This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:36, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

വിഭിന്ന ഭാരതീയ ഭാഷകളിലെ "ക'യുടെ രൂപങ്ങള്‍

മലയാളഭാഷയിലെ ഒന്നാമത്തെ വ്യഞ്‌ജനാക്ഷരം. വ്യഞ്‌ജനത്തിന്റെ മൗലികരൂപം (വര്‍ണം) "ക്‌' എന്നാണ്‌. സംസ്‌കൃതം, ഹിന്ദി, മറാഠി തുടങ്ങിയ ഇന്തോആര്യന്‍ ഭാഷകളിലും തമിഴ്‌ തുടങ്ങിയ മറ്റു ദ്രാവിഡഭാഷകളിലും ആദ്യത്തെ വ്യഞ്‌ജനം "ക്‌' തന്നെ. ഉച്ചാരണസൗകര്യാര്‍ഥം വ്യഞ്‌ജനങ്ങളോട്‌ സ്വരങ്ങള്‍ ചേര്‍ത്ത്‌ അക്ഷരങ്ങളാക്കുന്ന രീതിയഌസരിച്ച്‌ "ക്‌' എന്ന വ്യഞ്‌ജനം "അ' എന്ന സ്വരം ചേര്‍ത്ത്‌ "ക' എന്ന അക്ഷരമായി പ്രതിനിധാനം ചെയ്യപ്പെടുന്നു.

ഉച്ചാരണസ്ഥാനം നോക്കിയാല്‍ ഈ വ്യഞ്‌ജനം കണ്‌ഠ്യമാണ്‌ (അകുഹവിസര്‍ജനീയാനാം കണ്‌ഠഃ). പ്രയത്‌നത്തെ ആസ്‌പദമാക്കി ഇതിനെ ഖരം എന്നുപറയുന്നു. കവര്‍ഗത്തിലെ ആദ്യത്തെ അക്ഷരവും ക ആണ്‌ (ക്‌+അ=ക). മറ്റു സ്വരങ്ങളോടുകൂടി ചേര്‍ന്ന്‌ ഇത്‌ കാ, കി, കീ, കു, കൂ, കൃ, കെ, കേ, കൈ, കൊ, കോ, കൗ എന്നീ രൂപഭേദങ്ങള്‍ കൈവരിക്കുന്നു. "ക' എന്ന അക്ഷരം തന്നെ ഇരട്ടിക്കുകയും (ക്ക) മറ്റു വ്യഞ്‌ജനങ്ങള്‍ ചേര്‍ന്ന്‌ വിവിധ കൂട്ടക്ഷരങ്ങള്‍ ഉണ്ടാകുകയും ചെയ്യുക സാധാരണമാണ്‌. ഉദാ. ങ്ക, ക്‌ത, ക്‌ഥ, ക്‌പ, ക്‌മ, ക്യ, ക്ര, ക്‌ല, ക്വ, ക്‌ഷ, ക്‌സ, ക്‌ള മുതലായവ. ഇവയില്‍ ക്ക, ങ്ക എന്നിവ ദ്രാവിഡപദങ്ങളിലും സംസ്‌കൃതത്തില്‍നിന്നു കടംകൊണ്ട പദങ്ങളിലും വരും. മറ്റുള്ളവ സംസ്‌കൃതത്തില്‍നിന്ന്‌ കടം കൊണ്ട പദങ്ങളിലേ സാധാരണയായി പ്രയോഗിക്കാറുള്ളൂ. ക്ര, ക്വ, ക്‌ഷ, ക്‌ള എന്നിവ ഒഴിച്ചുള്ള പ്രസ്‌തുത വ്യഞ്‌ജനത്തിന്റെ കൂട്ടക്ഷരങ്ങള്‍ വളരെ ചുരുക്കമായേ പദാദിയില്‍ വരികയുള്ളൂ.

കേരളപാണിനിയുടെ ആറു നയങ്ങളില്‍ ഒന്നായ അഌനാസികാതിപ്രസരം, അതായത്‌ അഌനാസികവര്‍ണം തൊട്ടു പിന്നാലെ വരുന്ന ഖരത്തെക്കൂടി അഌനാസികമാക്കുന്ന പ്രക്രിയ, കകാരത്തിഌം യോജിക്കുന്നതാണ്‌.

ഉദാ.	മരം	+	കള്‍	=	മരങ്ങള്‍
	കുളം	+	കര	=	കുളങ്ങര
	നിങ്‌	+	കള്‍	=	നിങ്ങള്‍
 

എന്നാല്‍ ഇളം+കുയില്‍ = ഇളങ്കുയിലും മലയാം +കൊല്ലം = മലയാങ്കൊല്ലവും മറ്റുമായിത്തന്നെ നില നില്‌ക്കുന്നതേയുള്ളൂ. എന്നാല്‍ അഌനാസികത്തിന്‌ പിന്നില്‍ വരുന്ന പ്രത്യയാംശമായ ക്‌ എന്നതിന്‌ "ങ്‌' എന്ന ആദേശം നിയമേന വരുന്നതാണ്‌.

ഭാഷാസന്ധി നിയമമഌസരിച്ച്‌ ചുട്ടെഴുത്തിഌപിന്നിലും ഉത്തരപദാദിയിലും വരുന്ന "ക്‌' ഇരട്ടിക്കും (കേരളപാണിനീയം സന്ധിപ്രകരണം കാരികകള്‍ 17;13). ഉദാ. അ + കാനനം = അക്കാനനം

ഇ + കേരളം = ഇക്കേരളം
താമര + കുളം = താമരക്കുളം
ഓണ 	+ കോടി = ഓണക്കോടി
 

ക്രിയാപദങ്ങളുടെ മധ്യത്തില്‍ വരുന്ന "ക'യ്‌ക്ക്‌ "വ' എന്ന ആദേശം മലയാളത്തില്‍ സാധാരണ കാണാറുണ്ട്‌.

ഉദാ. ആകുന്നു 	ആവുന്നു
പോകുന്നു		പോവുന്നു
 

പദമധ്യത്തിലെ കകാരം ചിലപ്പോള്‍ മലയാളത്തില്‍ ലോപിക്കാറുണ്ട്‌; അപ്പോള്‍ അടുത്ത സ്വരത്തിന്‌ ദൈര്‍ഘ്യം (ചിലപ്പോള്‍ വികാരവും) പ്രതിവിധിയായി സംഭവിക്കുകയും ചെയ്യും.

ഉദാ.	പകുതി			പാതി
	മകള്‍				മോള്‍
	കണ്ടുകൊള്ളു		കണ്ടോളു
	അകത്തോള്‍		ആത്തോള്‍
	എത്രകണ്ട്‌		എത്രണ്ട്‌
 

ഒരു നടുവിനയെച്ച പ്രത്യയമായും "ക'യ്‌ക്ക്‌ മലയാളത്തില്‍ പ്രയോഗമുണ്ട്‌.

ഉദാ.	ചെയ്‌ക, പറക, അറിക

തദ്‌ഭവരൂപങ്ങളില്‍ മറ്റു കവര്‍ഗാക്ഷരങ്ങളുടെ സ്ഥാനത്ത്‌ "ക്‌' വരിക സാധാരണമാണ്‌.

ഉദാ.	ഗംഗ			കെങ്ക
	ഘനം			കനം
	ജഗത്‌			ചെകം
	നഗരി			നകരി
	ശാഖ			ചാക
 

"തരു ചാക താണ്ണുകിടന്നതും' രാമചരിതം.

ഹ, ഷ, ക്‌ഷ എന്നീ അക്ഷരങ്ങളുടെ കാര്യത്തിലും ഇപ്രകാരം "ക' ആദേശം സംഭവിക്കാറുണ്ട്‌.

ഉദാ. 	മോഹം		മോകം
	പക്‌ഷം		പക്കം
 

സംസ്‌കൃതത്തില്‍ "ക' ശബ്‌ദത്തിന്‌ പുല്ലിംഗത്തില്‍ (കഃ) ആര്‍? വിഷ്‌ണു, ഗരുഡന്‍, യമന്‍, മേഘം, എരിക്ക്‌, വാള്‍, പ്രകാശം, അഗ്‌നി, വായു, മയില്‍, സമയം, ശബ്‌ദം, ധനം, രാജാവ്‌, ശരീരം മുതലായ അര്‍ഥങ്ങളുണ്ട്‌. കഃ എന്നത്‌ ഒരു പ്രജാപതിയുടെ പേരുമാണ്‌. നപുംസകലിംഗത്തില്‍ (കം) സൗഖ്യം, സന്തോഷം, വെള്ളം, തലമുടി, തല മുതലായ അര്‍ഥങ്ങളും കോശങ്ങളില്‍ കൊടുത്തുകാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍