This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗില്‍, എറിക് (1882 - 1940)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗില്‍, എറിക് (1882 - 1940)
Gill (Arthur), Eric (Rowton)
ബ്രിട്ടീഷ് ശില്പകലാവിദഗ്ധന്. 1882 ഫെ. 22-നു ബ്രൈറ്റണില്‍ ജനിച്ചു. ആര്‍തര്‍ എറിക് റൌട്ടണ് ഗില്‍ എന്നാണ് പൂര്‍ണമായ പേര്. സെന്‍ട്രല്‍ സ്കൂള്‍ ഒഫ് ആര്‍ട്ടിലെ വിദ്യാഭ്യാസത്തിനുശേഷം 1903-ല്‍ അധ്യാപകനായി. 1907-ല്‍ സസ്സെക്സിലെ ഡിച്ലിങ്ങില് വാസമുറപ്പിച്ചു.
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ 1918-ല്‍ പണിതീര്‍ത്ത ദ സ്റ്റേഷന്‍സ് ഒഫ് ദ ക്രോസ്, പ്രക്ഷേപണാലയത്തിലെ പ്രോസ്പെറോ ആന്‍ഡ് ഏരിയല്‍ (1933) ശില്പങ്ങളാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രകൃഷ്ടമായ സൃഷ്ടികള്‍. കല്ലില്‍ അക്ഷരങ്ങള്‍ കൊത്തുന്നതില്‍ അനിതരസാധാരണമായ വൈദഗ്ധ്യമാണ് എറിക് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. രേഖാചിത്രരചനയിലും കലാസംവിധാനത്തിലുമുള്ള താത്പര്യം പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. ദ നെസസിറ്റി ഒഫ് ബിലീഫ് ആണ് ഗില്‍ രചിച്ച പ്രമുഖ ഗ്രന്ഥം. 1940-ല്‍ മിഡില്‍ സക്സിലുള്ള ഹെയര്‍ഫീല്‍ഡില്‍ എറിക് ഗില്‍ അന്തരിച്ചു. 1941-ല്‍ ഇദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു.