This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാന്‍, അബ്ദുല്‍ ഹമീദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഖാന്‍, അബ്ദുല്‍ ഹമീദ്== Khan, Abdul Hameed (1896 - 1966) തമിഴ്നാട്ടിലെ രാഷ്ട്രീയ...)
(ഖാന്‍, അബ്ദുല്‍ ഹമീദ്)
 
വരി 1: വരി 1:
==ഖാന്‍, അബ്ദുല്‍ ഹമീദ്==
==ഖാന്‍, അബ്ദുല്‍ ഹമീദ്==
-
Khan, Abdul Hameed (1896 - 1966)
+
==Khan, Abdul Hameed (1896 - 1966)==
-
തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍. 1896-ല്‍ മദ്രാസില്‍ ജനിച്ചു. വെസ്ലിമിഷന്‍ സ്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞ ഹമീദ്ഖാന്‍ തമിഴ്, ഇംഗ്ളീഷ് ഭാഷകള്‍ക്കു പുറമേ ഉര്‍ദു, പേര്‍ഷ്യന്‍, അറബി എന്നിവയിലും പരിജ്ഞാനം നേടി. മദ്രാസില്‍ ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിച്ചത് ഇദ്ദേഹമാണ്. വിദേശീയരോടുള്ള കോണ്‍ഗ്രസ്സിന്റെ സമീപനം ഇദ്ദേഹത്തെ അസംതൃപ്തനാക്കി. വ്യവസ്ഥാപിതമായ പ്രക്ഷോഭണമാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നത്.
+
തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍. 1896-ല്‍ മദ്രാസില്‍ ജനിച്ചു. വെസ്ലിമിഷന്‍ സ്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞ ഹമീദ്ഖാന്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ ഉര്‍ദു, പേര്‍ഷ്യന്‍, അറബി എന്നിവയിലും പരിജ്ഞാനം നേടി. മദ്രാസില്‍ ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിച്ചത് ഇദ്ദേഹമാണ്. വിദേശീയരോടുള്ള കോണ്‍ഗ്രസ്സിന്റെ സമീപനം ഇദ്ദേഹത്തെ അസംതൃപ്തനാക്കി. വ്യവസ്ഥാപിതമായ പ്രക്ഷോഭണമാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നത്.
    
-
കോണ്‍ഗ്രസ്സിലും മുസ്ലിംലീഗിലും ഒരുപോലെ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. സര്‍ ഷണ്മുഖം ഷെട്ടിയോടൊപ്പം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. എ.ഐ.സി.സി., സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി, എ.ഐ.എം.എല്‍. കൗണ്‍സില്‍ എന്നിവയില്‍ പ്രതിനിധിയായിരുന്നിട്ടുണ്ട്. 1925-40 കാലഘട്ടത്തില്‍ മദ്രാസ് പ്രസിഡന്‍സി എം.എല്‍.-ന്റെ സെക്രട്ടറിയായിരുന്നു. മദ്രാസ് ലജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗം (1927-36), മദ്രാസ് മേയര്‍ (1935-36) മദ്രാസ് ലജിസ്ളേറ്റീവ് അസംബ്ളി അംഗം (1937) എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1937-ല്‍ത്തന്നെ കോണ്‍ഗ്രസ്സുമായി ഇടഞ്ഞ ഹമീദ്, മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളോടും പദ്ധതികളോടും കൂടുതല്‍ അടുത്തു. തുടര്‍ന്ന് മുസ്ലിംലീഗ് ലജിസ്ളേറ്റീവ് പാര്‍ട്ടി നേതാവായി അംഗീകരിക്കപ്പെട്ടു.
+
കോണ്‍ഗ്രസ്സിലും മുസ്ലിംലീഗിലും ഒരുപോലെ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. സര്‍ ഷണ്മുഖം ഷെട്ടിയോടൊപ്പം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. എ.ഐ.സി.സി., സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി, എ.ഐ.എം.എല്‍. കൗണ്‍സില്‍ എന്നിവയില്‍ പ്രതിനിധിയായിരുന്നിട്ടുണ്ട്. 1925-40 കാലഘട്ടത്തില്‍ മദ്രാസ് പ്രസിഡന്‍സി എം.എല്‍.-ന്റെ സെക്രട്ടറിയായിരുന്നു. മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (1927-36), മദ്രാസ് മേയര്‍ (1935-36) മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലി അംഗം (1937) എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1937-ല്‍ത്തന്നെ കോണ്‍ഗ്രസ്സുമായി ഇടഞ്ഞ ഹമീദ്, മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളോടും പദ്ധതികളോടും കൂടുതല്‍ അടുത്തു. തുടര്‍ന്ന് മുസ്ലിംലീഗ് ലജിസ്ളേറ്റീവ് പാര്‍ട്ടി നേതാവായി അംഗീകരിക്കപ്പെട്ടു.
    
-
ഇന്തോ-പാക് വിഭജനത്തിനുശേഷം കോണ്‍ഗ്രസ്സില്‍ തിരികെവന്ന ഇദ്ദേഹം 1938 മുതല്‍ 66 വരെ 'ആര്‍ക്കോട്ട്' ദിവാനായിരുന്നു. മീനാക്ഷി ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ്  ചെയര്‍മാന്‍, ഡക്കാണ്‍ ടൈംസ് പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഡക്കാണ്‍ ടൈംസ് വാരികയുടെ എഡിറ്റര്‍-ഇന്‍-ചീഫ്, ആന്ധ്രപ്രദേശിലെ ഉസ്മാനിയ കോളജ് പ്രസിഡന്റ്, മദ്രാസ്-അണ്ണാമല സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
+
ഇന്തോ-പാക് വിഭജനത്തിനുശേഷം കോണ്‍ഗ്രസ്സില്‍ തിരികെവന്ന ഇദ്ദേഹം 1938 മുതല്‍ 66 വരെ 'ആര്‍ക്കോട്ട്' ദിവാനായിരുന്നു. മീനാക്ഷി ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ്  ചെയര്‍മാന്‍, ഡക്കാണ്‍ ടൈംസ് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഡയറക്ടര്‍, ഡക്കാണ്‍ ടൈംസ് വാരികയുടെ എഡിറ്റര്‍-ഇന്‍-ചീഫ്, ആന്ധ്രപ്രദേശിലെ ഉസ്മാനിയ കോളജ് പ്രസിഡന്റ്, മദ്രാസ്-അണ്ണാമല സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
    
1966 ഫെ. 14-ന് ഖാന്‍ അന്തരിച്ചു.
1966 ഫെ. 14-ന് ഖാന്‍ അന്തരിച്ചു.

Current revision as of 14:44, 10 ഓഗസ്റ്റ്‌ 2015

ഖാന്‍, അബ്ദുല്‍ ഹമീദ്

Khan, Abdul Hameed (1896 - 1966)

തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തകന്‍. 1896-ല്‍ മദ്രാസില്‍ ജനിച്ചു. വെസ്ലിമിഷന്‍ സ്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞ ഹമീദ്ഖാന്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേ ഉര്‍ദു, പേര്‍ഷ്യന്‍, അറബി എന്നിവയിലും പരിജ്ഞാനം നേടി. മദ്രാസില്‍ ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിച്ചത് ഇദ്ദേഹമാണ്. വിദേശീയരോടുള്ള കോണ്‍ഗ്രസ്സിന്റെ സമീപനം ഇദ്ദേഹത്തെ അസംതൃപ്തനാക്കി. വ്യവസ്ഥാപിതമായ പ്രക്ഷോഭണമാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നത്.

കോണ്‍ഗ്രസ്സിലും മുസ്ലിംലീഗിലും ഒരുപോലെ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. സര്‍ ഷണ്മുഖം ഷെട്ടിയോടൊപ്പം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. എ.ഐ.സി.സി., സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി, എ.ഐ.എം.എല്‍. കൗണ്‍സില്‍ എന്നിവയില്‍ പ്രതിനിധിയായിരുന്നിട്ടുണ്ട്. 1925-40 കാലഘട്ടത്തില്‍ മദ്രാസ് പ്രസിഡന്‍സി എം.എല്‍.-ന്റെ സെക്രട്ടറിയായിരുന്നു. മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (1927-36), മദ്രാസ് മേയര്‍ (1935-36) മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലി അംഗം (1937) എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1937-ല്‍ത്തന്നെ കോണ്‍ഗ്രസ്സുമായി ഇടഞ്ഞ ഹമീദ്, മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളോടും പദ്ധതികളോടും കൂടുതല്‍ അടുത്തു. തുടര്‍ന്ന് മുസ്ലിംലീഗ് ലജിസ്ളേറ്റീവ് പാര്‍ട്ടി നേതാവായി അംഗീകരിക്കപ്പെട്ടു.

ഇന്തോ-പാക് വിഭജനത്തിനുശേഷം കോണ്‍ഗ്രസ്സില്‍ തിരികെവന്ന ഇദ്ദേഹം 1938 മുതല്‍ 66 വരെ 'ആര്‍ക്കോട്ട്' ദിവാനായിരുന്നു. മീനാക്ഷി ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഡക്കാണ്‍ ടൈംസ് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ഡയറക്ടര്‍, ഡക്കാണ്‍ ടൈംസ് വാരികയുടെ എഡിറ്റര്‍-ഇന്‍-ചീഫ്, ആന്ധ്രപ്രദേശിലെ ഉസ്മാനിയ കോളജ് പ്രസിഡന്റ്, മദ്രാസ്-അണ്ണാമല സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1966 ഫെ. 14-ന് ഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍