This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗതി (സംഗീതം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:47, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗതി (സംഗീതം)

താളത്തിന്റെ അക്ഷരകാലയളവില്‍ സ്വരങ്ങളെയോ മാത്ര അല്ലെങ്കില്‍ തത്തക്കാര അക്ഷരങ്ങളെയോ ക്രമപ്പെടുത്തിയിരിക്കുന്ന രീതി. ഉദാ. ചതുരശ്ര ജാതിത്രിപുട എന്ന ആദിതാളത്തിന് 8 അക്ഷരകാലമാണുള്ളത്. പാടുമ്പോഴും മൃദംഗം മുതലായ താളവാദ്യങ്ങള്‍ വായിക്കുമ്പോഴും താളത്തിലെ ഒരക്ഷരകാലം മുതല്‍ അടുത്ത അക്ഷരകാലം വരെ ഒന്നാം കാലത്തില്‍ ഒന്നും രണ്ടാം കാലത്തില്‍ രണ്ടും മൂന്നാം കാലത്തില്‍ നാലും എന്ന ക്രമത്തിലാണ് സാധാരണയായി സ്വരങ്ങളോ മാത്രകളോ വരുന്നത്. അങ്ങനെ മേല്പറഞ്ഞ 8 അക്ഷരമുള്ള ആദിതാളത്തിന് അക്ഷരകാലങ്ങള്‍ക്ക് 4 എന്ന കണക്കിന് സ്വരങ്ങളോ ചൊല്ലുകളോ യഥാക്രമം പാടുമ്പോള്‍ 8x4=32 എന്ന സംഖ്യ (32 മാത്ര) കിട്ടുന്നു. ഇങ്ങനെ അക്ഷരകാലങ്ങള്‍ക്ക് 4 എന്ന ക്രമത്തില്‍ പാടുകയും താളവാദ്യങ്ങള്‍ വായിക്കുകയും ചെയ്യുന്നതിനെ ചതുരശ്രഗതി എന്നാണ് പറയുന്നത്. ഗതികള്‍ അഞ്ചുവിധമാണ് 1. ത്രിശ്രിഗതി: ഇതില്‍ താളത്തിലെ അക്ഷരകാലങ്ങളെ മുമ്മൂന്നു മാത്രകളായി വിഭജിച്ചിരിക്കുന്ന ആദിതാളത്തിന് 8x3=24 മാത്രകളുണ്ടാകുന്നു. (2) ചതുരശ്രഗതി: നന്നാലു മാത്രകളായി ഇതില്‍ വിഭജിച്ചിരിക്കുന്നു. ആകെ 8x4=32. (3) ഖണ്ഡഗതി: ഇതില്‍ അയ്യഞ്ചു മാത്രകളായി തിരിച്ചിരിക്കുന്നു. മൊത്തം 8x5=40 (4) മിശ്രഗതി: ഏഴേഴായി ഇതില്‍ വിഭജിച്ചിരിക്കുന്നു. ആകെ 8x7=56. (5) സങ്കീര്‍ണഗതി: ഇതില്‍ ഒമ്പത് ഒമ്പത് എന്ന ക്രമത്തില്‍ തിരിച്ചിരിക്കുന്നു. മൊത്തം 8x9=72.

ഇങ്ങനെ 35 താളങ്ങളിലും ഗതിഭേദം വരുന്നതുകൊണ്ടാണ് 175 താളങ്ങള്‍ ഉണ്ടാകുന്നത്. 35x5=175. ജാതിഭേദം താളത്തിന്റെ ലഘുവിനെ മാത്രമേ ബാധിക്കുകയുള്ളൂ. ഗതിഭേദം താളത്തിന്റെ എല്ലാ അംശങ്ങളെയും ബാധിക്കുന്നു. സാധാരണയായി കേള്‍ക്കാറുള്ള മിക്ക ഗാനങ്ങളും ചതുരശ്രഗതിയിലുള്ളതാണ്.

(കലഞ്ഞൂര്‍ റ്റി.ആര്‍. ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍