This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍ത്ത് വൈറ്റ്, എല്‍. (19-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാര്‍ത്ത് വൈറ്റ്, എല്‍. (19-ാം ശ.)
മലയാള ഭാഷാശാസ്ത്രജ്ഞന്‍. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ശിഷ്യരില്‍ ഒരാളായിരുന്നു. യൂറോപ്യനായ ഇദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മദ്രാസ് സര്‍ക്കാരിന്റെ കീഴില്‍ തര്ജുമക്കാരനായും പിന്നീട് മലബാര്‍ സ്കൂള്‍ ഇന്‍സ്പെക്ടറായും സേവനമനുഷ്ഠിക്കുകയുണ്ടായി.
പഞ്ചതന്ത്രം, ചാണക്യസൂത്രം, നളചരിതം, വേതാളചരിത്രം, ഭാരതംസംഭവപര്വം എന്നീ ഗ്രന്ഥങ്ങള്‍ വരികള്‍ തിരിച്ചും ചിഹ്നങ്ങളോടുകൂടിയും പ്രസിദ്ധപ്പെടുത്തി. ഗുണ്ടര്‍ട്ടിന്റെ വ്യാകരണ ഗ്രന്ഥത്തില്‍ 569-ാം നിധാനത്തിനുശേഷമുള്ള 309 വകുപ്പുകള്‍ ഗാര്ത്ത്വൈറ്റ് രചിച്ചതാണ്. മലയാള വ്യാകരണം ചോദ്യോത്തരം എന്ന പേരില്‍ 1860-ല്‍ സ്കൂള്‍ കുട്ടികളുടെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ചു. കോവുണ്ണി നെടുങ്ങാടി, കേരളകൗമുദിയില്‍ 'ഗുണ്ടര്‍ട്ടിന് നൂലുപരികലനം ചെയ്തിത് ഗാര്‍ത്ത് വൈറ്റും,' എന്ന് ഇദ്ദേഹത്തിന്റെ ഭാഷാശാസ്ത്ര സേവനത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്.