This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാരിഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖാരിഫ്== Khariff ഉത്തരേന്ത്യയിലെ വര്‍ഷകാലം. മണ്‍സൂണിനെ മാത്രം ആശ...)
(ഖാരിഫ്)
 
വരി 1: വരി 1:
==ഖാരിഫ്==
==ഖാരിഫ്==
-
Khariff
+
==Khariff==
ഉത്തരേന്ത്യയിലെ വര്‍ഷകാലം. മണ്‍സൂണിനെ മാത്രം ആശ്രയിച്ചുള്ള വര്‍ഷകാല വിളകളെ  വ്യഞ്ജിപ്പിക്കുവാനാണ് ഖാരിഫ് എന്ന വിശേഷണം പരക്കെ ഉപയോഗിക്കപ്പെട്ടുവരുന്നത്. 'ശരത്കാലം'(autumn) എന്നാണ് ഈ പദത്തിനര്‍ഥം.  മണ്‍സൂണ്‍കാലത്തു വിതച്ച് ശൈത്യകാലാരംഭത്തോടെ കൊയ്യുന്ന വിളകളെയാണ് ഖാരിഫ് കൃഷിയായി കണക്കാക്കുക. മണ്‍സൂണ്‍ മഴ പൊതുവേ അനിയമിതവും അനിശ്ചിതവുമായിരിക്കുന്നതുമൂലം ഖാരിഫ് വിളകളില്‍ പിഴവേര്‍പ്പെടുന്നത് സാധാരണമാണ്.

Current revision as of 16:39, 10 ഓഗസ്റ്റ്‌ 2015

ഖാരിഫ്

Khariff

ഉത്തരേന്ത്യയിലെ വര്‍ഷകാലം. മണ്‍സൂണിനെ മാത്രം ആശ്രയിച്ചുള്ള വര്‍ഷകാല വിളകളെ വ്യഞ്ജിപ്പിക്കുവാനാണ് ഖാരിഫ് എന്ന വിശേഷണം പരക്കെ ഉപയോഗിക്കപ്പെട്ടുവരുന്നത്. 'ശരത്കാലം'(autumn) എന്നാണ് ഈ പദത്തിനര്‍ഥം. മണ്‍സൂണ്‍കാലത്തു വിതച്ച് ശൈത്യകാലാരംഭത്തോടെ കൊയ്യുന്ന വിളകളെയാണ് ഖാരിഫ് കൃഷിയായി കണക്കാക്കുക. മണ്‍സൂണ്‍ മഴ പൊതുവേ അനിയമിതവും അനിശ്ചിതവുമായിരിക്കുന്നതുമൂലം ഖാരിഫ് വിളകളില്‍ പിഴവേര്‍പ്പെടുന്നത് സാധാരണമാണ്.

ജൂണ്‍ മധ്യം മുതല്‍ ജൂലായ് മധ്യം വരെയാണ് വിളവിറക്കുന്നത്. കൊയ്ത്തുകാലം ഒക്ടോബര്‍ ആദ്യം മുതല്‍ നവംബര്‍ ആദ്യപാദം വരെയായിരിക്കും. നെല്ല്, ചോളം, പരുത്തി, പരുക്കന്‍ ധാന്യങ്ങള്‍ എന്നിവയാണ് ഗംഗാസമതലത്തിലെ പ്രധാന ഖാരിഫ് വിളകള്‍. ഹിമാലയസാനുക്കളിലെ മലഞ്ചരിവുകളില്‍ തട്ടുകൃഷിസമ്പ്രദായത്തില്‍ (terraced cultivation) മുതിര, മഞ്ഞള്‍, ഉരുളക്കിഴങ്ങ്, ബക്ക്വീറ്റ്, മാദുവ തുടങ്ങിയവ കൃഷിചെയ്തുവരുന്നു. പക്ഷേ കുന്നിന്‍പുറങ്ങളിലെ ഖാരിഫ് വിളകളില്‍ വരിനെല്ല്, മാദുവ, പരുക്കന്‍ധാന്യങ്ങള്‍, മുളക്, മഞ്ഞള്‍, കരിമ്പ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഏറെക്കുറെ ഇവയൊക്കത്തന്നെയാണ് ഖാരിഫ് വിളയിനത്തില്‍പ്പെടുന്നത്. നെല്ലിനു പുറമേ ചോളം, പരുത്തി, പരുക്കന്‍ ധാന്യങ്ങള്‍ എന്നിവയാണ് പ്രധാന വിളകള്‍.

ഉത്തര സുഡാനിലെ വര്‍ഷകാലത്തെയും ഖാരിഫ് എന്നാണ് വിശേഷിപ്പിക്കുന്നത്.

(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍