This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീര്‍കെ, ഓട്ടോ ഫ്രീദ്റിഹ് ഫൊണ്‍ (1841 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗീര്‍കെ, ഓട്ടോ ഫ്രീദ്റിഹ് ഫൊണ്‍ (1841 - 1921)

Gierke, Otto Friedrich Von

ജര്‍മന്‍ നിയമപണ്ഡിതന്‍. 1841 ജനു. 11-നു സ്റ്റെറ്റിനില്‍ ജനിച്ചു. ബര്‍ലിന്‍, ഹൈഡല്‍ബെര്‍ഗ് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബ്രെസ്ലോ (1871-84), ഹൈഡെല്‍ബെര്‍ഗ് (1884-87), ബര്‍ലിന്‍ (1887-1921) എന്നീ സര്‍വകലാശാലകളില്‍ നിയമവിഭാഗ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഒരു ഏകീകൃത ജര്‍മനിക്ക് ആവശ്യമായ പുതിയ ദേശീയനിയമത്തിന് പൊതുവായ അടിത്തറ സൃഷ്ടിക്കുന്നതിനുവേണ്ടി ജര്‍മന്‍ നിയമത്തിന്റെ ഉദ്ഭവം മുതല്‍ പഠനം നടത്തിയത് ഗീര്‍കെയുടെ നേതൃത്വത്തിലുള്ള ജര്‍മാനിസ്റ്റ് സ്കൂളായിരുന്നു. നിയമം ഉരുത്തിരിയുന്നത് ജനങ്ങളില്‍നിന്നാണ്; റോമന്‍ നിയമതത്ത്വങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ട് ജെര്‍മാനിക് നിയമം നശിപ്പിക്കപ്പെടുന്നില്ല; നിയമത്തിന്റെ അതുല്യമായ ഒരു ജര്‍മന്‍ സങ്കല്പം നിലനില്‍ക്കുന്നുണ്ട് എന്നിങ്ങനെ മൂന്ന് ആശയങ്ങളാണ് ഗീര്‍കെയുടെ ചിന്തകളില്‍ മുന്നിട്ടു നിന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍