്‍ടെ പെലഗ്രിനോവിലുള്ള അഡ്ഡാവ്രാ ഗുഹയിലും ചലനാത്മകതയും ചാരുതയുമാര്‍ന്ന ചിത്രശില്പങ്ങളുണ്ട്.

എടയ്ക്കല്‍ ഗുഹയിലെ ആലേഖനങ്ങള്‍

പൂര്‍വ സ്പാനിഷ് ഗുഹാചിത്രകല വികാരാനുഭൂതിയുടെ ആവിഷ്കരണത്തില്‍ മികച്ചവയും ബുദ്ധിപരമായി ഏറെ പുരോഗമിച്ചവയുമാണ്. അമ്പും വില്ലുമേന്തി ശിരസ്ത്രാണങ്ങള്‍ ധരിച്ച അഞ്ചു പടയാളികളുടെ ചിത്രം സജീവമാണ്. കോഗൂര്‍ ഗുഹയിലെ ഒരു ചിത്രം-ഒരു പുരുഷനെ വലയം ചെയ്തു നില്‍ക്കുന്ന നീണ്ടകുപ്പായങ്ങള്‍ ധരിച്ച ഒരു സ്ത്രീസംഘം-മതപരമായ അനുഷ്ഠാനത്തെ അനുസ്മരിപ്പിക്കുന്നു. ജന്തുവേഷധാരിയായ മനുഷ്യരുടെയും ലെസ്ട്രോയ്സ്ഫ്രെറസ് ഗുഹയിലെ മനുഷ്യനും മൃഗവും ദൈവവുമൊത്തുചേര്‍ന്ന ഒരു സങ്കരജീവിയുടെയും ചിത്രം അനുഷ്ഠാനപരമായ പ്രാധാന്യത്തെ പ്രഖ്യാപിക്കുന്നു. ഏതൊരു ദേവാലത്തെയുംപോലെ ഈ ഗുഹയും ബഹുവിധമായ ചിത്രങ്ങളാല്‍ കമനീയമാക്കപ്പെട്ടിരിക്കുന്നു. തോലുകളോ കൊമ്പുകളോ ധരിക്കുന്ന മനുഷ്യരുടെയും അര്‍ധമനുഷ്യനും അര്‍ധമൃഗവുമായ ജീവികളുടെയും ധാരാളം ചിത്രങ്ങളുണ്ട്. കലമാന്‍ കൊമ്പുകളുള്ള, പുരുഷലിംഗാകൃതിയായ, മോഹനിദ്രവരുത്തുന്ന നോട്ടത്തോടുകൂടിയ ഒരു ആഭിചാരക്കാരന്റെ വിക്ഷോഭകരമായ ചിത്രം വളരെ പ്രസിദ്ധമാണ്. ആഭിചാരക്കാരന്‍ മൃഗപൂര്‍വികനെയോ, മൃഗവുമായി യാതൊരു വ്യത്യാസവുമില്ലാത്ത ഒരു മനുഷ്യനെയോ അവന്റെ ടോട്ടത്തിനെ(വംശവര്‍ധനയ്ക്കുള്ള ഉത്പാദനക്ഷമതയുടെ അനുഷ്ഠാന പ്രതീകം)യോ ആണ് സൂചിപ്പിക്കുന്നത്.

കൊത്തുവേലകളും ഗുഹാചിത്രങ്ങളും അറ്റ്ലസ് പര്‍വതനിരയുടെ തെക്കന്‍ പാര്‍ശ്വങ്ങളിലും ഹൊഗ്ഗാര്‍ പര്‍വതങ്ങളിലും ട്രിപ്പൊളിറ്റാനിയ, ടിബെസ്തി, ഗില്‍ഫ്-കെബീര്‍ എന്നിവിടങ്ങളിലും തുടങ്ങി നൂബിയന്‍ നൈല്‍വരെയും കാണുന്നു. വന്യജന്തുക്കളുടെയും ആനകളുടെയും ജിറാഫുകളുടെയും സിംഹങ്ങളുടെയും വംശനാശം വന്ന ഒരിനം കൂറ്റന്‍ കാട്ടുപോത്തിന്റെയും ഗംഭീരവും സ്വാഭാവികവുമായ ഛായാചിത്രങ്ങളാണിവിടെ കാണുക. ഈജിപ്തിലെ ചിത്രലിപി ആലേഖ്യങ്ങളാണ് ഏറ്റവും ഒടുവിലുള്ളത്. പൂര്‍ണകായ രൂപത്തിലുള്ള വന്യമൃഗ പഠനമാണ് ഏറ്റവും പഴക്കം ചെന്നവ. കാസ്പിയന്മാരുടെ ഈ ആദ്യകാല കലാസൃഷ്ടികള്‍ പൊതുവേ പരുക്കന്‍ കൊത്തുവേലകളും രേഖാമാത്രരൂപങ്ങളുമാണ്. ലാസ്കാക്സിലെ, വീണുകിടക്കുന്ന മനുഷ്യനും മുറിവേറ്റ കാട്ടുപോത്തും ചേര്‍ന്നുള്ള ശ്രദ്ധേയമായ രംഗത്തില്‍ മനുഷ്യന് പക്ഷിയുടെ തലയാണ് കാണുന്നത്. തൊട്ടടുത്ത് ഒരു കമ്പും അതിന്റെ മുകളില്‍ ഒരു പക്ഷിയുമുണ്ട്. മനുഷ്യനും അവന്റെ ടോട്ടം ചിഹ്നവുമുള്ള ഈ ചിത്രത്തിന് അനുഷ്ഠാനപരമായ പ്രസക്തിയാണുള്ളത്. ആസ്റ്റ്രേലിയക്കാര്‍ ഭൂതങ്ങളുടെ സഞ്ചാരമാര്‍ഗങ്ങളെ ചിത്രീകരിക്കാനുപയോഗിക്കുന്ന മാതൃകയില്‍ സര്‍പ്പിളാകൃതിയിലുള്ള കൊത്തുപണികളും വടക്കേ അമേരിന്ത്യരില്‍ പ്രചാരത്തിലിരിക്കുന്ന വര്‍ണാങ്കിതമായ ഭൂതപഥചിത്രീകരണങ്ങളോട് സാമ്യമുള്ള വക്രമാര്‍ഗ ലേഖ്യങ്ങളും ഗുഹകളില്‍ കൊത്തിയോ ചായം പുരട്ടിയോ നിര്‍മിച്ചിട്ടുള്ളതു കാണാം. പ്രാകൃത സമൂഹത്തിലെ ആചാരങ്ങള്‍ , മന്ത്രങ്ങള്‍, വിലക്കുകള്‍ എന്നിവയൊക്കെ ആയി ബന്ധപ്പെട്ടവയാണ് ഈ രചനകള്‍. നിയതാര്‍ഥമുള്‍ക്കൊള്ളുന്ന പ്രതീകാത്മക രേഖകളും കുറികളും കുടിലുകളെയും കൂടാരങ്ങളെയും കെണികളെയും ആപത്തുകളെയും സൂചിപ്പിക്കുന്നു. സഹജീവികളുമായോ ദേവതകളുമായോ ആശയവിനിമയം നടത്തുവാനുള്ള ആദ്യയത്നമാണിത്. നിയതാര്‍ഥമുള്ള ഈ അമൂര്‍ത്ത രൂപങ്ങളാണ് യഥാര്‍ഥ ഗുഹാചിത്രങ്ങള്‍.

ഉത്തര പ്രാചീന ശിലാകലയുടെ ബീജം ആദ്യത്തെ ചാറ്റല്‍ പെറോണിയന്‍ സംസ്കാരത്തില്‍ നിന്നുദ്ഭവിക്കുകയും ഗ്രാവറ്റിയന്മാരുടെയും മഗ്ദലേനിയന്മാരുടെയും ഇടയില്‍ വികാസം പ്രാപിക്കുകയും ചെയ്തു. പ്രാചീന ശിലായുഗകലയുടെ കാതലായ പുരോഗതിയെയും ശൈലീപരിണാമങ്ങളെയും കുറിച്ചുള്ള അറിവ് ഇന്നും അപൂര്‍ണമാണ്. എങ്കിലും, പ്രാമാണികമായ യത്നത്തിലൂടെ രണ്ടു വികാസചക്രങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഔറിഗ്നേസിയന്മാര്‍ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ഉത്തര പ്രാചീന ശിലായുഗത്തിന്റെ പ്രാരംഭദശയാണ് ആദ്യത്തേത്. രണ്ടാമത്തേത് മഗ്ദലേനിയന്‍ കാലവും.

അല്‍ത്താമിറ ഗുഹാക്ഷേത്രം

ലാസ്കാക്സിലെ ചിത്രശില്പാലങ്കൃതവും അത്യദ്ഭുതകരവുമായ ഗുഹ 1940-ല്‍ കണ്ടെത്തിയപ്പോള്‍ അതിന്റെ ശൈലി ഏത് സംസ്കാരത്തിലേതെന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ സാധ്യമായിരുന്നില്ല. ചുരുക്കത്തില്‍ ഔറിഗ്നേസിയന്‍ സംസ്കാരത്തോടെയാരംഭിച്ച ആദ്യഘട്ടം ലളിതമായ രേഖാമാത്ര ചിത്രങ്ങളിലൂടെ വേര്‍തിരിച്ചറിയാം. ഇവയ്ക്ക് ചലനാത്മകത്വം തീരെ കുറവാണ്; കണ്ണുകള്‍ അടയാളപ്പെടുത്താതെ മൃതദേഹം ബാഹ്യരേഖകളിലൊതുക്കി. ഔറിഗ്നേസിയന്‍-ഗ്രാവെറ്റിയന്‍ സംസ്കാരങ്ങള്‍ക്ക് സമകാലികമെന്നൂഹിക്കുന്ന രണ്ടാംഘട്ടത്തില്‍ സര്‍ഗപാടവം വളര്‍ന്നേറി. മൃഗങ്ങളെ നാലു കാലുകളോടും കൊമ്പുകളോടും കണ്ണുകളോടും കൂടി ഇവര്‍ വരച്ചു. വൃത്തവും സ്ഥൌല്യവും സൂചിപ്പിക്കാനുള്ള സങ്കേതങ്ങള്‍ സ്വായത്തമാക്കി. മൂന്നാം ഘട്ടത്തില്‍ മരക്കുറ്റി (stumps), ശുദ്ധ വര്‍ണബിന്ദു (ellist) എന്നീ ശൈലികള്‍ക്കൊപ്പം നേര്‍ത്ത വരകളും വര്‍ണരേഖകളും കൊണ്ട് ത്രിമാന സൂചന നല്കാനും കഴിഞ്ഞു. കൊത്തുപണിയും ചിത്രരചനയും സംയോജിച്ച ഈ ഘട്ടം പ്രാരംഭ മഗ്ദലേനിയന്‍ കാലത്തായിരുന്നു. നാലാമത്തേതും അവസാനത്തേതുമായ ഘട്ടത്തില്‍ മഞ്ഞയും ചുവപ്പും തവിട്ടുനിറവും കറുപ്പും ഉപയോഗിച്ച് ത്രിമാന പ്രതീതി ഉണ്ടാക്കുന്ന വര്‍ത്തുള കലാസൃഷ്ടികള്‍ ബഹുവര്‍ണത്തില്‍ അസാമാന്യ വൈദഗ്ധ്യത്തോടെ രചിച്ചു. അസ്ഥിയും മാംസപേശിയും മടക്കുകളും മറ്റും ശരിയായി ആവിഷ്കരിച്ചുകൊണ്ടുള്ള മൃഗചിത്രങ്ങളില്‍ തിളങ്ങുന്ന ചായങ്ങള്‍ പ്രയോഗിച്ച് മോടികൂട്ടി. അള്‍ട്ടാമിറയിലെ മഹിഷ ചിത്രത്തില്‍ ഇത് ഉച്ചകോടിയിലെത്തി.

പ്രാചീന ഗുഹാചിത്രരചനയുടെ പുരോഗതി, ക്രമത്തില്‍ ഇംപ്രഷനിസത്തിലേക്കാണ്. ഒരു ധ്രുവമാന്‍പറ്റത്തെ വരച്ചിട്ടുള്ളത് ആദ്യത്തെയും അവസാനത്തെയും മൃഗത്തെമാത്രം വരച്ച് ഇടയ്ക്ക് കൊമ്പുകള്‍ മാത്രം സൂചിപ്പിച്ചിട്ടാണ്. കാലുകളില്ലാതെ പാദങ്ങള്‍ മാത്രം വരച്ചുചേര്‍ത്ത മാമ്മത്തുകളുടെ ചിത്രവും ഇതിനു പ്രകടമായ തെളിവാണ്. പ്രതിച്ഛായാവിഷ്കരണത്തില്‍ ത്രികോണങ്ങള്‍, ദീര്‍ഘചതുരങ്ങള്‍, അര്‍ധവൃത്തങ്ങള്‍, സര്‍പ്പിളങ്ങള്‍, വക്ര രേഖകള്‍, വളഞ്ഞുപുളഞ്ഞ രേഖകള്‍, ലോസഞ്ച് മാതൃകകള്‍ ഇടുങ്ങിയ ജ്യാമിതീയ രൂപങ്ങള്‍ എന്നിവ വര്‍ധിച്ചു വന്നു. ഗുഹാഭിത്തികളില്‍ വരച്ചു കാണുന്ന കുടിലുകള്‍ക്ക് തുല്യമായ പാര്‍പ്പിടങ്ങള്‍ മൃഗയാജീവിതത്തിന്റെ അനുപേക്ഷണീയമായ സാമൂഹിക വികാസത്തെ ധ്വനിപ്പിക്കുന്നു.

ഗുഹാഭിത്തികളിലെ അനന്തവും ഗംഭീരവുമായ ചിത്രകലയ്ക്ക് മതപരവും മാന്ത്രികവുമായ സംബന്ധമുണ്ടായിരുന്നു. മൃഗങ്ങളും പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കാനുള്ള വെമ്പലില്‍ നായാട്ടു ജീവിതത്തിന്റെ തുടിപ്പുകള്‍ ശുദ്ധഭാവനയില്‍ പ്രകാശമാനമാക്കുവാന്‍ പ്രാചീന ശിലായുഗകലാകാരന്മാര്‍ക്കു കഴിഞ്ഞുവെന്നത് മാനവചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണ്.

ഇന്ത്യന്‍ ഗുഹാചിത്രങ്ങളുടെ സ്വഭാവം. ഇന്ത്യയില്‍ ഗുഹാചിത്രങ്ങളുടെ തുടക്കം മിസോലിഥിക് ഘട്ടത്തിനു മുമ്പാണ്. ഇന്ത്യന്‍ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുള്ള താവളങ്ങള്‍ക്ക് തെക്കന്‍ ഫ്രാന്‍സിലെയും, വടക്കന്‍ സ്പെയിനിലെയും ഗുഹാചിത്രങ്ങളെക്കാള്‍ പഴക്കമുണ്ട്.

സിന്ധു-ഗംഗാ താഴ്വരകളും ഡക്കാണും ഇന്ത്യന്‍ ഗുഹാചിത്രങ്ങളുടെ കേന്ദ്രങ്ങളായിരുന്നതായി പരിഗണിക്കാം. മധ്യപ്രദേശിലെ മഹാദേവ മലകളില്‍ കണ്ടെത്തിയ ചിത്രങ്ങള്‍ പ്രാചീന ഇന്ത്യാക്കാരുടേതാണെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചമ്പല്‍ നദിയുടെ തീരത്തുനിന്ന് ബനാറസ്സിന്റെ പ. ഭാഗംവരെ ചിത്രകലകള്‍ നിറഞ്ഞ ധാരാളം ഗുഹകളുണ്ട്. ഈ ഭാഗത്തുനിന്നുതന്നെ ഇരുപതോളം മേഖലകളില്‍ ഗുഹാചിത്രങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ ആദിവാസികളുടെ മുന്‍ഗാമികളാണ് പ്രാചീന ഗുഹാചിത്രങ്ങളുടെ സ്രഷ്ടാക്കള്‍. മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പല ചിത്രങ്ങളിലെയും പ്രമേയം. ആദ്യകാല ചിത്രങ്ങളില്‍ മൃഗങ്ങള്‍ക്കാണ് പ്രാമുഖ്യം. പിന്നീടുള്ളവയില്‍ മനുഷ്യനും മറ്റു പ്രതീകങ്ങളും ചിത്രീകരിക്കപ്പെട്ടുകാണുന്നു. കാട്ടുപോത്ത്, കന്നുകാലികള്‍, കൃഷ്ണമൃഗം, മാന്‍, കാണ്ടാമൃഗം, ആന, നായ എന്നീ മൃഗങ്ങളാണ് പ്രധാനമായും ഗുഹാചിത്രങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മുയല്‍, അണ്ണാന്‍, ആമ, ഓന്ത്, തവള, തേനീച്ച, അട്ട മുതലായ മറ്റു ജീവികളും കടുവ, പുള്ളിപ്പുലി, ചീങ്കണ്ണി, തേള്‍ ഇവയുടെ രൂപങ്ങളും ചിത്രങ്ങളിലുണ്ട്. സാധാരണ പക്ഷികളായ പരുന്ത്, കഴുകന്‍, കൊക്ക്, മയില്‍, കാക്ക തുടങ്ങിയവ മാത്രമേ ഗുഹാചിത്രങ്ങളില്‍ കാണുന്നുള്ളൂ. ഗുണനചിഹ്നങ്ങള്‍, വൃത്തരൂപങ്ങള്‍, സ്വസ്തിക്, കുരിശ്, വളഞ്ഞ രൂപങ്ങള്‍, കുരുക്കള്‍, കൂര്‍ത്ത രൂപങ്ങള്‍ എന്നീ പ്രതീകങ്ങളും ചിത്രത്തിലുണ്ട്. നൃത്തം, വേട്ടയാടല്‍, മൃഗബലി, മന്ത്രവാദവേലകള്‍ എന്നിവയെ പ്രകടമാക്കുന്ന ചിത്രങ്ങള്‍ ധാരാളമുണ്ട്. ബോയര്‍, തോടര്‍, ഗോണ്ടര്‍ തുടങ്ങിയ ആദിവാസികളുടെ ഇടയില്‍ ഇന്നും കാണുന്ന സംഘം ചേര്‍ന്നുള്ള മൃഗവേട്ട പുരാതന ഗുഹാചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു.

ഇന്ത്യയിലെ ഗുഹാചിത്രങ്ങള്‍ വേദകാലത്തെ മതവിശ്വാസങ്ങളില്‍ നിന്നും, ശൈവ-വൈഷ്ണവ-ബൗദ്ധമതങ്ങളില്‍ കാണുന്ന പ്രതീകങ്ങളില്‍ നിന്നും തികച്ചും സ്വതന്ത്രമായിരുന്നു. മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ മുഖംമൂടികളായി ധരിക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ഇന്ത്യയിലെ ഗുഹാചിത്രങ്ങളിലുണ്ട്. മലമുകളിലെ ജീവിതരീതി വ്യക്തമാക്കുന്ന ചില ചിത്രങ്ങളില്‍ ബലികഴിക്കപ്പെട്ട ചില മൂരികളെ കാണാം. പില്ക്കാലഹൈന്ദവ ശില്പമാതൃകകളില്‍ അമിതപ്രാധാന്യം നല്കിയിരുന്ന രതിവിലാസങ്ങളൊന്നും ഗുഹാചിത്രങ്ങളില്‍ കാണുന്നില്ല.

കേരളത്തിലെ ഗുഹാചിത്രങ്ങളുടെ സ്വഭാവം. കേരളത്തില്‍ തെക്കേ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് സു. 6.55 കി.മീ അകലെയുള്ള എടയ്ക്കല്‍ മലയ്ക്ക് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1200 മീറ്ററും ഭൂനിരപ്പില്‍ നിന്നും ഏകദേശം 450 മീറ്ററും ഉയരമുണ്ട്. ഈ മലയുടെ പടിഞ്ഞാറേ ചരുവിലാണ് ശിലായുഗത്തിന്റെ അതുല്യസ്മാരകമായ എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. അക്ഷരാര്‍ഥത്തില്‍ ഇത് ഗുഹയല്ല; പ്രത്യുത, പാറയില്‍ ഉണ്ടായിട്ടുള്ള ഒരു വിള്ളലാണ്. പ്രവേശനഭാഗത്തിന് 2.25 മീ. പൊക്കവും 13 സെ.മീ. വീതിയുമുണ്ട്. ഗുഹാന്തര്‍ഭാഗത്തിന് ഉദ്ദേശം 30 മീ. നീളവും 7 മീ. വീതിയും 11 മീ. പൊക്കവുമുണ്ട്.

1894-ല്‍ എഫ്. ഫാസെറ്റ് എന്ന ഇംഗ്ലീഷുകാരന്‍ ഈ ഗുഹയില്‍ പര്യവേക്ഷണം നടത്തുമ്പോള്‍ പാറയിടുക്കിലെ മണ്ണിന്റെ കനം എതാണ്ട് 1.25 മീറ്ററോളം ആയിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. വളരെ കാലപ്പഴക്കമുള്ള ഈ രചനകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളുണ്ട്. സ്വസ്തിക്, സൂര്യപ്രതീകങ്ങള്‍, രാശിചക്രങ്ങള്‍ എന്നിവയും കാണാനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍