This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരഗ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:22, 9 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഖരഗ്പൂര്‍

Kharagpur

പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലുള്ള ഒരു വ്യാവസായിക നഗരം. കൊല്‍ക്കത്തയില്‍നിന്ന് 112 കി.മീ. തെക്കു പടിഞ്ഞാറ് കാസേയ്നദിക്കു തൊട്ടുതെക്ക് അക്ഷാംശം 22° 30' വടക്കും രേഖാംശം 87° 20' കിഴക്കുമായി ഖരഗ്പൂര്‍ സ്ഥിതിചെയ്യുന്നു. വിസ്തീര്‍ണം: 127 ച.കി.മീ.; ജനസംഖ്യ: 3,72,339 (2011).

മുന്‍കാലത്ത് അപ്രശസ്തമായിരുന്ന ഈ പട്ടണം ഇന്ന് ഇന്ത്യയിലെ പ്രധാന വ്യാവസായികകേന്ദ്രമായും തീവണ്ടി സ്റ്റേഷനായും അറിയപ്പെടുന്നു. 1911-ലാണ് ഖരഗ്പൂര്‍ മുനിസിപ്പാലിറ്റി സ്ഥാപിതമായത്.

നെല്ലുകുത്തുമില്ലുകളും രാസവസ്തുക്കള്‍, ഷൂസ്, പട്ടുതുണിത്തരങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണശാലകളുമാണ് പ്രധാന വ്യവസായങ്ങള്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഇവിടത്തെ പ്രസിദ്ധമായ മുസ്ലിം ദേവാലയത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ആരാധന നടത്തുന്നു.

1951-ല്‍ ഇവിടെ സ്ഥാപിതമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (IIT) ലോകമെമ്പാടും പ്രശസ്തമാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ അന്താരാഷ്ട്രീയമായ ഖ്യാതിയും അംഗീകാരവും കിട്ടിയിട്ടുള്ള ഒന്നാണ് ഈ സാങ്കേതിക സ്ഥാപനം. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ എത്തിച്ചേരുന്നു. ഖരഗ്പൂര്‍ നഗരത്തിന്റെ വളര്‍ച്ചയ്ക്കും പ്രശസ്തിക്കും ഏറ്റവും സഹായകരമായതാണ് ഈ സ്ഥാപനം.

(ജെ.കെ. അനിത; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍