This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗത്തുളസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗംഗത്തുളസി == ലേബിയേറ്റെ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഓഷധി. ...)
അടുത്ത വ്യത്യാസം →

Current revision as of 16:08, 15 ഓഗസ്റ്റ്‌ 2015

ഗംഗത്തുളസി

ലേബിയേറ്റെ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഓഷധി. ശാസ്ത്രനാമം: ഹിപ്റ്റിസ് സുവിയോളന്‍സ് (Hyptis suaveolens) നാറ്റപ്പൂച്ചെടി എന്ന പേരിലും ഇതറിയപ്പെടുന്നു. രണ്ടു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ കാണ്ഡത്തിന് ഏകദേശം ചതുരാകൃതിയാണുള്ളത്. ഇലകള്‍ക്ക് വൃത്താകാരമാണ്. ഇവയ്ക്ക് 9-12 സെ.മീ. നീളംവരും. തീക്ഷ്ണഗന്ധമുള്ള ഈ ചെടിയുടെ ഇലയും തണ്ടും രോമിലമാണ്. ശാഖാഗ്രങ്ങളിലോ കക്ഷ്യങ്ങളിലോ പുഷ്പങ്ങള്‍ ചെറിയ കുലകളായി ഉണ്ടാകുന്നു. ചെറിയ നീല പുഷ്പങ്ങളാണിവയ്ക്കുള്ളത്. പുഷ്പങ്ങള്‍ക്ക് ദ്വിലേബിയ ദളപുടമാണുള്ളത്. 4 ദ്വിദീര്‍ഘകേസരങ്ങളുമുണ്ട്. വര്‍ത്തിക ഗൈനോബേസികവും വര്‍ത്തികാഗ്രം ദ്വിശാഖിതവുമാണ്. ഫലം നട്ട്ലെറ്റ് (Nutlets) ഇനത്തില്‍പ്പെടും. ഇവ ചിരസ്ഥായിയായ ബാഹ്യദളപുടത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ധാരാളമായി വളരുന്ന ഗംഗത്തുളസി പച്ചിലവളമായും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇലയുടെ ചാറ് പരാദങ്ങള്‍മൂലമുള്ള ത്വഗ്രോഗങ്ങള്‍ക്കും മുറിവിനും വയറുവേദനയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. വളരെ ചെറിയ അളവില്‍ ഹൈഡ്രോസയാനിക് ആസിഡും ഈ ചെടിയില്‍ അടങ്ങിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍