This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഭനിയന്ത്രണം (ഗര്‍ഭനിരോധനം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗര്‍ഭനിയന്ത്രണം (ഗര്‍ഭനിരോധനം) == ആവശ്യമില്ലാത്ത ഗര്‍ഭധാരണം ...)
(ഗര്‍ഭനിയന്ത്രണം (ഗര്‍ഭനിരോധനം))
 
വരി 9: വരി 9:
2. ശാശ്വതമാര്‍ഗങ്ങള്‍ (Permanant Method)  

-
1. താത്കാലികമാര്‍ഗങ്ങള്‍. 1) കുട്ടികള്‍ ആവശ്യമില്ലാത്തപ്പോള്‍ ലൈംഗികബന്ധം പാടേ ഒഴിവാക്കല്‍ വളരെ അപ്രായോഗിക മാര്‍ഗമാണിത്.  
+
1. '''താത്കാലികമാര്‍ഗങ്ങള്‍.''' 1) കുട്ടികള്‍ ആവശ്യമില്ലാത്തപ്പോള്‍ ലൈംഗികബന്ധം പാടേ ഒഴിവാക്കല്‍ വളരെ അപ്രായോഗിക മാര്‍ഗമാണിത്.  
    
-
2. സുരക്ഷിതകാലം (Rhythm method). കൃത്യമായി ആര്‍ത്തവമുള്ളവരില്‍ അണ്ഡോത്പാദനം നടക്കുന്നത് ആര്‍ത്തവകാലത്തിന്റെ ഏതാണ്ട് മധ്യകാലത്താണ്. അതായത് 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീക്ക് 14-ാം ദിവസം ആയിരിക്കും അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്. ആര്‍ത്തവത്തിന്റെ കാലയളവിലുള്ള വ്യത്യാസംകൂടി കണക്കിലെടുത്ത് 10 മുതല്‍ 20 ദിവസംവരെ സുരക്ഷിതമല്ലാത്ത കാലം എന്നു കരുതി അതല്ലാത്ത സമയത്തുമാത്രം ലൈംഗികബന്ധം നടത്തുന്നതാണ് ഈ മാര്‍ഗം.  
+
2. '''സുരക്ഷിതകാലം (Rhythm method).''' കൃത്യമായി ആര്‍ത്തവമുള്ളവരില്‍ അണ്ഡോത്പാദനം നടക്കുന്നത് ആര്‍ത്തവകാലത്തിന്റെ ഏതാണ്ട് മധ്യകാലത്താണ്. അതായത് 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീക്ക് 14-ാം ദിവസം ആയിരിക്കും അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്. ആര്‍ത്തവത്തിന്റെ കാലയളവിലുള്ള വ്യത്യാസംകൂടി കണക്കിലെടുത്ത് 10 മുതല്‍ 20 ദിവസംവരെ സുരക്ഷിതമല്ലാത്ത കാലം എന്നു കരുതി അതല്ലാത്ത സമയത്തുമാത്രം ലൈംഗികബന്ധം നടത്തുന്നതാണ് ഈ മാര്‍ഗം.  
    
3. ലിംഗ പിന്‍വലിക്കല്‍രീതി (Coitus interruptus) ശുക്ലവിസര്‍ജനത്തിനുമുമ്പ് ലിംഗം യോനിയില്‍നിന്നും പിന്‍വലിക്കുന്നു. പലപ്പോഴും ഫലപ്രദമാകാത്തമാര്‍ഗമാണിത്.  

വരി 19: വരി 19:
5. രാസമാര്‍ഗങ്ങള്‍ (Chemical Methods). ബീജത്തെ നശിപ്പിക്കുന്ന ടാബ്ലെറ്റുകള്‍, ജെല്ലി തുടങ്ങിയവ സംഭോഗത്തിന് മുമ്പ് യോനിയില്‍ നിക്ഷേപിക്കുന്നതാണ് ഈ മാര്‍ഗം.  

6. ഗര്‍ഭാശയ വലയങ്ങള്‍ (Intra utereris devices). ഗര്‍ഭാശയത്തിനകത്ത് നിക്ഷേപിക്കുന്ന ഈ വലയങ്ങള്‍ വളരെ ഫലപ്രദമാണ്. പോളി എഥിലിന്‍ (poly ethelene) എന്ന വസ്തുകൊണ്ടുണ്ടാക്കുന്ന ഈ വലയങ്ങളില്‍ ലോലമായ ചെമ്പുകമ്പിചുറ്റി കൂടുതല്‍ ഫലപ്രദമാക്കുന്നു (Copper T, Multiload Cu 375). മൂന്നു മുതല്‍ അഞ്ചു വര്‍ഷംവരെ ഇവ ഫലപ്രദമായി ഉപയോഗിക്കാം. പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണ്‍ അടങ്ങിയ  LNGIUS എന്ന ഗര്‍ഭാശയവലയവും പ്രചാരത്തിലുണ്ട്.  
+
6. '''ഗര്‍ഭാശയ വലയങ്ങള്‍''' (Intra utereris devices). ഗര്‍ഭാശയത്തിനകത്ത് നിക്ഷേപിക്കുന്ന ഈ വലയങ്ങള്‍ വളരെ ഫലപ്രദമാണ്. പോളി എഥിലിന്‍ (poly ethelene) എന്ന വസ്തുകൊണ്ടുണ്ടാക്കുന്ന ഈ വലയങ്ങളില്‍ ലോലമായ ചെമ്പുകമ്പിചുറ്റി കൂടുതല്‍ ഫലപ്രദമാക്കുന്നു (Copper T, Multiload Cu 375). മൂന്നു മുതല്‍ അഞ്ചു വര്‍ഷംവരെ ഇവ ഫലപ്രദമായി ഉപയോഗിക്കാം. പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണ്‍ അടങ്ങിയ  LNGIUS എന്ന ഗര്‍ഭാശയവലയവും പ്രചാരത്തിലുണ്ട്.  
    
-
7. യോനിയില്‍ വയ്ക്കാവുന്ന വലയങ്ങള്‍ (Vaginal ring). ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നിവ അടങ്ങിയ ലോലമായ വലയങ്ങളാണിവ. ആര്‍ത്തവം തുടങ്ങി അഞ്ചു ദിവസത്തിനകം യോനിയില്‍ വയ്ക്കാം. മൂന്ന് ആഴ്ച കഴിയുമ്പോള്‍ എടുത്തുമാറ്റണം.  
+
7. '''യോനിയില്‍ വയ്ക്കാവുന്ന വലയങ്ങള്‍''' (Vaginal ring). ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നിവ അടങ്ങിയ ലോലമായ വലയങ്ങളാണിവ. ആര്‍ത്തവം തുടങ്ങി അഞ്ചു ദിവസത്തിനകം യോനിയില്‍ വയ്ക്കാം. മൂന്ന് ആഴ്ച കഴിയുമ്പോള്‍ എടുത്തുമാറ്റണം.  
    
-
8. ഗര്‍ഭനിരോധനഗുളികകള്‍. ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകളാണ് ഇവ. ആര്‍ത്തവത്തിന്റെ 5-ാം ദിവസംമുതല്‍ 21 ദിവസത്തേക്കാണ് ഗുളിക കഴിക്കേണ്ടത്. അണ്ഡോത്പാദനത്തെ തടയുന്നതുമൂലം ഗര്‍ഭധാരണം ഉണ്ടാകില്ല. 100 ശതമാനം ഫലപ്രദമായ മാര്‍ഗമാണിത്.  
+
8.''' ഗര്‍ഭനിരോധനഗുളികകള്‍.''' ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകളാണ് ഇവ. ആര്‍ത്തവത്തിന്റെ 5-ാം ദിവസംമുതല്‍ 21 ദിവസത്തേക്കാണ് ഗുളിക കഴിക്കേണ്ടത്. അണ്ഡോത്പാദനത്തെ തടയുന്നതുമൂലം ഗര്‍ഭധാരണം ഉണ്ടാകില്ല. 100 ശതമാനം ഫലപ്രദമായ മാര്‍ഗമാണിത്.  
    
പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണ്‍മാത്രം അടങ്ങുന്ന ഗുളികകളുമുണ്ട്. തുടര്‍ച്ചയായി കഴിക്കണം. ഇടയ്ക്ക് നിര്‍ത്താന്‍ പാടില്ല. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാം.  

9. ഹോര്‍മോണ്‍ കുത്തിവയ്പുകള്‍. ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന പ്രൊജസ്റ്റിറോണ്‍ കുത്തിവയ്പുകള്‍. മൂന്നു മാസത്തിലൊരിക്കല്‍ എടുത്താല്‍ മതി.  
+
9. '''ഹോര്‍മോണ്‍ കുത്തിവയ്പുകള്‍.''' ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന പ്രൊജസ്റ്റിറോണ്‍ കുത്തിവയ്പുകള്‍. മൂന്നു മാസത്തിലൊരിക്കല്‍ എടുത്താല്‍ മതി.  
    
കൂടാതെ തൊലിക്കടിയില്‍ നിക്ഷേപിക്കുന്ന ഹോര്‍മോണ്‍ ഇംപ്ളാന്റുകളുമുണ്ട്.  

വരി 33: വരി 33:
പ്രൊജസ്റ്റിറോണ്‍ മാത്രം അടങ്ങിയ ഗുളികകളും കുത്തിവയ്പുകളും ഇംപ്ളാന്റുകളും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഉപയോഗിക്കാം. ആര്‍ത്തവക്രമം ചിലപ്പോള്‍ തെറ്റും എന്നൊരു പാര്‍ശ്വഫലം ഉണ്ടെന്നുമാത്രം.  

അടിയന്തര ഗര്‍ഭനിരോധനം (Emergency contraception). സുരക്ഷിതമല്ലാത്ത സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ലൈംഗികബന്ധം നടന്നാല്‍ ഗര്‍ഭധാരണം തടയാന്‍ ലെവോനോജെസ്റ്ററില്‍ (levonogesteril) എന്ന ഹോര്‍മോണ്‍ ഗുളിക കഴിക്കാം. എത്രയും നേരത്തേ ഗുളിക കഴിക്കണം.  
+
'''അടിയന്തര ഗര്‍ഭനിരോധനം''' (Emergency contraception). സുരക്ഷിതമല്ലാത്ത സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ലൈംഗികബന്ധം നടന്നാല്‍ ഗര്‍ഭധാരണം തടയാന്‍ ലെവോനോജെസ്റ്ററില്‍ (levonogesteril) എന്ന ഹോര്‍മോണ്‍ ഗുളിക കഴിക്കാം. എത്രയും നേരത്തേ ഗുളിക കഴിക്കണം.  
    
-
ശാശ്വതമാര്‍ഗങ്ങള്‍.  
+
'''ശാശ്വതമാര്‍ഗങ്ങള്‍.'''
    
-
1. വാസക്ടമി (Vasectomy) പുരുഷന്റെ ബീജവാഹിനിക്കുഴലിന്റെ ഒരു ചെറിയഭാഗം മുറിച്ചുകളയുകയാണ് ഈ ഓപ്പറേഷനില്‍ ചെയ്യുന്നത്.  
+
1. '''വാസക്ടമി (Vasectomy)''' പുരുഷന്റെ ബീജവാഹിനിക്കുഴലിന്റെ ഒരു ചെറിയഭാഗം മുറിച്ചുകളയുകയാണ് ഈ ഓപ്പറേഷനില്‍ ചെയ്യുന്നത്.  
    
-
2. ട്യൂബെക്ടമി (Tubectomy). അണ്ഡവാഹിനിക്കുഴലുകളുടെ ഒരു ചെറിയഭാഗം മുറിച്ചുകളയുന്ന ശസ്ത്രക്രിയ. പ്രസവത്തോടൊപ്പമോ അല്ലാതെയോ ചെയ്യാം. ചെറിയതായി വയര്‍ കീറിയോ (Minilap), താക്കോല്‍ദ്വാര(keyhole) ശസ്ത്രക്രിയവഴിയോ ചെയ്യാം.  
+
2. '''ട്യൂബെക്ടമി (Tubectomy).''' അണ്ഡവാഹിനിക്കുഴലുകളുടെ ഒരു ചെറിയഭാഗം മുറിച്ചുകളയുന്ന ശസ്ത്രക്രിയ. പ്രസവത്തോടൊപ്പമോ അല്ലാതെയോ ചെയ്യാം. ചെറിയതായി വയര്‍ കീറിയോ (Minilap), താക്കോല്‍ദ്വാര(keyhole) ശസ്ത്രക്രിയവഴിയോ ചെയ്യാം.  
(ഡോ. ചന്ദ്രിക സി.ജി.)
(ഡോ. ചന്ദ്രിക സി.ജി.)

Current revision as of 01:22, 15 ഓഗസ്റ്റ്‌ 2015

ഗര്‍ഭനിയന്ത്രണം (ഗര്‍ഭനിരോധനം)

ആവശ്യമില്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കുന്ന രീതി. കുട്ടികളുടെ എണ്ണവും അവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും നിയന്ത്രിക്കാനും ഗര്‍ഭനിയന്ത്രണത്തിലൂടെ സാധിക്കുന്നു.

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ രണ്ടുതരമാണ്.

1. താത്കാലികമാര്‍ഗങ്ങള്‍ (Temporary Method)

2. ശാശ്വതമാര്‍ഗങ്ങള്‍ (Permanant Method)

1. താത്കാലികമാര്‍ഗങ്ങള്‍. 1) കുട്ടികള്‍ ആവശ്യമില്ലാത്തപ്പോള്‍ ലൈംഗികബന്ധം പാടേ ഒഴിവാക്കല്‍ വളരെ അപ്രായോഗിക മാര്‍ഗമാണിത്.

2. സുരക്ഷിതകാലം (Rhythm method). കൃത്യമായി ആര്‍ത്തവമുള്ളവരില്‍ അണ്ഡോത്പാദനം നടക്കുന്നത് ആര്‍ത്തവകാലത്തിന്റെ ഏതാണ്ട് മധ്യകാലത്താണ്. അതായത് 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീക്ക് 14-ാം ദിവസം ആയിരിക്കും അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്. ആര്‍ത്തവത്തിന്റെ കാലയളവിലുള്ള വ്യത്യാസംകൂടി കണക്കിലെടുത്ത് 10 മുതല്‍ 20 ദിവസംവരെ സുരക്ഷിതമല്ലാത്ത കാലം എന്നു കരുതി അതല്ലാത്ത സമയത്തുമാത്രം ലൈംഗികബന്ധം നടത്തുന്നതാണ് ഈ മാര്‍ഗം.

3. ലിംഗ പിന്‍വലിക്കല്‍രീതി (Coitus interruptus) ശുക്ലവിസര്‍ജനത്തിനുമുമ്പ് ലിംഗം യോനിയില്‍നിന്നും പിന്‍വലിക്കുന്നു. പലപ്പോഴും ഫലപ്രദമാകാത്തമാര്‍ഗമാണിത്.

4. പ്രതിബന്ധരീതി (Barrier Methods) ബീജം ഗര്‍ഭാശയത്തില്‍ പ്രവേശിക്കാതെ തടയുന്നതാണ് ഈ മാര്‍ഗം. ഗര്‍ഭനിരോധന ഉറകള്‍ (condoms) വളരെ പ്രചാരമുള്ളതാണ്. ലൈംഗികരോഗങ്ങള്‍ പകരാതിരിക്കാനും ഒരളവുവരെ ഇത് പ്രയോജനപ്പെടും. സ്ത്രീകള്‍ക്കുപയോഗിക്കാവുന്ന ഉറകളും ഇപ്പോള്‍ നിലവിലുണ്ട്.

5. രാസമാര്‍ഗങ്ങള്‍ (Chemical Methods). ബീജത്തെ നശിപ്പിക്കുന്ന ടാബ്ലെറ്റുകള്‍, ജെല്ലി തുടങ്ങിയവ സംഭോഗത്തിന് മുമ്പ് യോനിയില്‍ നിക്ഷേപിക്കുന്നതാണ് ഈ മാര്‍ഗം.

6. ഗര്‍ഭാശയ വലയങ്ങള്‍ (Intra utereris devices). ഗര്‍ഭാശയത്തിനകത്ത് നിക്ഷേപിക്കുന്ന ഈ വലയങ്ങള്‍ വളരെ ഫലപ്രദമാണ്. പോളി എഥിലിന്‍ (poly ethelene) എന്ന വസ്തുകൊണ്ടുണ്ടാക്കുന്ന ഈ വലയങ്ങളില്‍ ലോലമായ ചെമ്പുകമ്പിചുറ്റി കൂടുതല്‍ ഫലപ്രദമാക്കുന്നു (Copper T, Multiload Cu 375). മൂന്നു മുതല്‍ അഞ്ചു വര്‍ഷംവരെ ഇവ ഫലപ്രദമായി ഉപയോഗിക്കാം. പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണ്‍ അടങ്ങിയ LNGIUS എന്ന ഗര്‍ഭാശയവലയവും പ്രചാരത്തിലുണ്ട്.

7. യോനിയില്‍ വയ്ക്കാവുന്ന വലയങ്ങള്‍ (Vaginal ring). ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നിവ അടങ്ങിയ ലോലമായ വലയങ്ങളാണിവ. ആര്‍ത്തവം തുടങ്ങി അഞ്ചു ദിവസത്തിനകം യോനിയില്‍ വയ്ക്കാം. മൂന്ന് ആഴ്ച കഴിയുമ്പോള്‍ എടുത്തുമാറ്റണം.

8. ഗര്‍ഭനിരോധനഗുളികകള്‍. ഈസ്ട്രൊജന്‍, പ്രൊജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകളാണ് ഇവ. ആര്‍ത്തവത്തിന്റെ 5-ാം ദിവസംമുതല്‍ 21 ദിവസത്തേക്കാണ് ഗുളിക കഴിക്കേണ്ടത്. അണ്ഡോത്പാദനത്തെ തടയുന്നതുമൂലം ഗര്‍ഭധാരണം ഉണ്ടാകില്ല. 100 ശതമാനം ഫലപ്രദമായ മാര്‍ഗമാണിത്.

പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണ്‍മാത്രം അടങ്ങുന്ന ഗുളികകളുമുണ്ട്. തുടര്‍ച്ചയായി കഴിക്കണം. ഇടയ്ക്ക് നിര്‍ത്താന്‍ പാടില്ല. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഈ മാര്‍ഗം സ്വീകരിക്കാം.

9. ഹോര്‍മോണ്‍ കുത്തിവയ്പുകള്‍. ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന പ്രൊജസ്റ്റിറോണ്‍ കുത്തിവയ്പുകള്‍. മൂന്നു മാസത്തിലൊരിക്കല്‍ എടുത്താല്‍ മതി.

കൂടാതെ തൊലിക്കടിയില്‍ നിക്ഷേപിക്കുന്ന ഹോര്‍മോണ്‍ ഇംപ്ളാന്റുകളുമുണ്ട്.

പ്രൊജസ്റ്റിറോണ്‍ മാത്രം അടങ്ങിയ ഗുളികകളും കുത്തിവയ്പുകളും ഇംപ്ളാന്റുകളും മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഉപയോഗിക്കാം. ആര്‍ത്തവക്രമം ചിലപ്പോള്‍ തെറ്റും എന്നൊരു പാര്‍ശ്വഫലം ഉണ്ടെന്നുമാത്രം.

അടിയന്തര ഗര്‍ഭനിരോധനം (Emergency contraception). സുരക്ഷിതമല്ലാത്ത സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ ലൈംഗികബന്ധം നടന്നാല്‍ ഗര്‍ഭധാരണം തടയാന്‍ ലെവോനോജെസ്റ്ററില്‍ (levonogesteril) എന്ന ഹോര്‍മോണ്‍ ഗുളിക കഴിക്കാം. എത്രയും നേരത്തേ ഗുളിക കഴിക്കണം.

ശാശ്വതമാര്‍ഗങ്ങള്‍.

1. വാസക്ടമി (Vasectomy) പുരുഷന്റെ ബീജവാഹിനിക്കുഴലിന്റെ ഒരു ചെറിയഭാഗം മുറിച്ചുകളയുകയാണ് ഈ ഓപ്പറേഷനില്‍ ചെയ്യുന്നത്.

2. ട്യൂബെക്ടമി (Tubectomy). അണ്ഡവാഹിനിക്കുഴലുകളുടെ ഒരു ചെറിയഭാഗം മുറിച്ചുകളയുന്ന ശസ്ത്രക്രിയ. പ്രസവത്തോടൊപ്പമോ അല്ലാതെയോ ചെയ്യാം. ചെറിയതായി വയര്‍ കീറിയോ (Minilap), താക്കോല്‍ദ്വാര(keyhole) ശസ്ത്രക്രിയവഴിയോ ചെയ്യാം.

(ഡോ. ചന്ദ്രിക സി.ജി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍