This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖുമ്റാ നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:39, 5 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖുമ്റാ നൃത്തം

ഒഡിഷയില്‍ പ്രചാരത്തിലുള്ള ഒരു നാടോടി കലാരൂപം. യുദ്ധത്തെയും പുരാണേതിഹാസങ്ങളെയും മറ്റും ആസ്പദമാക്കി പൈക്കു വര്‍ഗക്കാര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളുമായി ഇതിനു സാദൃശ്യമുണ്ട്.

വിവാഹാവസരങ്ങളില്‍ ഒഡിഷയിലെ ഹരിജനങ്ങള്‍ അവതരിപ്പിക്കുന്ന ഈ നൃത്തത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒഡിഷാ മട്ടിലുള്ള ആടയാഭരണങ്ങളണിഞ്ഞ് പങ്കെടുക്കുന്നു. സുന്ദര്‍ഗാര്‍ ജില്ലയിലെ ഒറയോണ്‍ വര്‍ഗക്കാരുടെ നൃത്തത്തില്‍ സാദ്രിഭാഷയിലുള്ള ഹൃദ്യമായ സംഗീതംകൂടി ഉള്‍പ്പെടുന്നു. നരി പശുക്കുട്ടിയെ പിടിക്കുന്നതോ വന്ധ്യതയില്‍ പരിതപിക്കുന്നതോ ആയിരിക്കും ഈ ഗാനങ്ങളിലെ പ്രതിപാദ്യം. ഒഡിഷാ നൃത്തങ്ങളുടെ പൊതുസ്വഭാവമായ താളവും കൈകളുടെ ദ്രുതചലനവും ഖുമ്റാ നൃത്തങ്ങളിലും ദൃശ്യമാണ്. ഒഡിഷയിലെ നൃത്തങ്ങളെല്ലാം ക്ലാസ്സിക്കല്‍ നൃത്തങ്ങളുമായും നാടോടി നൃത്തങ്ങളുമായും സമഞ്ജസമായി സമ്മേളിച്ചവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍