This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, വില്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്ലാര്‍ക്ക്, വില്യം== Clarke, William (1770 - 1838) അമേരിക്കന്‍ പര്യവേക്ഷണ സഞ്...)
(ക്ലാര്‍ക്ക്, വില്യം)
 
വരി 1: വരി 1:
==ക്ലാര്‍ക്ക്, വില്യം==
==ക്ലാര്‍ക്ക്, വില്യം==
-
Clarke, William (1770 - 1838)
+
==Clarke, William (1770 - 1838)==
-
അമേരിക്കന്‍ പര്യവേക്ഷണ സഞ്ചാരിയും ഭരണതന്ത്രജ്ഞനും. 1770-ല്‍ യു.എസ്സിലെ വെര്‍ജീനിയയില്‍ ജനിച്ചു. യു.എസ്സിന്റെ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറ് പസിഫിക് തീരംവരെ നടത്തിയ സാഹസിക പര്യടനവും അതിനെ സംബന്ധിച്ച വിവരണക്കുറിപ്പുകളുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1803-06 വര്‍ഷങ്ങളില്‍ നടത്തിയ ഈ യാത്രയില്‍ പ്രസിദ്ധ അമേരിക്കന്‍ സഞ്ചാരി മെരിവെതര്‍ ലൂയിസ് (1774-1809) ആണ് വില്യമിനോടൊപ്പം ഉണ്ടായിരുന്നത്. ഇക്കാരണത്താല്‍ പ്രസ്തുത സംരംഭം 'ലൂയിസ്-ക്ലാര്‍ക്ക് എക്സ്പെഡിഷന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. യു.എസ്സിന്റെ കിഴക്കേതീരത്ത് സെ. ലൂയിസ് (38<sup>o</sup> 40' വ.; 90<sup>o</sup> 20' പ) എന്ന സ്ഥലത്തുനിന്ന് മിസോറി നദിയിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ബിസ്മാര്‍ക്ക്, ഡക്കോട്ട എന്നിവിടങ്ങളിലെത്തി; തുടര്‍ന്ന് പര്‍വതനിരകള്‍ താണ്ടി ക്ലിയര്‍വാട്ടര്‍, സ്നേക് എന്നീ ദുര്‍ഗമ നദീമാര്‍ഗങ്ങളിലൂടെ കൊളംബിയാനദിയില്‍ പ്രവേശിച്ച ഇവര്‍ പസിഫിക് തീരത്തുള്ള നദീമുഖത്തെത്തിച്ചേരുകയെന്ന അതിസാഹസികവും ക്ലേശപൂര്‍ണവുമായ ദൗത്യം അന്നത്തെ യു.എസ് പ്രസിഡന്റ് ജഫേഴ്സിന്റെ നിയോഗപ്രകാരം പൂര്‍ത്തിയാക്കി. 1813 മുതല്‍ 21 വരെ മിസോറി പ്രവിശ്യയുടെ ഗവര്‍ണര്‍ പദം അലങ്കരിച്ച ഇദ്ദേഹം 1822 മുതല്‍ മരണംവരെ സെ. ലൂയിസ് ആസ്ഥാനമാക്കി അമേരിന്ത്യരുടെ ക്ഷേമപദ്ധതികള്‍ക്കു നേതൃത്വം നല്‍കി.
+
അമേരിക്കന്‍ പര്യവേക്ഷണ സഞ്ചാരിയും ഭരണതന്ത്രജ്ഞനും. 1770-ല്‍ യു.എസ്സിലെ വെര്‍ജീനിയയില്‍ ജനിച്ചു. യു.എസ്സിന്റെ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറ് പസിഫിക് തീരംവരെ നടത്തിയ സാഹസിക പര്യടനവും അതിനെ സംബന്ധിച്ച വിവരണക്കുറിപ്പുകളുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1803-06 വര്‍ഷങ്ങളില്‍ നടത്തിയ ഈ യാത്രയില്‍ പ്രസിദ്ധ അമേരിക്കന്‍ സഞ്ചാരി മെരിവെതര്‍ ലൂയിസ് (1774-1809) ആണ് വില്യമിനോടൊപ്പം ഉണ്ടായിരുന്നത്. ഇക്കാരണത്താല്‍ പ്രസ്തുത സംരംഭം 'ലൂയിസ്-ക്ലാര്‍ക്ക് എക്സ്പെഡിഷന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. യു.എസ്സിന്റെ കിഴക്കേതീരത്ത് സെ. ലൂയിസ് (38&deg;40' വ.; 90&deg; 20' പ) എന്ന സ്ഥലത്തുനിന്ന് മിസോറി നദിയിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ബിസ്മാര്‍ക്ക്, ഡക്കോട്ട എന്നിവിടങ്ങളിലെത്തി; തുടര്‍ന്ന് പര്‍വതനിരകള്‍ താണ്ടി ക്ലിയര്‍വാട്ടര്‍, സ്നേക് എന്നീ ദുര്‍ഗമ നദീമാര്‍ഗങ്ങളിലൂടെ കൊളംബിയാനദിയില്‍ പ്രവേശിച്ച ഇവര്‍ പസിഫിക് തീരത്തുള്ള നദീമുഖത്തെത്തിച്ചേരുകയെന്ന അതിസാഹസികവും ക്ലേശപൂര്‍ണവുമായ ദൗത്യം അന്നത്തെ യു.എസ് പ്രസിഡന്റ് ജഫേഴ്സിന്റെ നിയോഗപ്രകാരം പൂര്‍ത്തിയാക്കി. 1813 മുതല്‍ 21 വരെ മിസോറി പ്രവിശ്യയുടെ ഗവര്‍ണര്‍ പദം അലങ്കരിച്ച ഇദ്ദേഹം 1822 മുതല്‍ മരണംവരെ സെ. ലൂയിസ് ആസ്ഥാനമാക്കി അമേരിന്ത്യരുടെ ക്ഷേമപദ്ധതികള്‍ക്കു നേതൃത്വം നല്‍കി.
    
    
വില്യമിന്റെ സഹോദരന്‍ റോജര്‍ ജോര്‍ജ് ക്ലാര്‍ക്കും (1752-1818) അറിയപ്പെടുന്ന സാഹസികയാത്രികനായിരുന്നു. രണ്ടു സഹോദരന്മാരും യു.എസ്. സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വില്യമിന്റെ സഹോദരന്‍ റോജര്‍ ജോര്‍ജ് ക്ലാര്‍ക്കും (1752-1818) അറിയപ്പെടുന്ന സാഹസികയാത്രികനായിരുന്നു. രണ്ടു സഹോദരന്മാരും യു.എസ്. സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
(എന്‍.ജെ.കെ. നായര്‍)
(എന്‍.ജെ.കെ. നായര്‍)

Current revision as of 18:33, 6 ഓഗസ്റ്റ്‌ 2015

ക്ലാര്‍ക്ക്, വില്യം

Clarke, William (1770 - 1838)

അമേരിക്കന്‍ പര്യവേക്ഷണ സഞ്ചാരിയും ഭരണതന്ത്രജ്ഞനും. 1770-ല്‍ യു.എസ്സിലെ വെര്‍ജീനിയയില്‍ ജനിച്ചു. യു.എസ്സിന്റെ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറ് പസിഫിക് തീരംവരെ നടത്തിയ സാഹസിക പര്യടനവും അതിനെ സംബന്ധിച്ച വിവരണക്കുറിപ്പുകളുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1803-06 വര്‍ഷങ്ങളില്‍ നടത്തിയ ഈ യാത്രയില്‍ പ്രസിദ്ധ അമേരിക്കന്‍ സഞ്ചാരി മെരിവെതര്‍ ലൂയിസ് (1774-1809) ആണ് വില്യമിനോടൊപ്പം ഉണ്ടായിരുന്നത്. ഇക്കാരണത്താല്‍ പ്രസ്തുത സംരംഭം 'ലൂയിസ്-ക്ലാര്‍ക്ക് എക്സ്പെഡിഷന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. യു.എസ്സിന്റെ കിഴക്കേതീരത്ത് സെ. ലൂയിസ് (38°40' വ.; 90° 20' പ) എന്ന സ്ഥലത്തുനിന്ന് മിസോറി നദിയിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ബിസ്മാര്‍ക്ക്, ഡക്കോട്ട എന്നിവിടങ്ങളിലെത്തി; തുടര്‍ന്ന് പര്‍വതനിരകള്‍ താണ്ടി ക്ലിയര്‍വാട്ടര്‍, സ്നേക് എന്നീ ദുര്‍ഗമ നദീമാര്‍ഗങ്ങളിലൂടെ കൊളംബിയാനദിയില്‍ പ്രവേശിച്ച ഇവര്‍ പസിഫിക് തീരത്തുള്ള നദീമുഖത്തെത്തിച്ചേരുകയെന്ന അതിസാഹസികവും ക്ലേശപൂര്‍ണവുമായ ദൗത്യം അന്നത്തെ യു.എസ് പ്രസിഡന്റ് ജഫേഴ്സിന്റെ നിയോഗപ്രകാരം പൂര്‍ത്തിയാക്കി. 1813 മുതല്‍ 21 വരെ മിസോറി പ്രവിശ്യയുടെ ഗവര്‍ണര്‍ പദം അലങ്കരിച്ച ഇദ്ദേഹം 1822 മുതല്‍ മരണംവരെ സെ. ലൂയിസ് ആസ്ഥാനമാക്കി അമേരിന്ത്യരുടെ ക്ഷേമപദ്ധതികള്‍ക്കു നേതൃത്വം നല്‍കി.

വില്യമിന്റെ സഹോദരന്‍ റോജര്‍ ജോര്‍ജ് ക്ലാര്‍ക്കും (1752-1818) അറിയപ്പെടുന്ന സാഹസികയാത്രികനായിരുന്നു. രണ്ടു സഹോദരന്മാരും യു.എസ്. സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍