This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുജ്റാല്‍, സതീശ് (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗുജ്റാല്‍, സതീശ് (1925 - )== [[ചിത്രം:Sathish gujral.png|150px|right|thumb|സതീശ് ഗുജ്റാല്‍...)
(ഗുജ്റാല്‍, സതീശ് (1925 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
-
[[ചിത്രം:Sathish gujral.png|150px|right|thumb|സതീശ് ഗുജ്റാല്‍]]
+
[[ചിത്രം:Sathish gujral.png|100px|right|thumb|സതീശ് ഗുജ്റാല്‍]]
വരി 9: വരി 9:
ഭാരതീയ ചിത്രകാരന്‍. 1925 ഡി. 25-നു ജനിച്ചു. 13-ാമത്തെ വയസ്സില്‍ പൂര്‍ണമായും ബധിരനായി. അതോടെ സ്വാഭാവികമായും വര്‍ണങ്ങളോടു പ്രിയമേറിയ ഗുജ്റാല്‍ ചിത്രകലയില്‍ പാടവം പ്രദര്‍ശിപ്പിച്ചുതുടങ്ങി. തുടര്‍ന്നു  ലാഹോറിലെ മയോ സ്കൂള്‍ (1939-44), മുംബൈയിലെ ജെ.ജെ സ്കൂള്‍ ഒഫ് ആര്‍ട്സ് (1944-47), പലേഷ്യോ നാഷണല്‍ ഡി ബെല്ലാസ് ആര്‍ട്സ് (1952-54) എന്നിവിടങ്ങളിലായി ചിത്രകല അഭ്യസിച്ചു. ഡേവിഡ് അല്‍ഫാരേ സെക്വീറേസ് എന്ന ചിത്രകാരനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളെപറ്റി മെക്സിക്കോയില്‍ രണ്ട് വര്‍ഷം പഠനം നടത്തി.

ഗുജ്റാലിന്റെ ആദ്യകാലരചനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ദ റിഹാബിലിറ്റേറ്റഡ് എന്ന ചിത്രമാണ്. 1952 മുതല്‍ 1954 വരെ മെക്സികോയില്‍ കഴിഞ്ഞപ്പോള്‍ ഒറോസ്കോ എന്ന ചിത്രകാരന്റെ രചനകളുടെ സ്വാധീനത്തിനു വിധേയനായി, ശരീരശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള  ഒട്ടേറെ ചിത്രങ്ങള്‍ ഗുജ്റാല്‍ രചിക്കുകയുണ്ടായി. സര്‍റിയലിസത്തിന്റെ പാതയിലും ഇദ്ദേഹം സഞ്ചരിക്കുകയുണ്ടായി. സ്റ്റെയര്‍ ഒഫ് മെമ്മറി, ലോണ്‍ലിനെസ് എന്നിവയാണ് ഈ വകുപ്പില്‍ ശ്രദ്ധേയമായിട്ടുള്ളത്. തുടന്ന് ചുവര്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ടു. ഒബറോയി ഇന്റര്‍നാഷണല്‍ ഹോട്ടല്‍, ബറോഡ ഹൌസ്, പാലം വിമാനത്താവളം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ വിഖ്യാതങ്ങളാണ്. ഭാരതീയ നാടോടികലാപാരമ്പര്യത്തിന്റെ ശക്തമായ പുനരാവിഷ്കാരമാണ് ഇവയില്‍ നടത്തിയിട്ടുള്ളത്. ഗ്ളാസ്, ഓട്, അലുമിനിയം, തടി, സെറാമിക്സ് എന്നിവയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിലും ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. കൊളാഷ്ചിത്രങ്ങളും ഗുജ്റാല്‍ വരച്ചിട്ടുണ്ട്.
+
ഗുജ്റാലിന്റെ ആദ്യകാലരചനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ദ റിഹാബിലിറ്റേറ്റഡ് എന്ന ചിത്രമാണ്. 1952 മുതല്‍ 1954 വരെ മെക്സികോയില്‍ കഴിഞ്ഞപ്പോള്‍ ഒറോസ്കോ എന്ന ചിത്രകാരന്റെ രചനകളുടെ സ്വാധീനത്തിനു വിധേയനായി, ശരീരശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള  ഒട്ടേറെ ചിത്രങ്ങള്‍ ഗുജ്റാല്‍ രചിക്കുകയുണ്ടായി. സര്‍റിയലിസത്തിന്റെ പാതയിലും ഇദ്ദേഹം സഞ്ചരിക്കുകയുണ്ടായി. സ്റ്റെയര്‍ ഒഫ് മെമ്മറി, ലോണ്‍ലിനെസ് എന്നിവയാണ് ഈ വകുപ്പില്‍ ശ്രദ്ധേയമായിട്ടുള്ളത്. തുടന്ന് ചുവര്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ടു. ഒബറോയി ഇന്റര്‍നാഷണല്‍ ഹോട്ടല്‍, ബറോഡ ഹൗസ്, പാലം വിമാനത്താവളം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ വിഖ്യാതങ്ങളാണ്. ഭാരതീയ നാടോടികലാപാരമ്പര്യത്തിന്റെ ശക്തമായ പുനരാവിഷ്കാരമാണ് ഇവയില്‍ നടത്തിയിട്ടുള്ളത്. ഗ്ലാസ്, ഓട്, അലുമിനിയം, തടി, സെറാമിക്സ് എന്നിവയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിലും ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. കൊളാഷ്ചിത്രങ്ങളും ഗുജ്റാല്‍ വരച്ചിട്ടുണ്ട്.
മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ആംസ്റ്റര്‍ഡാം, ബര്‍ലിന്‍, കെയ്റോ, ലണ്ടന്‍, മെക്സിക്കോ സിറ്റി, മോണ്‍ട്രിയോള്‍, ന്യൂയോര്‍ക്ക്, റോം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുജ്റാല്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകചിത്രകലാ പ്രദര്‍ശനങ്ങളില്‍ പല തവണ ഭാരതത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്വകാര്യ, സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.

Current revision as of 17:18, 30 നവംബര്‍ 2015

ഗുജ്റാല്‍, സതീശ് (1925 - )

സതീശ് ഗുജ്റാല്‍

സതീശ് ഗുജ്റാളിന്റെ പെയിന്റിങ്

ഭാരതീയ ചിത്രകാരന്‍. 1925 ഡി. 25-നു ജനിച്ചു. 13-ാമത്തെ വയസ്സില്‍ പൂര്‍ണമായും ബധിരനായി. അതോടെ സ്വാഭാവികമായും വര്‍ണങ്ങളോടു പ്രിയമേറിയ ഗുജ്റാല്‍ ചിത്രകലയില്‍ പാടവം പ്രദര്‍ശിപ്പിച്ചുതുടങ്ങി. തുടര്‍ന്നു ലാഹോറിലെ മയോ സ്കൂള്‍ (1939-44), മുംബൈയിലെ ജെ.ജെ സ്കൂള്‍ ഒഫ് ആര്‍ട്സ് (1944-47), പലേഷ്യോ നാഷണല്‍ ഡി ബെല്ലാസ് ആര്‍ട്സ് (1952-54) എന്നിവിടങ്ങളിലായി ചിത്രകല അഭ്യസിച്ചു. ഡേവിഡ് അല്‍ഫാരേ സെക്വീറേസ് എന്ന ചിത്രകാരനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രങ്ങളെപറ്റി മെക്സിക്കോയില്‍ രണ്ട് വര്‍ഷം പഠനം നടത്തി.

ഗുജ്റാലിന്റെ ആദ്യകാലരചനകളില്‍ ഏറ്റവും ശ്രേഷ്ഠമായത് ദ റിഹാബിലിറ്റേറ്റഡ് എന്ന ചിത്രമാണ്. 1952 മുതല്‍ 1954 വരെ മെക്സികോയില്‍ കഴിഞ്ഞപ്പോള്‍ ഒറോസ്കോ എന്ന ചിത്രകാരന്റെ രചനകളുടെ സ്വാധീനത്തിനു വിധേയനായി, ശരീരശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഗുജ്റാല്‍ രചിക്കുകയുണ്ടായി. സര്‍റിയലിസത്തിന്റെ പാതയിലും ഇദ്ദേഹം സഞ്ചരിക്കുകയുണ്ടായി. സ്റ്റെയര്‍ ഒഫ് മെമ്മറി, ലോണ്‍ലിനെസ് എന്നിവയാണ് ഈ വകുപ്പില്‍ ശ്രദ്ധേയമായിട്ടുള്ളത്. തുടന്ന് ചുവര്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ടു. ഒബറോയി ഇന്റര്‍നാഷണല്‍ ഹോട്ടല്‍, ബറോഡ ഹൗസ്, പാലം വിമാനത്താവളം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ വിഖ്യാതങ്ങളാണ്. ഭാരതീയ നാടോടികലാപാരമ്പര്യത്തിന്റെ ശക്തമായ പുനരാവിഷ്കാരമാണ് ഇവയില്‍ നടത്തിയിട്ടുള്ളത്. ഗ്ലാസ്, ഓട്, അലുമിനിയം, തടി, സെറാമിക്സ് എന്നിവയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിലും ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു. കൊളാഷ്ചിത്രങ്ങളും ഗുജ്റാല്‍ വരച്ചിട്ടുണ്ട്.

മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ആംസ്റ്റര്‍ഡാം, ബര്‍ലിന്‍, കെയ്റോ, ലണ്ടന്‍, മെക്സിക്കോ സിറ്റി, മോണ്‍ട്രിയോള്‍, ന്യൂയോര്‍ക്ക്, റോം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുജ്റാല്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകചിത്രകലാ പ്രദര്‍ശനങ്ങളില്‍ പല തവണ ഭാരതത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്വകാര്യ, സര്‍ക്കാര്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍