This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലൈനോഗ്രാഫിക് വക്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:35, 7 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലൈനോഗ്രാഫിക് വക്രം

രണ്ട നിയത സ്ഥാനങ്ങള്‍ക്കിടയ്ക്കുള്ള ചരിവുമാനം (gradient) വ്യക്തമാക്കുന്ന ആരേഖം. ഒരേ ശ്രേണിയില്‍പ്പെട്ട ഒട്ടനവധി സ്ഥാനങ്ങള്‍ക്കിടയിലെ ചരിവുമാനം കണക്കാക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം സഹായകമാണ്. ഒരു മേഖലയിലെ നിമ്നോന്നതത്വത്തിന്റെ മൊത്തത്തിലുള്ള പരിച്ഛേദം പ്രദര്‍ശിപ്പിക്കുകയാണ് ഈ ആരേഖത്തിന്റെ മറ്റൊരു ധര്‍മം. നിമ്നോന്നതത്വത്തിലെ ക്രമരാഹിത്യം വ്യക്തമാക്കുന്നതിനു പുറമേ പ്രത്യേക ഭൂരൂപങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനും ക്ലൈനോഗ്രാഫിക് വക്രം പ്രയോജനപ്പെടുന്നു.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍