This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുളികന്‍(ജ്യോതിഷം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗുളികന്‍== ജ്യോതിഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു ഉപഗ്രഹം...)
അടുത്ത വ്യത്യാസം →

Current revision as of 14:28, 30 മാര്‍ച്ച് 2016

ഗുളികന്‍

ജ്യോതിഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു ഉപഗ്രഹം. ഗുളികന്റെ ഉത്പത്തിയെപ്പറ്റിയുള്ള വിശ്വാസം ഇപ്രകാരമാണ്. സൂര്യപുത്രനായ ശനിയും ഗുരുവും തമ്മിലുണ്ടായ യുദ്ധത്തില്‍ ഗുരുവിന്റെ ശരമേറ്റു കിടന്ന ശനിയെ ബ്രഹ്മാവ് പിടിച്ചെഴുന്നേല്പിച്ച് നെറ്റിയില്‍ തറച്ചിരുന്ന ശരം വലിച്ചൂരിയെടുത്തു. അപ്പോള്‍ മുറിവില്‍നിന്നും കറുകയുടെ കടുത്ത നീലനിറത്തിലുള്ള ഒരു രുധിരകണം തറയില്‍ വീണു. ആ രക്തത്തുള്ളിയില്‍നിന്നു ശനിയുടെ പുത്രനായ ഒരു ശ്യാമകളേബരന്‍ ജനിച്ചു. സര്‍പ്പാകൃതിയും ക്രൂര ദൃഷ്ടിയും ഉള്ള വിക്രമനും സമസ്ത ജനനാശനനും, മേഘനാദനും ഭീഷണനുമായ ആ നവജാതന്‍ പിതാവായ ശനിയെയും ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെയും നമസ്കരിച്ചു. വിഷ്ണു അവനെ അനുഗ്രഹിച്ചിട്ട് എല്ലാവരോടുമായി ഇപ്രകാരം പറഞ്ഞു. 'ശനിയുടെ സൂനുവായ ഇവന്‍ രൂപവും പരിണാമവുമനുസരിച്ച് 'ഗുളികന്‍' എന്നും, മന്ദന്റെ പുത്രനായതിനാല്‍ 'മാന്ദി' എന്നും സമസ്തജന്തുക്കളെയും മൃതമാക്കുന്നതിനാല്‍ 'മൃത്യു' എന്നും അചിരേണ അറിയപ്പെടുന്നതാണ്.

ഗുളികകാലം. ആകാശ കക്ഷ്യയില്‍ ഗ്രഹങ്ങളുടെ കക്ഷ്യാമണ്ഡലസ്ഥിതിയനുസരിച്ചുള്ള കാലഹോരാധിപത്യം കണക്കാക്കി, അതനുസരിച്ച് ലഭിച്ചിട്ടുള്ള വാരദിനങ്ങളില്‍ ശനിയുടെ കാലഹോരയുടെ ആരംഭം ഗുളികോദയവും അതുമുതല്‍ 3 നാഴികയും 45 വിനാഴികയും ഗുളിക കാലവുമായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഗുളികകാലം നാശകരവും സത്കര്‍മങ്ങള്‍ക്കും വര്‍ജ്യവുമാണെന്നാണ് വിശ്വാസം.

രാശിചക്രത്തില്‍ ഗുളികന്റെ സ്ഥാനവും ബന്ധവും. ഗുളികനു കന്നിയും വൃശ്ചികവും സ്വക്ഷേത്രങ്ങളും മേടവും ധനുവും ഉച്ചരാശികളും തുലാമും മിഥുനവും നീചരാശികളും കര്‍ക്കിടവും മകരവും സുഹൃത്ക്ഷേത്രങ്ങളും ചിങ്ങവും കുംഭവും മീനവും ശത്രുക്ഷേത്രങ്ങളും ആകുന്നു എന്നു പറയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍